Search
  • Follow NativePlanet
Share
» »അമേരിക്കയിലേക്ക് പോകാം; വീടും ഓഫീസും റെഡി, ഒപ്പം 10,000 ഡോളറും, പക്ഷേ ഇതാണ് കണ്ടീഷൻ

അമേരിക്കയിലേക്ക് പോകാം; വീടും ഓഫീസും റെഡി, ഒപ്പം 10,000 ഡോളറും, പക്ഷേ ഇതാണ് കണ്ടീഷൻ

വേറൊരു നാട്ടിൽ പോകണമെന്നും ഒരു ജോലി കണ്ടെത്തി അവിടെ സെറ്റിൽ ആകണമെന്നും ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. മുൻപോട്ടു പോകുവാൻ ആഗ്രഹം ഉണ്ടെങ്കിലും പിന്നോട്ടുവലിക്കുന്ന കാരണങ്ങളാണ് കൂടുതലും. എങ്ങനെ പോകുമെന്നതു മുതൽ ജോലി കണ്ടെത്തുന്നതും താമസവും വരുമാനവും എല്ലാം പ്രതിസന്ധികളായി മുന്നിൽ നിൽക്കും. എന്നാൽ ഇതൊന്നു ബാധിക്കാതെ ഒരു മാറ്റം സാധ്യമാണെങ്കിലോ? ലോകത്തിലെ വിവിധ നഗരങ്ങൾ നിങ്ങൾക്ക് പണം തന്നു അവരുടെ നഗരത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നുണ്ട്.

ഇന്ത്യയിൽ വർക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ 'നോ' പറയുവാൻ പറ്റാത്ത ഒരു ഓഫറുണ്ട്. അമേരിക്കയിലെ ഒരു നഗരം നിങ്ങളെ ക്ഷണിക്കുകയാണ്. വെറുതേയല്ല, കൈനിറയെ പണവും വീടിനും താമസത്തിനും ആവശ്യമായ പണവും നാട്ടിലെ ജോലി ഇവിടെ വന്നു തുടരുവാനുള്ള സൗകര്യങ്ങളും എല്ലാമായാണ് ഇവിടം ക്ഷണിക്കുന്നത്.

Tulsa Remote program Malayalam

അമേരിക്കയിലെ ഒക്ലഹോമ സംസ്ഥാനത്തുള്ള ടൽസയാണ് ഇവിടേക്ക് വരുവാന്‍ ആഗ്രഹമുള്ളവർക്കായി ഇങ്ങനെയൊരു അവസരം ഒരുക്കുന്നത്. അമേരിക്കയിലേക്ക് മാറി പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാനും പുതിയ ആളുകളെ പരിചയപ്പെടുവാനും തയ്യാറുള്ളവർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ അവസരമാണിതെന്ന് പറയാതെ വയ്യ. ടൽസ റിമോട്ട് പ്രോഗ്രം (Tulsa Remote program) മുന്നോട്ടുവയ്ക്കുന്ന യോഗ്യതകളും ആവശ്യകതകളും നിങ്ങൾക്കു യോജിക്കുന്നുണ്ടെങ്കിൽ പിന്തിരിഞ്ഞു നോക്കേണ്ട. ഭാഗ്യമുണ്ടെങ്കിൽ ഒരു വർഷം കഴിഞ്ഞാൽ നിങ്ങൾ അമേരിക്കയിലായിരിക്കും.

തീർത്തും അപരിചിതമായ പുതിയൊരിടത്തേയ്ക്ക് മാറുമ്പോൾ നിങ്ങൾക്കു വേണ്ടതെന്തൊക്കെയാണോ അതെല്ലാം ഒരുക്കിയാണ് ടൽസ വിളിക്കുന്നത്. ആവശ്യത്തിലധികം പണം മുതൽ ജോലി ചെയ്യുവാനാവശ്യമായ ഓഫീസ് സൗകര്യവും നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരു കമ്യൂണിറ്റിയും വരെ ടൽസ റിമോർട്ട് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. കൊവിഡ് കാലത്തിനു മുൻപ് 2018 നവംബറിൽ തുടങ്ങിയ ഈ പ്രോഗ്രാം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 2300 ആളുകളാണ് ഇവിടേക്ക് ഇതുവഴി വന്നെത്തിയിട്ടുള്ളത്.

Tulsa Remote program

പതിനായിരം ഡോളർ

ടൽസ റിമോട്ട് പ്രോഗ്രം വഴി ടൽസയിലേക്ക് താമസത്തിനായി എത്തുന്നവർക്ക് $10,000 (8,16,700. രൂപ) പണമായി തന്നെ ലഭിക്കും. ഒറ്റത്തവണയായി ലഭിക്കുന്ന ഈ പണം നിങ്ങളുടെ റീ-ലൊക്കേഷൻ ആവശ്യങ്ങൾക്കും ഇവിടുത്തെ ചിലവുകൾക്കായും വിനിയോഗിക്കാം. ഇത് കൂടാതെ ആദ്യത്തെ ഒരു വർഷം മാസം തോറും $ 500 (40,836 രൂപ) വീതം ഹൗസിങ് സ്റ്റൈപ്പൻഡ് ആയും ലഭിക്കും.

ജോലി സ്ഥലം

റിമോർട്ട് ജോലിയുള്ളവരെയാണ് ടൽസ ഇവിടേക്ക് ക്ഷണിക്കുന്നത്. അതിനൊപ്പം അവർക്ക് ജോലിയെടുക്കുവാനായുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും.ടൽസയിലെ 36 ഡിഗ്രീസ് നോർത്ത് എന്ന കോ-വർക്കിങ് സ്പേസിൽ നിങ്ങൾക്ക് ഡസ്ക് സ്പേസ് ഇവർ വാഗ്ദാനം ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, ആളുകൾക്കും പ്രാദേശിക സംരംഭകർക്കുമൊപ്പം നിങ്ങൾക്ക് നിങ്ങളുടെ ജോലിയെടുക്കാം.

Tulsa Remote program Workspace

നഗരത്തിൽ താമസിക്കാം

അമേരിക്കയിൽ ഏറ്റവും കുറവ് ജീവിതച്ചിലവുകൾ ഉള്ള നഗരങ്ങളിലൊന്നാണ് ടൽ.സ. അതുകൊണ്ടുതന്നെ ഇവിടുത്തെ താമസം നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ഒന്നായിരിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. നിങ്ങളുടെ ഇവിടുത്തെ ജീവിതം എളുപ്പമാക്കുന്നതിനായി ഏറ്റവും മികച്ച പ്രാദേശിക അപ്പാർമെന്‍റുകൾ തന്നെ ടൽസയുടെ ഹൃദയഭാഗത്തായി ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ഇവിടുത്തെ ജീവിതം സുഗമമാക്കുന്നതിനായി പ്രാദേശിക ഗ്രൂപ്പുകൾ, സംഘടനകൾ, എൻജിഓകൾ, വ്യക്തികൾ തുടങ്ങിയവർക്കൊപ്പം പരിപാടികളും മീറ്റിങ്ങുകളും സംഘടിപ്പിക്കുകയും ചെയ്യും.

Tulsa Remote program stay

വേണ്ടത് ഈ യോഗ്യതകൾ

ടൽസയിലേക്കുള്ള റീലൊക്കേഷൻ സാധ്യമാക്കുന്നതിനായി നാലു കാര്യങ്ങളാണ് നിങ്ങൾക്കു വേണ്ടത്. 1. അടുത്ത 12 മാസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ടൽസയിലേക്ക് മാറുവാൻ കഴിയണം, നിങ്ങൾ തയ്യാറായിരിക്കണം. 2. നിങ്ങൾക്ക് ഒക്ലഹോമയ്ക്ക് പുറത്ത് മുഴുവൻ സമയ റിമോർട്ട് ജോലിയും അല്ലെങ്കിൽ സ്വയം തൊഴിലും ഉണ്ടായിരിക്കണം. 4. നിങ്ങൾക്ക് 18 വയസ്സിനു മുകളിൽ പ്രായം ഉണ്ടായിരിക്കണം. 4. യുഎസില്‍ ജോലി ചെയ്യുവാൻ അർഹതയുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: Tulsa Remote

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+