യാത്ര പ്ലാൻ ചെയ്യുമ്പോൾ എവിടെയൊക്കെ സന്ദർശിക്കണം, എന്ത് കഴിക്കണം, എങ്ങനെ പോകണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ നേരത്തെ തന്നെ ആലോചിക്കും. എന്നാൽ ഏറ്റവും ഒടുവിലായിരിക്കും ഏറ്റവും പ്രാധാന്യമുള്ള ട്രാവൽ ഇൻഷുറൻസിന്‍റെ കാര്യം ചിന്തിക്കുന്നത്. നിർബന്ധമായതു കൊണ്ട് മാത്രം എടുക്കുന്ന ഒന്നായാണ് ട്രാവൽ ഇൻഷുറൻസിനെ കൂടുതൽ യാത്രക്കാർ കാണുന്നതും.
ഇന്ത്യക്കാരുടെ വിദേശ യാത്രകൾക്ക് മുമ്പത്തേക്കാൾ കൂടുതലായതും ട്രാവൽ ഇന്‍ഷുറന്‍സിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുവാൻ കാരണമായിട്ടുണ്ട്. എന്നാല്‍ വിദേശയാത്രകൾക്കായി ട്രാവൽ ഇൻഷുറൻസ് എടുക്കുമ്പോൾ തെറ്റുപറ്റരുത്. ഇൻഷുറൻസിൽ കൂടുതലും ആളുകൾ വരുത്തുന്ന അബദ്ധങ്ങൾ എന്തൊക്കെയാണെന്നും അതെങ്ങനെ തിരുത്താൻ സാധിക്കുമെന്നും വിശദമായി വായിക്കാം.

1. അവസാന നിമിഷം ഇൻഷുറൻസ് എടുക്കുന്നത്
ഇൻഷുറൻസ് എടുക്കുമ്പോൾ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നാണ് അവസാന നിമിഷത്തെ പർച്ചേസ്. തിരക്കിൽ ഏതെങ്കിലും ഒന്നെടുക്കുവാനായിരിക്കും ആളുകൾ നോക്കുന്നത്. അതിനാൽ പലപ്പോഴും പേരിന് മാത്രമുള്ള ഈ ട്രാവൽ ഇൻഷുറൻസ് നിങ്ങളുദ്ദേശിച്ച രീതിയിൽ ഫലം തരണമെന്നില്ല. എന്താണ് നിബന്ധനകളെന്നുപോലും നോക്കാതെ ലാഭമെന്നു തോന്നുന്നതല്ല എടുക്കേണ്ടത്.
2.ചെലവ് കുറഞ്ഞ ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത്
നിങ്ങളുടെ യാത്ര എങ്ങനെയുള്ളതാണെന്നും ഏത് ഏരിയയിലൂടെയാണ് പോകുന്നതെന്നും ചെയ്യുവാൻ പോകുന്ന വിനോദങ്ങൾ എന്നിവയെല്ലാം കണക്കാക്കി മാത്രമേ ഏത് ഇൻഷുറൻസ് വേണം എന്ന തീരുമാനത്തിൽ എത്താവൂ. കവറേജ് പരിധികൾ, കിഴിവുകൾ, അടിയന്തര മെഡിക്കൽ ചെലവുകൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണം, വ്യത്യസ്‌ത ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്തുവേണം നിങ്ങൾക്ക് യോജിച്ചത് തിരഞ്ഞെടുക്കുവാൻ,
3.നിബന്ധനകൾ വായിക്കണം
എല്ലാ കാര്യങ്ങളും ഇൻഷുറൻസിന്റെ പരിധിയിൽ വരണമെന്നില്ല. വന്നാൽതന്നെയും പലതരത്തിലുള്ള നിബന്ധനകൾക്കു കീഴിലായിരിക്കും. അതിനാൽ കമ്പനി പറഞ്ഞിരിക്കുന്ന നിബന്ധനകളും കണ്ടീഷനുകളും എന്തൊക്കെയാണെന്നും അതിൽ നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുമോ എന്നും നോക്കണം. അല്ലാത്തപക്ഷം നിങ്ങൾ ക്ലെയിം ചെയ്യുമ്പോൾ മാത്രമായിരിക്കും നിബന്ധനകളെക്കുറിച്ച് അറിയുവാൻ പോകുന്നത്.

4. ആവശ്യത്തിന് തുക ഇല്ലാതിരിക്കുന്നത്
മെഡിക്കൽ ആവശ്യങ്ങളിലാണ് ട്രാവൽ ഇൻഷുറൻസ് സഞ്ചാരികളെ കൂടുതലും സഹായിക്കുന്നത്. എന്നാലും ബേസിക് പാക്കേജ് എടുക്കുവാനാണ് ആളുകൾ താല്പര്യപ്പെടുന്നത്. അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിൽ മറ്റിടങ്ങളെയപേക്ഷിച്ച് ചികിത്സാ ചെലവുകൾ വളരെ കൂടുതലാണ്. ബേസിക് പാക്കേജ് എടുത്താൽ ചെലപ്പോ അത് സഹായിച്ചെന്നു വരില്ല. ഇത്തരം യാത്രകളിൽ വിദഗ്ദരുമായി ആലോചിച്ച ശേഷം മാത്രം പോളിസി തിരഞ്ഞെടുക്കുക.
5. തിരിച്ചുവരുന്ന തിയതി
പല കാരണങ്ങളാൽ യാത്ര ചെലപ്പോൾ നീണ്ടുപോയെന്നു വരാം, എന്നാൽ ഇൻഷുറൻസ് എടുക്കുമ്പോൾ കൃത്യം പ്ലാൻ ചെയ്ത ദിവസത്തിനു മാത്രമായിരിക്കും എടുക്കുന്നത്. ഇങ്ങനെ വന്നാൽ അധിക ദിവസത്തിൽ എന്തെങ്കിലും സംഭവിച്ചാല് ഇൻഷുറന്‍സ് ക്ലെയിം ചെയ്യാൻ സാധിക്കില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ 5-4 ദിവസത്തേയ്ക്കു കൂടി തിരിച്ചു വരാനുള്ള തിയതിക്ക് മാർജിൻ വയ്ക്കുന്നത് നല്ലതായിരിക്കും.
6. എങ്ങനെ ഓഫീസിൽ ബന്ധപ്പെടാം എന്നത്
കാര്യമായിട്ട് ഇൻഷുറൻസ് ഒക്കെയെടുക്കുമെങ്കിലും അവശ്യഘട്ടത്തിൽ എങ്ങനെ അവരെ ബന്ധപ്പെടുമെന്നത് മന്നൾ ആലോചിക്കാറില്ല. അന്യദേശത്തേ വെച്ച് അവിചാരിതമായി ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുകയോ അപകടമുണ്ടാവുകയോ മറ്റോ ചെയ്താൽ ഇൻഷ്വററെ അറിയിക്കേണ്ടത് പ്രധാനനാണ്. ഇത്തരം സാഹചര്യങ്ങളിൽ 24 മണിക്കൂറിനുള്ളിൽ കമ്പനിയെ അറിയിച്ചിരിക്കണം എന്നാണ് നിയമം. ചില സന്ദർഭങ്ങളില്‍ ഇത് 48 മണിക്കൂർ വരെയുമാകാം. അറിയിച്ചില്ലെങ്കിൽ അർഹമായ തുകയോ സഹായമോ ലഭിച്ചില്ലെന്നും വരാം.

മെയിൽ വഴിയോ കസ്റ്റമര് കെയർ വഴിയോ നമ്മുടെ പ്രശ്നം കമ്പനിയെ അറിയിക്കാം. യാത്രയ്ക്കു മുൻപായി തന്നെ അവരെ ബന്ധപ്പെടാനുള്ള നമ്പർ. ഇ-മെയിൽ വിലാസം എന്നിവ കരുതിയിരിക്കണം. ഇത് കൃത്യസമയത്ത് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ സഹായിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












