കൊടൈക്കനാൽ... മലനിരകളുടെ രാജകുമാരി. നോക്കി നിൽക്കുമ്പോൾ കോടമഞ്ഞ് വന്നുമൂടിപ്പോകുന്ന ഇടം. പിന്നെ അത് മാറുമ്പോൾ തെളിഞ്ഞ് വരുന്ന അത്ഭുത കാഴ്ചകൾ. സ്കൂൾ ടൂറുകൾക്കും ഓഫീസ് യാത്രകള്‍ക്കും ഒരുകാലത്ത് കൊടൈക്കനാൽ കഴിഞ്ഞേ മറ്റൊരിടം ഉണ്ടായിരുന്നുള്ളൂ. പഴയ പ്രതാപമൊക്കെ പോയെങ്കിലും കൊടൈക്കനാൽ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടം തന്നെയാണ്. ഹണീമൂണും കൂട്ടുകാർക്കൊപ്പമുള്ള റോഡ് ട്രിപ്പും കൊടൈക്കനാലിന് പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സുഖം വേറെന്നെയാണ്.
തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വന്നുപോകുന്ന കൊടൈക്കനാലിലേക്ക് നമുക്കും ഒരു യാത്ര പോയാലോ..ഇന്നു കാണുന്ന രൂപത്തിലേക്ക് ബ്രിട്ടീഷുകാർ ഉയർത്തിയെടുത്ത കൊടൈക്കനാൽ സീസൺ നോക്കാതെ വണ്ടികയറാൻ പറ്റിയ ലക്ഷ്യസ്ഥാനം കൂടെയാണിത്. കാഴ്ചകളുടെ ഒരു ചെറുപൂരം തന്നെ കൊടൈക്കനാൽ എന്നും ഒരുക്കുന്നുണ്ട്. അപ്പോൾ നമ്മളും ഇത്തവണ ഒരു കൊടൈക്കനാൽ യാത്ര പോവുകയല്ലേ..
വണ്ടിയെടുത്തു പോകുന്നതിനു പകരം യാത്ര ട്രെയിനിലായാലോ.. എന്താണ് കാര്യമെന്നല്ലേ.. ഒരു അടിപൊളി പാക്കേജ് ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. നാല് രാത്രിയും അഞ്ച് പകലും കൊടൈക്കാഴ്ചകൾ കണ്ട് ആസ്വദിച്ച്, കോടമഞ്ഞിലൂടെ നടന്ന്, കൊടൈക്കനാൽ തടാകം ചുറ്റിക്കറങ്ങി ഗുണ കേവ്സും പില്ലർ റോക്സും പൈന്‍ ഫോറസ്റ്റും ഒക്കെ കണ്ട് ഒരു യാത്ര. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര ട്രെയിനിലാണ് പോകുന്നത്.
എല്ലാ വ്യാഴാഴ്ചയും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 8.30 ന്‍റെ 16343/ അമൃത എക്സ്പ്രസിലാണ് യാത്ര. തിരുവനന്തപുരം -20:30 , കൊല്ലം - 21:32 , കോട്ടയം - 23:19 , എറണാകുളം ടൗൺ -00:45 , ആലുവ- 01:10 , തൃശൂർ -02:17 ,പാലക്കാട് ജംങ്ഷൻ - 03:40 എന്നിങ്ങനെയാണ് ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുന്ന സമയം, യാത്രക്കാർക്ക് അവരുടെ സൗകര്യം നോക്കി ഇതിൽ ഏതു സ്റ്റേഷനിൽ നിന്നു വേണമെങ്കിലും കയറാം. തുടർന്ന് പിറ്റേന്ന് രാവിലെ 8.30 ന് ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനിൽ എത്തും. അവിടുന്ന് നേരേ റോഡ് മാർഗം കൊടൈക്കനാലിലേക്ക്.
ഗ്രീൻ വാലി വ്യൂ, കോക്കോഴ്സ് വാക്ക്, പില്ലർ റോക്ക് എന്നീ മൂന്നു സ്ഥലങ്ങളാണ് രണ്ടാമത്തെ ദിവസം കാണുന്നത്. അല്പം നടന്നും കാഴ്ചകൾ കണ്ടും കൊടൈയുടെ പകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള വഴിയാണിത്. അന്ന് രാത്രി താമസം കൊടൈക്കനാലിൽ. മൂന്നാം ദിവസമായ ഞായറാഴ്ച കൊടൈക്കനാലിലെ പ്രധാന കാഴ്ചകളിലേക്കാണ് പോകുന്നത്. അപ്പർ ലക്ക് വ്യൂ ആണ് ആദ്യത്തേത്. ഇവിടെ ബോട്ട് റൈഡിനും അവസരമുണ്ടായിരിക്കും. തുടർന്ന് പൈൻ ഫോറസ്റ്റ്, ഗുണ കേവ്സ്, മ്യൂസിയം തുടങ്ങിയ ഇടങ്ങളും സന്ദർശിക്കും.
നാലാം ദിവസമായ ഞായറാഴ്ച മടക്കയാത്രയാണ്. രാവിലെ ഹോട്ടലിൽ നിന്നിറങ്ങും. ഡിണ്ടിഗല‍് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി പ്രസിദ്ധമായ സിൽവർ കാസ്കേഡ് വെള്ളച്ചാട്ടവും കാണാം. ഡിണ്ടിഗലിൽ നിന്ന് വൈകിട്ട് 5.00 മണിക്ക് 16344/ അമൃത എക്സ്പ്രസ് എത്തും. പിറ്റേന്ന് പുലർച്ചെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. പാലക്കാട് ജംങ്ഷൻ-20:30, തൃശൂർ-22:35 , ആലുവ-23:28, എറണാകുളം ടൗൺ - 04:45 , കോട്ടയം-01:02 , കൊല്ലം-02:47 , തിരുവനന്തപുരം - 04:55 എന്നിങ്ങനെയാണ് ട്രെയിൻ സ്റ്റേഷനിലെത്തുന്ന സമയം.
ട്രെയിനിൽ സ്ലീപ്പർ, തേഡ് എസി കോച്ചുകളിലായി സ്റ്റാന്‍ഡേർഡ്, കംഫോർട്ട് ക്ലാസുകളിലാണ് യാത്ര. 1-3 ആളുകളുള്ള ഗ്രൂപ്പിൽ സ്റ്റാന്‍ഡേർഡ് ക്ലാസിൽ ട്രിപ്പിൾ ഒക്യൂപൻസിക്ക് 10,250 രൂപ, ഡബിൾ ഒക്യുപൻസിക്ക് 12,780 രൂപ, സിംഗിൾ ഒക്യുപൻസിക്ക് 23,170 രൂപാ എന്നിങ്ങനെയും കംഫോർട്ട് ക്ലാസിൽ ട്രിപ്പിൾ ഒക്യൂപൻസിക്ക് 11,940
രൂപ, ഡബിൾ ഒക്യുപൻസിക്ക് 14,470 രൂപ, സിംഗിൾ ഒക്യുപൻസിക്ക് 24,860 രൂപാ എന്നിങ്ങനെയും ആണ് നിരക്ക്.
4-6 വരെയുള്ള ഗ്രൂപ്പ് ആണെങ്കിൽ സ്റ്റാന്‍ഡേർഡ് ക്ലാസിൽ ട്രിപ്പിൾ ഒക്യൂപൻസിക്ക് 10,250 രൂപ, ഡബിൾ ഒക്യുപൻസിക്ക് 10,485രൂപയും കംഫോർട്ട് ക്ലാസിൽ ട്രിപ്പിൾ ഒക്യൂപൻസിക്ക് 11,710 രൂപ, ഡബിൾ ഒക്യുപൻസിക്ക് 12,175 രൂപ എന്നിങ്ങനെയും ആണ് നിരക്ക്. ട്രെയിൻ ടിക്കറ്റ്, യാത്രയ്ക്കുള്ള വാഹനം, യാത്രാ ഇൻഷുറന്സ് എന്നിവ ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഹോട്ടലിൽ താമസിക്കുന്ന രണ്ട് ദിവസവും പ്രഭാത ഭക്ഷണവും ലഭിക്കും. മറ്റു നേരത്തെ ഭക്ഷണ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും Trivandrum Kodaikanal IRCTC Tur Package
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














