Search
  • Follow NativePlanet
Share
» »സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം!

സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം!

മഴക്കാല യാത്രയെന്ന പേരിൽ ഇറങ്ങും മുൻപ് ഇക്കാര്യങ്ങള്‍ ഒന്നു നോക്കാം...

വേനലിന്റെ ചൂടിന് യാത്ര നല്കി മഴക്കാലം പിന്നെയുമെത്തി. ചൂട് കാരണം മാറ്റിവെച്ച യാത്രകള്‍ പലതും പുറത്തെടുക്കുവാനുള്ള സമയം കൂടിയാണ് മഴക്കാലം. പശ്ചിമ ഘട്ടത്തിലെ മിക്കയിടങ്ങളും അതിന്റെ പൂർണ്ണതയിൽ എത്തുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഈ മഴക്കാലത്ത് വണ്ടി പിടിച്ച് യാത്രയ്ക്കിറങ്ങിയാലും ലാഭമല്ലാതെ ഒരു നഷ്ടവും വരാനില്ല. പക്ഷേ, കണ്ണുംപൂട്ടി യാത്രയ്ക്കിറങ്ങിയാൽ പണി കിട്ടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മഴക്കാല യാത്രകളിൽ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറേയധികമുണ്ട്. പോകുവാനുള്ള സ്ഥലം തീരുമാനിക്കുന്നതു മുതൽ ബാഗിൽ പാക്ക് ചെയ്യേണ്ട കാര്യങ്ങൾ വരെ മഴയെ കൂടി കണക്കാക്കിവേണം ചെയ്യുവാൻ. മഴക്കാല യാത്രയെന്ന പേരിൽ ഇറങ്ങും മുൻപ് ഇക്കാര്യങ്ങള്‍ ഒന്നു നോക്കാം...

പ്ലാൻ ചെയ്യാം മഴയിടങ്ങളിലേക്ക്

പ്ലാൻ ചെയ്യാം മഴയിടങ്ങളിലേക്ക്

മഴക്കാല യാത്ര പുറപ്പെടുമ്പോൾ ആദ്യം അതിനു പറ്റിയ ഇടങ്ങൾ കണ്ടു പിടിക്കണം. ചിലപ്പോൾ ചില വെള്ളച്ചാട്ടങ്ങൾ മഴക്കാലങ്ങളിൽ അപകടകാരിയാകുമ്പോൾ ചില സ്ഥലങ്ങൾക്ക് മഴക്കാലങ്ങളില്‍ ഭംഗി നഷ്ടപ്പെടും. അതുകൊണ്ടു തന്നെ മൺസൂൺ ഡെസ്റ്റിനേഷനുകള്‍ നോക്കി വേണം സ്ഥലം തിരഞ്ഞെടുക്കുവാൻ.

സിന്തറ്റിക് വസ്ത്രങ്ങള്‍ ഉൾപ്പെടുത്താം

സിന്തറ്റിക് വസ്ത്രങ്ങള്‍ ഉൾപ്പെടുത്താം

ബാഗ് പാക്ക് ചെയ്യുമ്പോൾ നിർബന്ധമായും ചില കാര്യങ്ങൾ ഓർമ്മിക്കുക. മഴക്കാല യാത്രകൾക്ക് ഏറ്റവും യോജിച്ചത് സിന്തറ്റിക് വസ്ത്രങ്ങളാണ്. കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് മഴയത്ത് ഇറങ്ങിലായുള്ള അവസ്ഥ പ്രത്യേകം പറയേണ്ടല്ലോ... എളുപ്പത്തിൽ ഉണങ്ങുവാനും കൈകാര്യം ചെയ്യുവാനും ഭാരക്കുറവും ഒക്കെ നോക്കുമ്പോൾ സിന്തറ്റിക് വസ്ത്രങ്ങൾ തന്നെയാണ് മഴക്കാല യാത്രയ്ക്ക് അനുയോജ്യം.

മരുന്നുകളും പ്രതിരോധവും

മരുന്നുകളും പ്രതിരോധവും

അസുഖങ്ങളോ വയ്യായ്കളോ എന്തെങ്കിലുമുണ്ടെങ്കിൽ ഡോക്ടറെ നേരിട്ട് കണ്ട് മരുന്നു വാങ്ങണം. മഴക്കാലം എപ്പോഴും കൊതുകുകളുടെ സമയം കൂടിയാണ്. കൊതുകിനെ തുരുത്തുവാനുള്ള റിപ്പല്ലന്‍സിനും ഓയിൻമെന്‍റിനും കൂടി മെഡിസിൻ ബാഗിൽ സ്ഥലം കണ്ടെത്തണം.

പുറത്തു നിന്നുള്ള വെള്ളം ഒഴിവാക്കാം

പുറത്തു നിന്നുള്ള വെള്ളം ഒഴിവാക്കാം

മഴക്കാലങ്ങളിലാണ് ഏറ്റവും അധികം പകർച്ചവ്യാധികളും പേരറിയാത്ത അസുഖങ്ങളും പകരുന്നത്. ചെറിയ ചെറിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വലിയ വിപത്തുകളിൽ നിന്നും ഒഴിവാകാം. അതിന് ആദ്യം ശ്രദ്ധിക്കേണ്ടത് പുറത്തു നിന്നും വെള്ളം ഉപയോഗിക്കാതിരിക്കുക എന്നതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക,

വഴിയരുകിലെ ഭക്ഷണം വേണ്ട

വഴിയരുകിലെ ഭക്ഷണം വേണ്ട

യാത്രകൾ മിക്കപ്പോഴും സ്ഥലങ്ങൾ കാണുന്നതോടൊപ്പം തന്നെ വ്യത്യസ്ത തരത്തിലുള്ള രുചികള്‍ തേടലുമാണ്. മിക്കപ്പോഴും വഴിയരുകിലെ ഭക്ഷണങ്ങളെയായിരിക്കും ആശ്രയിക്കുന്നതും. കാഴ്ചയിലും രൂപത്തിലുമൊക്കെ എത്ര ആകർഷകമായാലും വഴിയരുകിലെ ഭക്ഷണം മഴക്കാലത്തേയ്ക്കെങ്കിലും ഉപേക്ഷിക്കാം.

 കാലാവസ്ഥാ മാറ്റങ്ങളും പ്രവചനങ്ങളും ശ്രദ്ധിക്കുക

കാലാവസ്ഥാ മാറ്റങ്ങളും പ്രവചനങ്ങളും ശ്രദ്ധിക്കുക

മുൻകൂട്ടി കാലാവസ്ഥ പ്രവചിക്കുവാൻ കഴിയാത്ത സമയമാണ് മഴക്കാലം. എപ്പോൾ മഴ പെയ്യുമെന്നോ കാറ്റ് വീശുമെന്നോ ഒരൂഹവും കാണില്ല. കുന്നിൻ പ്രദേശങ്ങളിലേക്കും കാടിനുള്ളിലേക്കും ഒക്കെ യാത്ര തിരിക്കും മുൻപ് അപ്പോഴത്തെ കാലാവസ്ഥാ പ്രവചനം കൂടി ശ്രദ്ധിക്കുവാൻ മറക്കേണ്ട. ചിലയിടങ്ങളിൽ ഉരുൾപൊട്ടലും കാടിനുള്ളിലൂടെ വരുമ്പോൾ നദികളിൽ ജലനിരപ്പ് ഉയരുവാനുള്ള സാധ്യതയും ഒക്കെ ഏറെയാണ്.

ഹെയർ ഡ്രൈയർ കരുതാം

ഹെയർ ഡ്രൈയർ കരുതാം

ബ്യൂട്ടി ടിപ്പ് എന്നതിലധികമായി മഴക്കാല യാത്രകളിൽ ഹെയർ ഡ്രൈയർ കരുതുന്നതുകൊണ്ട് പ്രയോജനങ്ങൾ ഒരുപാടുണ്ട്. മഴ നനഞ്ഞ് കയറി തല തോർത്തിയുണക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതി ആയിരിക്കില്ല. മാത്രമല്ല, കൂടുതൽ നേരം തല നനഞ്ഞിരിക്കുന്നത് ജലദോഷത്തിലേക്കും നയിക്കും.

കുടകളും മഴക്കോട്ടും എടുക്കാൻ മറക്കേണ്ട

കുടകളും മഴക്കോട്ടും എടുക്കാൻ മറക്കേണ്ട

മൺസൂൺ യാത്രയ്ക്കിറങ്ങുമ്പോൾ ഏറ്റവുമാദ്യം എടുത്തുവയ്ക്കേണ്ട രണ്ടു കാര്യങ്ങളാണ് മഴക്കോട്ടും കുടയും. ഏറ്റവും പെട്ടന്നു തന്നെ ആവശ്യം വരുമെങ്കിലും എടുക്കാൻ മറന്നാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.

ടെക്നോളജി കവറിലാക്കാം

ടെക്നോളജി കവറിലാക്കാം

മഴക്കാല യാത്രയാണെങ്കിലും ടെക്നോളജി കയ്യിൽ കാണുമല്ലോ. ഫോണും ക്യാമറയും ഹെഡ്ഫോണും ഒക്കെ വെള്ളം കയറാതെയും ഈർപ്പം തട്ടാതെയും സംരക്ഷിക്കണം. അതുകൊണ്ട് യാത്രയിൽ ഒരു വാട്ടർ പ്രൂഫ് ബാഗ് തീർച്ചയായും കരുതുക. സിപ് ലോക്ക് കവറാണെങ്കിലും വെള്ളത്തെ പ്രതിരോധിക്കും.

പാദരക്ഷകൾ

പാദരക്ഷകൾ

വിലകൂടിയ ചെരുപ്പും ധരിച്ച് മഴക്കാല യാത്രകൾ നടത്താതിരിക്കുക. ചെരുപ്പു നശിക്കും എന്നു മാത്രമല്ല, തെന്നിക്കിടക്കുന്ന വഴികളും പാറക്കെട്ടുകളും ഒക്കെ കയറാനുണ്ടെങ്കിൽ പണി തരുകയും ചെയ്യും. ഗ്രിപ്പില്ലാത്തെ തെന്നുന്ന പാദരക്ഷകൾ മഴക്കാല യാത്രയിൽ ഉപയോഗിക്കാതിരിക്കുക. ഫ്ലോട്ടോഴ്സ്, സാന്‍ഡൽസ് തുടങ്ങിയ വിഭാഗത്തിലുള്ള പാദരക്ഷകളായിരിക്കും ഈ യാത്രയ്ക്ക് കൂടുതൽ യോജിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+