Search
  • Follow NativePlanet
Share
» »പുരിയിലെ രഥയാത്ര

പുരിയിലെ രഥയാത്ര

By Maneesh

പുരിയെന്ന പേരിനോടൊപ്പം തന്നെ ഓടി വരുന്നതാണ് അവിടുത്തെ ജഗ‌ന്നാഥ ക്ഷേത്രവും പ്രശസ്തമായ രഥോത്സവവും. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം ജഗന്നാഥ പുരി എന്നും അറിയപ്പെടാറുണ്ട്.

പുരുഷോത്തമ പുരി

ജഗന്നാഥ ഭഗവാന്റെ പുണ്യസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പുരിയെ പുരാണങ്ങളില്‍ പുരുഷോത്തമ പുരി, പുരുഷോത്തമ ക്ഷേത്ര, പുരുഷോത്തമ ദമ,നീലാചല, നീലാദ്രി, ശ്രീക്ഷേത്ര, ശങ്കക്ഷേത്രം എന്നീ പേരുകളിലും പരാമര്‍ശിച്ചിട്ടുണ്ട്.

പുരിയിലെ രഥയാത്ര

Photo Courtesy: I, G-u-t

മൂന്ന് മൂര്‍ത്തികള്‍

ഒഡീഷയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമായ ജഗന്നാഥ ഭഗവാനെ കൂടാതെ ബലഭദ്ര ദേവന്‍, സുഭദ്ര ദേവി എന്നിങ്ങനെയാണ് ഇവിടത്തെ പ്രതിഷ്ഠ. അസംഖ്യം ഭക്തരാണ് ഈ ത്രിമൂര്‍ത്തികളുടെ അനുഗ്രഹം തേടി ഈ ക്ഷേത്ര നടയില്‍ എത്താറുള്ളത്.

പുരിയിലെ രഥയാത്ര

Photo Courtesy: Ilya Mauter

രഥോത്സവം

എല്ലാ വര്‍ഷവും ജൂലൈയില്‍ നടക്കുന്ന പുരിയിലെ രഥോല്‍സവ കാഴ്ച വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമായ വിസ്മയാനുഭവമാണ്. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കും തിരിച്ചുമാണ് രഥോല്‍സവം നടക്കാറ്.

പുരിയിലെ രഥയാത്ര

Photo Courtesy: I, G-u-t

നൂറുകണക്കിന് സ്വദേശികളുംവിദേശികളുമായ സഞ്ചാരികള്‍ക്കും ഭക്തര്‍ക്കുമിടയിലൂടെമനോഹരമായ അലങ്കരിച്ച മൂന്ന് രഥങ്ങളില്‍ ജഗന്നഥാന്‍, ബലഭദ്രന്‍, സുഭദ്ര എന്നിങ്ങനെ മൂന്ന് വിഗ്രഹങ്ങളായിരിക്കും.

ക്ഷേത്ര രൂപകല്‍പ്പന

പ്രൗഡിയുടെ പരിവേഷമണിഞ്ഞുള്ള ഈ ക്ഷേത്രത്തിന്റെ രൂപകല്‍പ്പന ആരിലും ആശ്ചര്യമുണ്ടാക്കുന്നതാണ്. ക്ഷേത്ര മണികളും, 65 അടി ഉയരത്തില്‍ പിരമിഡ് മാതൃകയിലുള്ള നിര്‍മിതിയും, കൃഷ്ണന്റെ ജീവിതം കൊത്തിവെച്ചിട്ടുള്ള ഭിത്തികളുമെല്ലാം സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: odisha tour puri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+