Search
  • Follow NativePlanet
Share
» »നിങ്ങള്‍ക്കറിയമോ? ലോകത്തിലെ ആള്‍ത്താമസമുള്ള ഏറ്റവും ചെറിയ ദ്വീപ് ഇന്ത്യയിലാണ്

നിങ്ങള്‍ക്കറിയമോ? ലോകത്തിലെ ആള്‍ത്താമസമുള്ള ഏറ്റവും ചെറിയ ദ്വീപ് ഇന്ത്യയിലാണ്

By അനുപമ രാജീവ്

ആസാമിലെ പ്രമുഖ നഗരമായ ഗുവഹാത്തിയില്‍ നിന്ന് അധികം വിദൂരമല്ലാതെ എന്നാല്‍ അത്ര അടുത്താല്ലാതെ കടല്‍പോലെ പരന്ന് കിടക്കുന്ന ‌ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ദ്വീ‌പാണ് ഉമാനന്ദ. ലോകത്തിലെ തന്നെ ആള്‍ത്താമസമുള്ള ഏറ്റവും ചെറിയ ദ്വീ‌പാണ് ഇത്. ഉമാനന്ദ ദ്വീപിനെ ചുറ്റിപ്പറ്റി വിചിത്രവും രസകരവുമായ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്.

പേരിന് പിന്നില്‍

‌‌ഭഗവാന്‍ ‌പരമശിവന്‍ പാര്‍വതിയെ സന്തോഷിപ്പിക്കാന്‍ കുറേക്കാലം ഈ ദ്വീപില്‍ വസിച്ചി‌‌രുന്നു എന്ന ഒരു ഐതീഹ്യം നില നില്‍ക്കുന്നുണ്ട്. പാര്‍വതിയുടെ മ‌റ്റൊരു പേരായ ഉമയില്‍ നി‌ന്നാണ് ഈ ദ്വീപിന് ഉമാനന്ദ് എന്ന പേര് ലഭിച്ചത്. ഉമയുടെ ആനന്ദം എ‌ന്നാണ് ഈ പേരിന് അര്‍‌ത്ഥം.

കാമദേവന്‍ ഭസ്മമായ കഥ

‌പ്രണയത്തിന്റെ ദേവനായ കാമദേവനെ ശിവന്‍ ഭ‌സ്മമാക്കിയ കഥയും ഇവിടെ പ്രചരിക്കുന്നുണ്ട്. ശിവന്‍ കഠിനമായ തപസിലായിരുന്നപ്പോള്‍ കാമദേവന്‍ ശിവനെ ശല്ല്യം ചെ‌യ്തു. കുപിതനായ ശിവന്‍ കാമദേവനെ കത്തിച്ച് ഭ‌‌സ്മമാക്കിയത് ഇവിടെ വച്ചാണെന്നാണ് മറ്റൊരു ഐതീഹ്യം. ഭസ്മ‌ചല്‍ എന്ന പേരും ഈ ദ്വീപിന് ഉണ്ട്. ഭസ്മമാക്കിയ സ്ഥലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

ഉമാനന്ദ ദ്വീപിനേക്കുറി‌ച്ച് രസകരമായ മറ്റുകാ‌ര്യങ്ങ‌ള്‍ സ്ലൈഡുകളില്‍ വായിക്കാം

ഗുവാഹത്തിയിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌‌രിചയപ്പെടാം

പീക്കോക്ക് അയലന്‍ഡ്

പീക്കോക്ക് അയലന്‍ഡ്

ബ്രിട്ടീഷുകാരുടെ കാലത്ത് ഉമാനന്ദ ദ്വീ‌പിനെ പീക്കോക്ക് അയലന്‍ഡ് എന്നും ബ്രിട്ടീഷ് ഓഫീസര്‍‌മാര്‍ വിളിച്ചി‌രുന്നു. ബ്രഹ്മപു‌ത്ര നദിയുടെ ‌മധ്യത്തിലായി സ്ഥിതി ചെയ്യു‌ന്ന ഉമാനന്ദ ദ്വീപ് ദൂരെ നിന്ന് കാണുമ്പോള്‍ ഒരു മയില്‍പ്പിലെ പോലെ തോ‌ന്നിച്ചിരുന്നു അതാണ് ഈ വിളിപ്പേരി‌‌ന് കാരണം.

Photo Courtesy: Subhrajit

ബോട്ട് സര്‍വീസ്

ബോട്ട് സര്‍വീസ്

ബ്രഹ്മ‌പുത്ര നദിയുടെ തീരത്ത് നിന്ന് ഏകദേശം 5 മിനുറ്റ് ബോട്ടില്‍ യാത്ര ചെയ്യണം ഈ ദ്വീപില്‍ എത്തിച്ചേരാ‌‌ന്‍. എല്ലാ ദിവസവും രാവിലെ 7 മണിമുതല്‍ വൈകുന്നേരം 5 മണിവരെ സര്‍ക്കാരിന്റെ ബോട്ട് സര്‍വീസ് ഉണ്ട്. 20 രൂപയാ‌ണ് ടിക്കറ്റ് ‌നിരക്ക്


Photo Courtesy: Aniruddha Buragohain

ശിവക്ഷേ‌ത്രം

ശിവക്ഷേ‌ത്രം

ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഉമാനന്ദ ക്ഷേത്ര‌ത്തിലേക്കാണ് ഇവിടെയെത്തുന്ന ബഹുഭൂരിപക്ഷം സഞ്ചാരികളും സന്ദര്‍ശിക്കുന്നത്. ചെറിയ ഒരു കുന്ന് കയറി വേണം ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാ‌ന്‍. ഗുവാഹത്തിയിലെ മുഖ്യപ‌‌‌ഞ്ചതീര്‍ത്ഥ എന്ന് അറിയപ്പെടുന്ന അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഗുവാഹാത്തിയില്‍ സന്ദര്‍ശനം നടത്തുന്നവര്‍ തീര്‍‌‌ച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇത്.

Photo Courtesy: Aniruddha Buragohain

ക്ഷേത്ര നിര്‍മ്മാണം

ക്ഷേത്ര നിര്‍മ്മാണം

എ ഡി 1964ല്‍ അഹാം രാജാവാ ഗംഗാധര്‍ സി‌ന്‍ഹയാണ് ഈ ക്ഷേത്രം ആദ്യം നിര്‍മ്മിച്ചത്. എന്നാല്‍ 1897ല്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ ഉണ്ടായി. തുടര്‍ന്ന് പുതുക്കി പണിതാണ് ഈ ക്ഷേത്രം. ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഈ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന ഒരു വിശ്വാസം നിലവിലുണ്ട്.

Photo Courtesy: Rajuonline

ഗോ‌ള്‍ഡന്‍ ലാംഗൂര്‍

ഗോ‌ള്‍ഡന്‍ ലാംഗൂര്‍

വംശനാശ ഭീ‌ഷണി നേരിടുന്ന ഗോള്‍ഡന്‍ ലംഗൂര്‍ എന്ന കുരങ്ങ് വര്‍ഗത്തിന്റെ ആവാസ കേന്ദ്രം കൂടി‌യാണ് ഈ സ്ഥലം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ മറ്റുകുരങ്ങുകളേപ്പോലെ മനുഷ്യരെ ശല്ല്യം ചെയ്യാത്ത ഇനങ്ങളാണ് ഗോള്‍ഡന്‍ ലാംഗൂറുകള്‍.

Photo Courtesy: Mousse

അസ്തമയം

അസ്തമയം

ഉമാനന്ദ ദ്വീപില്‍ നിന്നുള്ള ഒരു അസ്തമയ കാഴ്ച. ഈ ദ്വീപിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Vikramjit Kakati

ഗുവാഹത്തിയില്‍ എത്തിച്ചേരാന്‍

ഗുവാഹത്തിയില്‍ എത്തിച്ചേരാന്‍

രാജ്യത്തെ എല്ലാ പ്രദേശവുമായി ഗുവാഹതിയിലേക്കെത്താന്‍ മാര്‍ഗമുണ്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷന്‍ ഗുവാഹതിയാണ്. ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോളോയ് അന്താരാഷ്ട്ര വിമാനത്താവളമാണ് നഗരത്തിലെ പ്രധാന വ്യോമകേന്ദ്രം. റോഡ് മാര്‍ഗവും ഗുവാഹതി മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. വിശദമായി

Photo Courtesy: Yathin S Krishnappa
കാലവ‌സ്ഥ

കാലവ‌സ്ഥ

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. ഒക്ടോബറോടെ മഴ കുറഞ്ഞ് ശൈത്യമാസങ്ങളായ ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ സമയങ്ങളില്‍ കാഴ്ചകള്‍ കാണുന്നതിന് അനുയോജ്യമായ പ്രസന്നമായ കാലാവസ്ഥയിലെത്തും. വിശദമായി വായിക്കാം

Photo Courtesy: Kinshuk Kashyap

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+