Search
  • Follow NativePlanet
Share
» »കടൽ കടന്നു പോകാം... ഭാഗ്യമുണ്ടെങ്കിൽ ഈ സ്വപ്ന നഗരങ്ങൾ സന്ദർശിക്കാം, ഏറ്റവും യോഗം ഈ മൂന്നു രാശിക്കാർക്ക്

കടൽ കടന്നു പോകാം... ഭാഗ്യമുണ്ടെങ്കിൽ ഈ സ്വപ്ന നഗരങ്ങൾ സന്ദർശിക്കാം, ഏറ്റവും യോഗം ഈ മൂന്നു രാശിക്കാർക്ക്

ഒരുപാട് പ്രതീക്ഷകളോടെ പുതിയ വർഷം വരികയായി. ശുഭാപ്തി വിശ്വാസത്തോടെ 2024 നെ സ്വീകരിക്കാൻ ഒരുങ്ങുമ്പോൾ യാത്രാ മോഹങ്ങൾ എന്തിനു മാറ്റിവയ്ക്കണം അല്ലേ... എവിടേക്ക് പോകണമെന്ന് അറിയില്ലെങ്കിലും ഒരുപാട് യാത്രകൾ ചെയ്ത് ലോകം മുഴുവനും സഞ്ചരിക്കണമെന്ന ആഗ്രഹത്തോടെയാണ് യാത്രാപ്രേമികൾ ഈ വർഷത്തെ കാത്തിരിക്കുന്നത്.

ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണം എന്നതാണ് കണ്‍ഫ്യൂഷനെങ്കിൽ അധികം ബുദ്ധിമുട്ടേണ്ട.. നിങ്ങളുടെ രാശി പറയുന്ന ഇടങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് കണ്ടുപിടിക്കാം. നിങ്ങളുടെ സൂര്യരാശി അനുസരിച്ച് 2024 ലെ യാത്രകളും ലക്ഷ്യസ്ഥാനങ്ങളും ഏതൊക്കെയാണെന്ന് അറിയുന്നതിനും എവിടേക്കാണ് യാത്ര ചെയ്യേണ്ടതെന്ന് പ്ലാൻ ചെയ്യാനും വായിക്കാം...

Travel Horoscope 2024

1. ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ധൈര്യശാലികളും ആവേശം നിറഞ്ഞ വ്യക്തിത്വവും ഒന്നിനെയും കൂസാത്ത മനോഭാവവും ഉള്ളവരായിരിക്കും ഏരിസ് രാശിയിൽ പെട്ടവർ. അവരുടെ ഈ വർഷത്തെ യാത്രകൾക്ക് പറ്റിയ ഇടങ്ങള്‍ മനസ്സിന് കുളിർമയും ശാന്തതയും നല്കുന്ന സ്ഥലങ്ങളാണ്. ജോഹന്നാസ് ബെർഗ്, ന്യൂ സിലാൻഡ്, കാനഡയിലെ ബാൻഫ് നാഷണൽ പാർക്ക്. പ്രകൃതി ഭംഗിയും സാഹസികതയും ഒടുവിൽ സംതൃപ്തിയും നല്കുന്ന ഇടങ്ങളാണ് ഇവിടെയുള്ളത്.

2. ടോറസ് (ഏപ്രില്‍ 20- മേയ് 20)

യാത്രകൾ വളരെ ഇഷ്ടമാണെങ്കിലും അതിന്റെ പ്രാക്ടിക്കൽ വശം കൂടി ചിന്തിച്ച് മാത്രം തീരുമാനമെടുക്കുന്നരാണ് ടോറസ് രാശിയിൽപെട്ടവർ. സുഖവും കംഫോർട്ടും തിരഞ്ഞ് പോകുന്ന ഈ രാശിക്കാർക്ക് ലക്ഷ്വറിയും പ്രിയമാണ്. അതുകൊണ്ടുതന്നെ ഇവരുടെ യാത്രാ ലക്ഷ്യസ്ഥാനങ്ങളിലും ഇത്തരം ഇടങ്ങളായിരിക്കും കടന്നുവരിക. ചരിത്രയിടങ്ങൾ, മനോഹരമായ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങൾ എന്നിവ തിരഞ്ഞെടുക്കാം. പോർച്ചുഗലിലെ ലിസ്ബൺ,
ഇറ്റലിയിലെ വെനീസ്, ഫ്ലോറൻസ്, റോം തുടങ്ങിയ നഗരങ്ങൾ ഈ രാശിക്കാർക്കുള്ളതാണ്.

3. ജെമിനി (മേയ് 21- ജൂണ്‍ 20)

ഉത്മേഷം നല്കുന്ന, ലൈവ് ആയി നിൽക്കുന്ന സ്ഥലങ്ങളാണ് ജെമിനി രാശിയിൽ ജനിച്ചവർക്ക് പ്രിയം. നൈറ്റ് ലൈഫ്, മാർക്കറ്റുകൾ, സിറ്റി ലൈഫ് നല്കുന്ന സ്ഥലങ്ങള് തുടങ്ങിയവ ഇവർക്ക് തിരഞ്ഞെടുക്കാം. ന്യൂ യോർക്ക് സിറ്റി, ടോക്കിയോ, എന്നിവ മികച്ച തീരുമാനമായിരിക്കും.

4.ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ജലത്തോട് കുറച്ചു കൂടുതല്‍ താല്പര്യം ഉള്ളവരാണ് ക്യാന്‍സർ രാശിയിൽ ജനിച്ചവർ. അതിനാൽ ഇവരുടെ യാത്രകളിലും ഇത്തരം സ്ഥലങ്ങൾക്കായിരിക്കും പ്രാധാന്യം. ബാലി ഈ 2-24 ലെ യാത്രകളിൽ തിരഞ്ഞെടുത്താൽ ക്യാൻസർ രാശിക്കാർക്ക് നിരാശപ്പെടേണ്ടി വരില്ല. മനോഹരമായ ആംബിയൻസ് ബീച്ച് ലൈഫ്, നൈറ്റുകൾ, എന്നിങ്ങനെ ആസ്വദിക്കാൻ കുറേ കാര്യങ്ങൾ ഇവിടെയുണ്ട്.

5. ലിയോ (ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

ചെറിയ കാര്യങ്ങളിലൊന്നും അങ്ങനെ അത്ര വേഗത്തിൽ സെറ്റിൽ ആകാത്തവരാണ് ലിയോ രാശിയിലുള്ളവർ. അതിനാൽ ഈ വർഷത്തെ യാത്രയിൽ അവര് തിരഞ്ഞെടുക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഇത് കാണാം. ദുബായ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ സ്ഥലങ്ങൾ ലിയോ രാശിക്കാർക്ക് യാത്രയിൽ സംതൃപ്തി നല്കും.

6. വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

ചെറിയ കാര്യങ്ങൾക്ക് വരെ പ്രാധാന്യം നല്കി യാത്ര ചെയ്യുന്നവരാണ് വിർഗോ രാശിക്കാർ. കാണാൻ ഒരുപാട് കാഴ്ചകളും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രകളും ഇവർക്കിഷ്ചമാണ്. ഗ്രീസ്, തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങൾ ഈ വർഷത്തെ രാശി ഇവർക്ക് പ്രവചിക്കുന്നു.

7. ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ജീവിതത്തിൽ സന്തോഷങ്ങൾ ആഗ്രഹിച്ച് യാത്ര ചെയ്യുന്നവരാണ് ലിബ്രാ രാശിക്കാർ. ലോകപ്രസിദ്ധങ്ങളായ കാഴ്ചകള്, തെരുവുകൾ, ആരും കൊതിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ, രാത്രി പാര്‍ട്ടികൾ എന്നിങ്ങനെ ഇവരെ കൊതിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പാരീസ്, ആംസ്റ്റർഡാം തുടങ്ങിയ സ്ഥലങ്ങൾ അവയിൽ ചിലത് മാത്രമാണ്.

8.സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

അല്രം രഹസ്യങ്ങളും നിഗൂഢതകളുമുണ്ടെങ്കിൽ യാത്ര ചെയ്യുവാൻ റെഡിയാണ് സ്കോർപിയോ രാശിക്കാർ. മായാകഥകളും അതിലെ അതിശയങ്ങളും ഒക്കെ ഇവരെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. മൊറോക്കോയിലെ മരത്തിൽ കയറുന്ന ആടുകൾ, കൊതുകിനെ തുരത്തുവാൻ നീല പെയിന്‍റ് അടിച്ച ഗ്രാമങ്ങൾ എന്നിങ്ങനെ കൗതുകം പകരുന്ന കാഴ്ചകൾ ഇവിടെ കാണാം.

9. സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

സൂര്യരാശിയിലെ ഏറ്റവും വലിയ യാത്രക്കാരാണ് സാജിറ്റേറിയസുകാർ. വലുായാലും ചെറുതായാലും യാത്രകൾ പോകണമെന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹവും. അത് സാഹസിക യാത്രയാണെങ്കിൽ കൂടുതൽ സന്തോഷം. കെനിയയിലെ മസായി മാരാ പാർക്ക് ഈ വർഷത്തെ യാത്രയിൽ ഉൾപ്പെടുത്താം.

10. കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി 19)

കഠിനാധ്വാനികളും സ്ഥിരോത്സോഹികളുമായ കാപ്രിക്കോൺ രാശിക്കാർക്ക് അതിൽ നിന്നെല്ലാം വിട്ട് യാത്ര ചെയ്യാനുള്ള വർഷമാണ് 2024. വൈവിധ്യങ്ങളുടെ നാടായ, കാഴ്ചകൾ ഒരുപാടുള്ള ഫ്രാൻസ് ഈ യാത്രയിൽ തിരഞ്ഞെടുക്കാം. പാരീസ്, ഫ്രെഞ്ച് റിവേര, നൈസ് തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ തിരഞ്ഞടുക്കാം.

11. അക്വേറിയസ് (ജനുവരി 20 - ഫെബ്രുവരി 18)

സ്വതന്ത്ര്യമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാർ, ഐസ്ലൻഡ് അവരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് പറ്റിയ ഇടങ്ങളിലൊന്നാണ്.

12. പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

ജലത്തെ സ്നേഹിക്കുന്ന രാശിക്കാരാണ് പിസസ്. അതിനാൽ മാലദ്വീപ് പരിഗണിക്കാന് സാധിക്കുന്ന ഇടമാണ്. കടലിലെ ദ്വീപുകളും ആഢംബരം നിറഞ്ഞ ജീവിതവും ഭക്ഷണവും ഒക്കെയായി നിങ്ങളുടെ ആഗ്രഹം പോലെ കുറച്ചു ദിവസം ഇവിടെ ചെലവഴിക്കാം. വാട്ടർ സ്പോര്‍ട്സുകൾ പരീക്ഷിക്കാനും മറക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel new year 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+