കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പുല്‍മേടുകള്‍.... ഇടയിലായി കുത്തനെ ആകാശത്തേയ്ക്കുയര്‍ന്നു നില്‍ക്കുന്ന സൈപ്രസ് മരങ്ങള്‍... കാഴ്ച കുറച്ചങ്ങു മാറുകയാണെങ്കില്‍ അതിരില്ലാത്ത മുന്തിരിത്തോപ്പുകള്‍.. ഇത് ടസ്കനി... ഇറ്റലി യാത്രകളിലെ ഒഴിവാക്കാനാവാത്ത ഇടം... മറ്റേതു ഇറ്റാലിയന്‍ നഗരത്തെയും പോലെ സമ്പന്നമാണ് ടസ്കനിയുടെ ഭൂതകാലവും... ടസ്കനിയുടെ വിശേഷങ്ങളിലൂടെ...
ടസ്കനി
രാജ്യത്തിനുള്ളിലെ രാജ്യം
ഇറ്റാലിയന്‍ ഭാഷയും ടസ്കനിയും
അര്‍ജന്‍റീനയെയും സൗത്ത് ആഫ്രിക്കയെയുംകാള്‍ യുനസ്കോ പൈതൃക ഇടങ്ങള്‍
പല കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ലോകത്തിലെ ചില രാജ്യങ്ങളോട് കിടപിടിച്ചു നില്‍ക്കുന്ന സംസ്കാരവും ചരിത്രവുമാണ് ഇറ്റലിയിലെ ചെറിയൊരു പ്രദേശം മാത്രമായ ടസ്കനിക്കുള്ളത്. വാസ്തുവിദ്യയാലും കലാ സൗന്ദര്യത്താലും സമ്പന്നമായ ഇത്തരത്തില്‍ മറ്റൊരു പ്രദേശം കണ്ടെത്തുക പ്രയാസം തന്നെയാണ്. ഫ്ലോറൻസ്, സിയീന, സാൻ ഗിമിഗ്നാനോ, പിയൻസ എന്നീ ചരിത്ര കേന്ദ്രങ്ങളും പിസയിലെ പിയാസ ഡെൽ ഡുവോമോയും മെഡിസി വില്ലകളും ഗാർഡനുകളും എല്ലാം യുനെസ്കോ ലോക പൈതൃക പദവി നൽകി അംഗീകരിച്ചിട്ടുണ്ട്.ടസ്കാനിയിലെ ഏഴ് ലോക പൈതൃക സൈറ്റുകളിൽ ഒന്നായ Val d'Orcia യുടെ റോളിംഗ് ലാൻഡ്‌സ്‌കേപ്പ് അതിന്റെ പ്രകൃതി സൗന്ദര്യത്താൽ ആണ് അറിയപ്പെടുന്നത്. നിരവധി നവോത്ഥാന ചിത്രകാരന്മാര്‍ക്ക് പ്രചോദനമായതാണ് ഇവിടുത്തെ ഭൂപ്രകൃതി.
വൈന്‍
ടസ്കാനിയും ഭക്ഷണവും
മാര്‍ബിള്‍ ആര്‍ച്ചും ടസ്കനിനയും
പിസ മാത്രമല്ല ചെരിഞ്ഞ നിര്‍മ്മിതി
പിസയിലെ ചരിഞ്ഞ ഗോപുരം ഇറ്റലിയുടെ വാസ്തുവിദ്യാ രംഗത്തെ അതിശയിപ്പിക്കുന്ന നിര്‍മ്മിതികളിലൊന്നാണ്. നഗരത്തിൽ ചാഞ്ഞുകിടക്കുന്ന ഒരേയൊരു ഗോപുരം മാത്രമല്ല എന്നാണ് ഇവിടെയെത്തിയാല്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുക. 'പിസ' എന്ന പേര് 'ചതുപ്പുനിലം' എന്നർഥമുള്ള ഗ്രീക്ക് പദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏതാണ്ട് 15,000 ടൺ ഭാരമുള്ള ലീനിംഗ് ടവർ (ടോറെ പെൻഡന്റ് ഡി പിസ) ലോകത്തെ അതുല്യ നിര്‍മ്മിതികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സെൻറ് മിഷേൽ ഡെയ് സ്കാൽസി ദേവാലയത്തിലെ മണി ഗോപുരങ്ങളും സെന്റ് നിക്കോള ദേവാലയവും ഇവിടുത്തെ മറ്റ് ചെരിഞ്ഞ നിര്‍മ്മിതികളാണ്.



Click it and Unblock the Notifications












