Search
  • Follow NativePlanet
Share
» »'ഐ' ഷൂട്ട് ചെയ്ത സ്ഥലങ്ങള്‍

'ഐ' ഷൂട്ട് ചെയ്ത സ്ഥലങ്ങള്‍

By Maneesh

കാഴ്ചകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്നവയാണ് എല്ലാ ഷങ്കര്‍ ചിത്രങ്ങളും. സമീപത്തില്‍ ഇറങ്ങിയ ഐ എന്ന സിനിമയും അതില്‍ നിന്ന് വ്യത്യസ്തമല്ലാ. ഗ്രാഫിക്‌സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും ഐക്ക് ഇത്രയും ദൃശ്യ ചാരുത നല്‍കുന്നതില്‍ അതിന്റെ ലൊക്കേഷനുകളും നല്ല പങ്കുവഹിച്ചിട്ടുണ്ട്.

ഐയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത് ഇന്ത്യയ്ക്ക് പുറത്താണ്. അതിലേറെയും ചൈനയില്‍ വച്ചാണ്. എന്നാല്‍ ഇന്ത്യയിലെ ചില സ്ഥലങ്ങളും ഐക്ക് കൂടുതല്‍ ചാരുത നല്‍കാതിരുന്നിട്ടില്ല. ഐ ഷൂട്ട് ചെയ്ത ഇന്ത്യയിലെ സ്ഥലങ്ങള്‍ പരിചയപ്പെടാം.

ജോഗ്ഫാള്‍സ്

ജോഗ്ഫാള്‍സ്

ഐ എന്ന സിനിമയില്‍ നിന്ന് ഒരു ദൃശ്യം. കര്‍ണാടകയിലെ ജോഗ്ഫാള്‍സിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന നായകന്‍. ലിംഗ, കുംകി എന്നീ തമിഴ് ചിത്രങ്ങളിലാണ് ഇതിന് മുന്‍പ് വളരെ സുന്ദരമായി ജോഗ്ഫാള്‍സ് അവതരിപ്പിച്ചത്.

ജോഗ്ഫാള്‍സിനെക്കുറിച്ച്

ജോഗ്ഫാള്‍സിനെക്കുറിച്ച്

വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജോഗ് ഫാള്‍സ് (Jog falls), അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീതവുമാണ് ഇവിടം. ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്.

Photo Courtesy: Shuba

പൊള്ളാച്ചി

പൊള്ളാച്ചി

ഐസ്‌ക്രീം വണ്ടി തള്ളുന്ന വില്ലനെ വിക്രം അവതരിപ്പിച്ചിരിക്കുന്ന ഈ സീനിന്റെ പശ്ചാത്തലം പൊള്ളാച്ചിയാണ്. ഗ്രാമീണഭംഗി ചോര്‍ന്നു പോകാത്ത സ്ഥലങ്ങളാണ് പൊള്ളാച്ചിയുടെ പ്രത്യേകത. അത്തരത്തിലുള്ള സിനിമകളുടെ സ്ഥിരം ലൊക്കേഷാനാണ് പൊള്ളാച്ചി.

പൊള്ളാച്ചിയേക്കുറിച്ച്

പൊള്ളാച്ചിയേക്കുറിച്ച്

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. സൗത്ത് കോയമ്പത്തൂരിലുള്ള ഈ സ്ഥലം ജില്ലയിലെ രണ്ടാമത്തെ വലിയ ടൗണാണ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ ലഭിക്കുന്നതിനൊപ്പം മനോഹരമായ പ്രകൃതിസൗന്ദര്യവും ഇവിടം സ്വന്തമാക്കുന്നു.
Photo Courtesy: Dhruvaraj S

ചെന്നൈ

ചെന്നൈ

ഐയിലെ ഒരു പാട്ടിന്റെ ഇടയിലാണ് ചെന്നൈയിലെ സുന്ദരമായ മറീന ബീച്ച് കടന്നുവരുന്നത്. ബീച്ചിലൂടെ നായകന്‍ ബൈക്ക് ഓടിക്കുന്നതാണ് രംഗം. മെറീന ബീച്ച് കൂടാതെ ചെന്നൈയിലെ പല സ്ഥലങ്ങളും സിനിമയില്‍ അതിഥിവേഷക്കാരെ പോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചെന്നൈയേക്കുറിച്ച്

ചെന്നൈയേക്കുറിച്ച്

ചെന്നൈ എന്ന വാക്കിന്റെ ഉത്ഭവം ചെന്നപട്ടണം എന്ന തമിഴ് വാക്കില്‍ നിന്നാണ്. സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിന് സമീപത്തായി ഇംഗ്ലീഷുകാര്‍ 1639 ല്‍ ചെന്നപട്ടണം എന്ന പേരില്‍ തന്നെ ഒരു ടൗണ്‍ സ്ഥാപിച്ചു. 1639 ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമയായ ഫ്രാന്‍സിസ് ഡേക്ക് ഈ നഗരം വില്പന നടത്തി. അന്നാണ് ചെന്നൈ എന്ന് ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

Photo Courtesy: Aleksandr Zykov

കൊടൈക്കനാല്‍

കൊടൈക്കനാല്‍

കൊടൈക്കനാലില്‍ ഐയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഒരു ദൃശ്യം. സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് കൊടൈക്കനാലില്‍ വെച്ചാണ്.

കൊടൈക്കനാലിനെക്കുറിച്ച്

കൊടൈക്കനാലിനെക്കുറിച്ച്

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍(Kodaikanal) സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍. പടിഞ്ഞാറ് മഞ്ഞംപട്ടി, അണ്ണാമലൈ എന്നീ മലകളും തെക്ക് വശത്ത് കമ്പം താഴ്വരയും കൊടൈക്കനാലിന്റെ അതിര്‍ത്തികളാണ്.
Photo Courtesy: Vinoth Chandar

മൈസൂര്‍

മൈസൂര്‍

ഐയുടെ ഒരു ഗാനരംഗത്തിലെ ചെറിയ ഒരു ഭാഗമാണ് മൈസൂരില്‍ നിന്ന് ഷൂട്ട് ചെയ്തത്. നേരത്തെ ലിംഗ ഷൂട്ട് ചെയ്തത് മൈസ്സൊരിലും പരിസരപ്രദേശത്തുമായിരുന്നു. മൈസൂര്‍ കൊട്ടാരത്തില്‍ സെറ്റിട്ടാണ് കസിന്‍സ് എന്ന സിനിമയുടെ ഒരു ഗാന രംഗം ഷൂട്ട് ചെയ്തത്.

മൈസൂരിനെക്കുറിച്ച്

മൈസൂരിനെക്കുറിച്ച്

ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നായ മൈസൂര്‍(Mysore) കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാക്കുന്നു.

Photo Courtesy: Sudarshan V
ജോധ്പൂര്‍

ജോധ്പൂര്‍

ഇന്ത്യയുടെ നീലനഗരം എന്ന് അറിയപ്പെടുന്ന ജോധ്പൂരില്‍ വച്ചാണ് ചിത്രത്തിലെ ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തത്. നീല നിറമുള്ള ചുവരുകളുള്ള കെട്ടിടങ്ങളാണ് ജോധ്പൂരിന്റെ പ്രത്യേകത.

ജോധ്പൂരിനെക്കുറിച്ച്

ജോധ്പൂരിനെക്കുറിച്ച്

രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍(Jodhpur). ജോധ്പൂര്‍ നഗരത്തിനു രണ്ട് വിളിപ്പേരുകളുണ്ട്. സൂര്യനഗരമെന്നും നീല നഗരമെന്നും. ഈ നഗരത്തിന്റെ പ്രത്യേകതകളെ ഈ പേരുകളിലൊതുക്കാം. തെളിഞ്ഞ സൂര്യപ്രകാശത്താല്‍ പ്രകാശ പൂര്‍ണ്ണമായ ജോധ്പൂരിനു സൂര്യനഗരം എന്ന വിളിപ്പേര് തികച്ചും യോജിച്ചതാണ്.

Photo Courtesy: nevil zaveri

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+