Search
  • Follow NativePlanet
Share
» »2023 നിങ്ങളുടെ യാത്രകൾക്കുള്ളതാണ്, എടുക്കാം ഈ തീരുമാനങ്ങൾ, നഷ്ടബോധമുണ്ടാവില്ലെന്നുറപ്പ്

2023 നിങ്ങളുടെ യാത്രകൾക്കുള്ളതാണ്, എടുക്കാം ഈ തീരുമാനങ്ങൾ, നഷ്ടബോധമുണ്ടാവില്ലെന്നുറപ്പ്

ഇതാ മികച്ച ഒരു സഞ്ചാരിയാകുവാൻ 2023ലെ യാത്രകളിൽ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യുവാൻ കഴിയുമെന്ന് നോക്കാം...

ഒരുപാട് യാത്രകൾ പ്ലാൻ ചെയ്ത് പുതിയ ഇടങ്ങൾ കഴിയുന്നത്ര 'എക്സ്പ്ലോര്‍' ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് നമ്മളെല്ലാവരും 2023നെ സ്വീകരിച്ചിരിക്കുന്നത്. ചിലരാവട്ടെ, സ്വപ്ന യാത്രകൾക്ക് ആരിഭിച്ചുകഴിഞ്ഞു. പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടെയും പുതിയ വർഷത്തെ സ്വാഗതം ചെയ്യുമ്പോൾ ഈ പ്രതീക്ഷകൾ നമുക്ക് യാത്രകളിലും കൊണ്ടുവരാം.സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഒരു സഞ്ചാരി എന്ന നിലയിൽ, ഈ ലോകത്തിന് നിങ്ങൾക്കും ചില സംഭവാനകൾ നല്കുവാൻ കഴിയും. ഇതാ മികച്ച ഒരു സഞ്ചാരിയാകുവാൻ 2023ലെ യാത്രകളിൽ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യുവാൻ കഴിയുമെന്ന് നോക്കാം...

Cover PC: Benjamin Davies/ Unsplash

ബാക്ക് പാക്കിങ്ങിനു പോകാം!

ബാക്ക് പാക്കിങ്ങിനു പോകാം!

ബാക്ക് പാക്കിങ് എന്ന വാക്കുപോലെ തന്നെ കൂളാണ് ബാക്ക് പാക്കിങ് എന്ന സംഭവവും. വളരെ ലളിതമായി, എന്നാലോ ഏറ്റവും സൗകര്യപ്രദമായി യാത്ര പോകുന്ന രീതിയാണിത്. വലിയ പ്രതീക്ഷകളോ യാത്രാ ലിസ്റ്റുകളോ ഇല്ലാതെ സ്ഥലങ്ങൾ കാണുന്നതിനും പരമാവധി ആസ്വദിക്കുന്നതിനും ഈ രീതി നിങ്ങളെ സഹായിക്കും. വിനോദയാത്രയ് ക്ക് പ്രാധാന്യം നല്കുകയും താമസത്തിനും ഗതാഗതത്തിനും പ്രാധാന്യം കൊടുക്കാതെ പോക്കറ്റ് ഫ്രണ്ട്‌ലിയായി യാത്ര ചെയ്യുന്നതാണിത്. അത്യാവശ്യ വസ്തുക്കൾ മാത്രമായിരിക്കും യാത്രയിൽ പാക്ക് ചെയ്യേണ്ടുന്നത്. അത്യാവശ്യം സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച്, യാത്രയുടെ ഏറ്റവും അവസാന നിമിഷം വരെ മുൻകൂട്ടി പ്ലാൻ ചെയ്തു വേണം പോകുവാൻ എന്ന കാര്യം മറക്കാതിരിക്കുക.

PC:tawatchai07/ Freepik

മുന്‍കൂട്ടി പ്ലാൻ ചെയ്യാം

മുന്‍കൂട്ടി പ്ലാൻ ചെയ്യാം

യാത്രകൾ പരമാവധി പണം കുറച്ചുമാത്രം മുടക്കി പോകുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. മാത്രമല്ല, സ്വപ്നം കാണുന്ന യാത്രകൾ എത്ര ബുദ്ധിമുട്ടിയും സഫലമാക്കാൻ മനസ്സൊരുക്കുമ്പോൾ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്യുകയും വേണം. നേരത്തെ എല്ലാം പ്ലാൻ ചെയ്യുന്നതിന്റെ ഗുണം പെട്ടന്നുള്ള യാത്രകളെ വെച്ചുനോക്കുമ്പോൾ വളരെ ചിലവ് കുറഞ്ഞതും ആയാസരഹിതം ആയിരിക്കും എന്നതുമാണ്. യാത്രാ, താമസം, ഗതാഗതം, മറ്റു സർവീസുകൾ എന്നിവയെല്ലാം നിങ്ങളുടെ സൗകര്യത്തിനും ബജറ്റിനും ലഭിക്കുകയും ചെയ്യും.
PC:Cristina Gottardi/ Unsplash

സ്വന്തം നാട്ടിൽ ഒരു സഞ്ചാരിയാവാം

സ്വന്തം നാട്ടിൽ ഒരു സഞ്ചാരിയാവാം

പലപ്പോഴും ലോകപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണുവാനുള്ള യാത്രകളിൽ നമ്മൾ വിട്ടുപോകുന്നത് സ്വന്തം നാട്ടിലെ കാഴ്ചകളെയാണെന്നു പറഞ്ഞാൽ അതിലൊരു തെറ്റും കാണുവാൻ സാധ്യതയില്ല. വളരെ ചെറുതാണെങ്കിൽ പോലും ഓരോ നഗരത്തിനും അതിന്‍റേതായ കഥകളും ചരിത്രവും കാഴ്ചകളും രുചികളുമുണ്ട്. ഈ വർഷത്തെ യാത്രകളിൽ ഒരു പങ്ക് നമ്മുടെ സ്വന്തം നാടിനായി മാറ്റിവയ്ക്കാം. എന്നും കാണുന്ന പട്ടണത്തിലെ കാഴ്ചകൾ രസകരമായി മറ്റൊരു ആംഗിളിൽ കാണാൻ സാധിക്കുമോ എന്നു നോക്കാം.
PC:Ravigopal Kesari/ Unsplash

ഹോട്ടൽ വേണ്ട, ഹോസ്റ്റൽ മതി

ഹോട്ടൽ വേണ്ട, ഹോസ്റ്റൽ മതി

യാത്രകളിൽ നമ്മൾ ഏറ്റവും ശ്രദ്ധിക്കുന്നതും ഒരു പക്ഷേ, പണം മുടക്കുന്നതും പ്രാധാന്യം നല്കുന്നത് മികച്ച താമസസൗകര്യത്തിനായാണ്. എന്നാൽ ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം ഒരേ വൈബുള്ള. യാത്രകളെ സ്നേഹിക്കുന്ന ആളുകൾക്കൊപ്പം ചിലവഴിക്കുന്നതിനേക്കാൾ സന്തോഷം മറ്റെന്തുണ്ട്? അങ്ങനെയൊരു അവസരം നിങ്ങൾ നോക്കുന്നുണ്ടെങ്കിൽ ടൂറിസ്റ്റ് ഹോസ്റ്റലുകൾ തിരഞ്ഞെടുക്കാം. സമാനമസ്കരായ സഞ്ചാരികളുമായി സമയം ചിലവഴിക്കാം എന്നതിനൊപ്പം കുറഞ്ഞ ചിലവും കൂടുത്ൽ അനുഭവങ്ങളും അറിവുകളും ഈ ഹോസ്റ്റൽ താമസത്തിന് നല്കുവാൻ സാധിക്കുകയും ചെയ്യും. മിക്ക നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം ഹോസ്റ്റലുകൾ ലഭ്യമാണ്.

PC:CHà Nguyễn/ Unsplash

പ്രാദേശികമായവയെ പ്രോത്സാഹിപ്പിക്കാം

പ്രാദേശികമായവയെ പ്രോത്സാഹിപ്പിക്കാം

ഉത്തരവാദിത്വമുള്ള സ‍ഞ്ചാരി എന്ന നിലയിൽ പ്രാദേശിക വിപണികളെയും ആളുകളെയും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണ്.
ഓരോ പ്രദേശത്തും എത്തുമ്പോൾ അവിടുത്തെ പ്രാദേശിക മാര്‍ക്കറ്റുകൾ കണ്ടെത്തി അവിടെ പോകാം. നിങ്ങൾക്കാവശ്യമായ സാധനങ്ങൾ അവിടെ നിന്നു മേടിക്കുവാനും പ്രാദേശിക രുചികൾ പരീക്ഷിക്കുവാനുമല്ലാം ഒരിക്കലെങ്കിലം സമയം കണ്ടെത്തണം. ഭക്ഷണത്തിന്റെ വൈവിധ്യങ്ങൾ കണ്ടെത്തുവാൻ സാധിക്കുന്നതും പ്രാദേശിക മാർക്കറ്റുകളിൽ ആണ്. താമസിക്കുവാനും ഇത്തരത്തിൽ പ്രദേശിക ഹോം സ്റ്റേകൾ തിരഞ്ഞെടുക്കാം. ഏറ്റവും മികച്ച സേവനങ്ങൾ നിങ്ങൾക്ക് ഇവരുടെ പക്കൽനിന്നും പ്രതീക്ഷിക്കാം.

PC:Alex Hudson/ Unsplash

ദീർഘ വാരാന്ത്യങ്ങൾ യാത്രകൾക്കായി മാത്രം!

ദീർഘ വാരാന്ത്യങ്ങൾ യാത്രകൾക്കായി മാത്രം!

2023 ൽ ഒരുപാട് ലോങ് വീക്കെൻഡുകൾ ലഭ്യമാണ്. ഓരോ മാസത്തിലും കുറഞ്ഞത് ഒരു ലോങ് വീക്കെന്‍ഡ് എങ്കിലുമുണ്ട്. ഇത് നമുക്ക് യാത്രകൾക്കായി പരമാവധി പ്രയോജനപ്പെടുത്താം. കൂടുതൽ ലീവ് എടുക്കാതെയും ശമ്പളം നഷ്ടപ്പെടുത്താതെയും നിങ്ങൾക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുന്ന സുവർണ്ണാവസരമാണ് ലോങ് വീക്കെൻഡുകൾ. അവധികൾ നേരത്തെനോക്കി വെച്ച് കഴിയുന്നത്രെ മുൻകൂട്ടി പ്ലാൻ ചെയ്യാം. ഈ വർഷം കുറഞ്ഞത് മൂന്നോ നാലോ യാത്രകൾ ഈ ലോങ് വീക്കെൻഡുകളിൽ ചെയ്യുമെന്നാവട്ടെ മറ്റൊരു പുതുവർഷ തീരുമാനം.

PC:Krisjanis Mezulis/ Unsplash

കുടുംബത്തോടൊപ്പം ഒരു യാത്ര

കുടുംബത്തോടൊപ്പം ഒരു യാത്ര

വീട്ടിലെ എല്ലാവരെയും കൂട്ടി ഒരു യാത്ര. ചെറുതോ വലുതോ ആയിക്കോട്ടെ, അതിൽ പങ്കെടുക്കുന്നവരുടെ സന്തോഷം തന്നെയാണ് മുഖ്യം. കൂട്ടത്തിൽ ആരും പോകാത്ത ഒരിടത്തേയ്ക്ക്, ഭക്ഷണമൊക്കെ പാക്ക് ചെയ്ത, അതിരാവിലെ പുറപ്പെട്ട് കഴിയുമെങ്കിൽ ഒന്നോ രണ്ടോ ദിവസം ചിലവഴിച്ച് പോകാം. ആരോഗ്യസ്ഥിതി നോക്കി ഒരു ദിവസം മാത്രമാണ് യാത്രയെങ്കിൽ പോലും എന്നും ഓർത്തിരിക്കുവാൻ കഴിയുന്ന ഒന്നാക്കി ആ യാത്രയെ മാറ്റാം.

PC:Nicole Herrero/ Unsplash

ഒറ്റയ്ക്കും പോകാം ഒരു യാത്ര

ഒറ്റയ്ക്കും പോകാം ഒരു യാത്ര

ഈ വർഷം നിങ്ങൾ തീർച്ചായും പരിഗണിക്കേണ്ട ഒരു കാര്യം, സോളോ യാത്രകൾക്ക് നിങ്ങൾ മുന്‍ഗണന നല്കും എന്നതാണ്. കുറഞ്ഞത് ഒരു യാത്രയെങ്കിലും ഈ വർഷം തനിയെ ചെയ്യാം. സ്ഥിരം ഫ്രണ്ട്സ് സര്‍ക്കിൾ ഒഴിവാക്കി, ആദ്യത്തെ യാത്രയുടെ തുടക്ക,മയം കുറച്ച് ബുദ്ധിമുട്ട് ആകുമെങ്കിലും പതിയെ നിങ്ങൾ അതിന്‍റെ രസത്തിലേക്ക് വരും. അതിനു ശേഷം ഉറപ്പായും കൂടുതൽ സോളോ യാത്രകൾ ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട!
പോകുവാൻ ആഗ്രഹിക്കുന്ന ഒരിടം കണ്ടെത്തി, അതിനെക്കുറിച്ചറിഞ്ഞ് യാത്ര പ്ലാൻ ചെയ്യാം. പുതിയ സുഹൃത്തുക്കളെ കണ്ടെത്തിയും പുതിയ നാടുകൾ കണ്ടും രുചികൾ പരീക്ഷിച്ചുമെല്ലാം ഈ യാത്രകൾ കഴിവതും ആഘോഷമാക്കാം.

PC:Charlotte Karlsen/ Unsplash

സ്ലോ ട്രാവൽ

സ്ലോ ട്രാവൽ

ഒരു യാത്രയിൽ പരമാവധി സ്ഥലങ്ങൾ കണ്ടുതീർക്കണം എന്ന ലക്ഷ്യത്തിൽ വിശ്രമമില്ലാതെ യാത്രയുടെ ഓരോ നിമിഷവും ചിലവഴിക്കുന്നത് നമുക്ക് ഇത്തവണ ഒഴിവാക്കാം. ഓരോ പ്രദേശത്തും തീർച്ചയായും മൂന്നോ നാലോ സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുത്ത് അത് സമയമെടുക്ക് ആസ്വദിക്കുന്ന രീതി ഇത്തവണ പരീക്ഷിച്ചു നോക്കാം.

PC:Oscar Nilsson/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel travel ideas travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+