Search
  • Follow NativePlanet
Share
» »നീലഗിരിയിലെ ട്രെക്കിംഗ് പാതകള്‍

നീലഗിരിയിലെ ട്രെക്കിംഗ് പാതകള്‍

By Maneesh

ട്രെക്കിംഗ് പ്രിയര്‍ക്ക് ആഹ്ലാദം പകരുന്ന നിരവധി സ്ഥലങ്ങള്‍ തെന്നിന്ത്യയിലുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് നീലഗിരി. തമിഴ്‌നാടിന്റെ പടിഞ്ഞാറ് വശത്തായി പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന നീലഗിരിയില്‍ തലയെടുപ്പോടേ നില്‍ക്കുന്നത് 24 കൊടുമുടികളാണ്. മലകയറി എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും നീലഗിരിയുടെ പ്രകൃതിഭംഗി തന്നെയാണ്.

നീലഗിരിയിലെ ട്രെക്കിംഗ് പാതകള്‍

ട്രെക്കിംഗ് ട്രെയിലുകളുടെ വൈവിധ്യമാണ് എടുത്ത് പറയേണ്ടുന്ന ഒന്ന്, ഈ വൈവിധ്യം ഉയരങ്ങളിലും ദൂരങ്ങളിലും മാത്രമല്ല സഞ്ചരിക്കുന്ന ഭൂമിയുടെ പ്രത്യേകതകളിൽ വരെയുണ്ട്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഊട്ടിയിൽ നിന്നും കോട്ടഗിരിയിൽ നിന്നും കുന്നൂരിൽ നിന്നുമൊക്കെ നീലഗിരിയിലേക്ക് ട്രെക്കിംഗ് പാതകൾ ഉണ്ട്. കാപ്പിത്തോട്ടങ്ങളും, തേയിലത്തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളുമൊക്കെ ട്രെക്കിംഗ് ചെയ്യുന്ന സഞ്ചാരികളെ സ്വാഗതം ചെയ്ത് കാത്തിരിക്കുന്നുണ്ട്. നീലഗിരിയിലേക്കുള്ള ചില ട്രെക്കിംഗ് പാതകൾ നമുക്ക് പരിചയപ്പെടാം.

കോട്ടഗിരി - കോടനാട് വ്യൂ പോയന്റ്

നീലഗിരിയിലെ ആദിവാസി ജനവിഭാഗമായ കോട്ട വർഗക്കാരുടെ ആവാസ കേന്ദ്രമാണ് കോട്ടഗിരി. കോട്ടഗിരിയിൽ നിന്ന് ട്രെക്കിംഗ് ആരംഭിക്കുന്നവർ കിഴക്കോട്ടാണ് യാത്ര തിരിക്കേണ്ടത്. തുടർന്ന് കോടനാട് വ്യൂപോയന്റിൽ എത്തിച്ചേരും. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന മോയർ നദിയുടെ വിദൂര കാഴ്ചയാണ് വ്യൂപോയന്റിന് ചാരുത നൽകുന്നത്. വ്യൂപോയന്റിൽ നിന്ന് തെക്ക് പടിഞ്ഞാറേക്ക് ദിശമാറ്റി വീണ്ടും നടന്നാൽ കാതറിൻ വെള്ളച്ചാട്ടവും എൽക്ക് വെ‌ള്ളച്ചാട്ടവും കാണാം.

നീലഗിരിയിലെ ട്രെക്കിംഗ് പാതകള്‍

Photo Courtesy: Keyan20

ഊട്ടി - പാഴ്സൺസ് പീക്ക് - മുതുമലൈ

ഊട്ടിയിലെ പാഴ്സൺസ് താഴ്വരയിൽ നിന്നുള്ള ട്രെക്കിംഗ് ആണ് മറ്റൊരു ആകർഷണം. അങ്ങേയറ്റം സാഹസികവും ത്രില്ലടിപ്പിക്കുന്നതുമായ ഒരു യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഈ വഴി തെരഞ്ഞെടുക്കാം. പാഴ്സൺ വാലിയിൽ നിന്ന് യാത്ര തിരിച്ച് പോർത്തിമുണ്ട് എന്ന് ഗ്രാമത്തിൽ എത്തുന്ന സഞ്ചാരികൾ രാത്രിയിൽ അവിടെ ക്യാമ്പ് ചെയ്യുകയാണ് പതിവ്.

നീലഗിരിയിലെ ട്രെക്കിംഗ് പാതകള്‍

Photo Courtesy: Prateek Rungta from Delhi, India

അവിടെ നിന്ന് മുകുർതി നാഷണൽ പാർക്കിലേക്കാണ് പിന്നീടുള്ള യാത്ര. തുടർന്ന് പാന്തീർ മല, പ്യാകര വെള്ളച്ചാട്ടം എന്നിവ പിന്നിട്ട് മുതുമലയിൽ എത്തിച്ചേരുന്നു. മുതുമലയിൽ നിന്ന് റോഡ് മാർഗം ഊട്ടിയിലേക്ക് തിരിച്ചെത്താം.

കുന്നൂർ - ലാമ്പ്സ് റോക്ക് - ബകാസുരമല

നീലഗിരിയിലെ സുന്ദരമായ സ്ഥലങ്ങളാണ് ലാമ്പ്സ് റോക്കും, ലേഡി കാനിംഗ്സ് സീറ്റും. കുന്നൂരിൽ നിന്ന് ട്രെക്ക് ചെയ്ത് മാത്രമേ ഇവിടെ എത്തിച്ചേരാൻ കഴിയുകയുള്ളൂ. താഴ്വരകളുടെ സൗന്ദര്യം നുകർന്ന് യാത്ര തുടരുമ്പോൾ അത് അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും. ഡോൾഫിൻസ് നോസ്, കാതറിൻ ഫാൾസ്, ലാസ് ഫാൾസ്, ബകാസുരമല എന്നിവയാണ് യാത്രയിൽ ആശ്ചര്യപ്പെടുത്തുന്ന സ്ഥലങ്ങൾ.

നീലഗിരിയിലെ ട്രെക്കിംഗ് പാതകള്‍
Photo Courtesy: Natataek

ഊട്ടി - അവലാഞ്ചെ - എമറാൾഡ്

നീലഗിരിയിലെ ഏറ്റവും എളുപ്പമുള്ള ട്രെക്കിംഗ് പാതയാണ് ഇത്. ഊട്ടിയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അവലാഞ്ചെ ഡാമിലേക്ക് യാത്ര ചെയ്യുമ്പോൾ മുകുർതി നാഷണൽ പാർക്ക് ഭാഗീകമായി കാണാൻ കഴിയും. നിബിഢവനങ്ങളും സുന്ദരമായ ജലാശയവും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ്. തമിഴ്നാട് വനം വകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ തങ്ങാനുള്ള അവസരവും സഞ്ചാരികൾക്ക് ലഭിക്കുന്നുണ്ട്.

https://www.flickr.com/photos/enchant_me/144983688/in/photostream/

Photo Courtesy: Shuba

അടുത്ത ദിവസം അപ്പർ ഭവാനിയിലേക്ക് യാത്ര തിരിക്കാം അതിന് വടക്കായാണ് കൊളാരി ബേട്ട സ്ഥിതി ചെയ്യുന്നത്. നീലഗിരിയിലെ ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ് ഇത്. ഊട്ടിയിലേക്ക് തിരിച്ച് വരുന്ന വഴിയിലാണ് എമറാൾഡ് എന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഗ്രാമം സ്ഥിതി ചെയ്യുന്നത്.

നീലഗിരിയിലെ ട്രെക്കിംഗ് പാതകള്‍

Photo Courtesy: Shuba

വർഷത്തി‌ൽ എത്ത് സമയവും ട്രെക്ക് ചെയ്യാൻ അനുയോജ്യമാണ് നീലഗിരി. എന്നിരുന്നാലും ശൈത്യകാലത്തെ ട്രെക്കിംഗ് ആണ് കൂടുതൽ ആസ്വാദ്യകരം. ആദ്യമായി ട്രെക്ക് ചെയ്യുന്നവർ തമിഴ്നാട് വനം‌ വകുപ്പിലെ ഗൈഡുമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: trekking
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+