Search
  • Follow NativePlanet
Share
» »അബുദാബി ഹിന്ദു ശിലാക്ഷേത്രം.. കാത്തിരിപ്പ് അവസാനിക്കുന്നു.. 700 കോടി ചെലവ്, ആയിരം വര്‍ഷത്തെ ആയുസ്

അബുദാബി ഹിന്ദു ശിലാക്ഷേത്രം.. കാത്തിരിപ്പ് അവസാനിക്കുന്നു.. 700 കോടി ചെലവ്, ആയിരം വര്‍ഷത്തെ ആയുസ്

യുഎഇയിലെ ഹൈന്ദവ വിശ്വാസികളുടെ കാത്തിരിപ്പ് ഇന്ന് പൂർണ്ണയിലെത്തും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. യുഎഇിലെ ആദ്യ ഹിന്ദു ക്ഷേത്രം എന്ന പ്രത്യേകത മാത്രമല്ല, അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സംസ്ഥ അഥവാ ബാപ്സ് ക്ഷേത്രം 27 ഏക്കർ സ്ഥലത്തായാണ് നിര്‍മ്മിക്കുന്നത് 2019 ലാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. ഒരേ സമയം മൂവായിരത്തോളം പേർക്ക് പ്രവേശിക്കാവുന്ന ക്ഷേത്രം എത്രയും പെട്ടന്നു തന്നെ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. മറ്റു പല ക്ഷേത്രങ്ങൾക്കും അവകാശപ്പെടുവാൻ സാധിക്കാത്ത പല പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്.

 Abu Dhabi BAPS Mandir-

ദുബായ് - അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിലാണ് അബുദാബി ബാപ്സ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
2019 ഏപ്രിൽ മാസത്തിലാണ് ക്ഷേത്രത്തിന്‍റെ തറക്കല്ല് ഇട്ടത്. 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പരമ്പരാഗത നാഗര രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മന്ദിറിന് 108 അടി ഉയരവും (32.92 മീറ്റർ), 262 അടി (79.86 മീറ്റർ) നീളവും180 അടി (54.86 മീറ്റർ) വീതിയും ഉണ്ട്.
യു എ ഇയുടെ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് ശിഖാരകളും ഇവിടെ കാണാം.

പിങ്ക് സാന്‍ഡ് സ്റ്റോണുകളും വെള്ള മാർബിളുകളും ഉപയോഗിച്ചാണ് ക്ഷേത്ര നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നുള്ള റെഡ്‌സ്‌റ്റോണും സാൻഡ് സ്റ്റോണും ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 25,000 കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മാണം പൂർത്തിയാക്കിയിരിക്കുന്നത്. 55 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ളവയാണ് ഈ കല്ലുകൾ
രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള വിദഗ്ധരായ ശില്‍പ്പികളാണ് ഈ കല്ലുകള്‍ കൊത്തിയെടുത്തത്. ഇവിടുന്ന് തന്നെയുള്ള കരകൗശല വിദഗ്ദർ ചേർന്നാണ് 402 വെളുത്ത മാർബിൾ തൂണുകൾ കൊത്തിയെടുത്തത്. തറയിൽ വിരിച്ചിരിക്കുന്നത് ഇറ്റാലിയൻ മാർബിൾ ആണ്.

പ്രധാന ക്ഷേത്രം കൂടാതെ, പ്രാർത്ഥനാ ഹാളുകൾ, സന്ദർശക കേന്ദ്രം, തീമാറ്റിക് ഗാർഡനുകൾ, ക്ലാസ് മുറികൾ, പ്രദർശന കേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ , ഫൂഡ് കോർട്ട്, പുസ്തക ശാല. ഗിഫ്റ്റ് ഷോപ്പ് എന്നിവയും ഇതിന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

ബാപ്സ് ക്ഷേത്രം പ്രതിഷ്ഠകൾ

സ്വാമിനാരായണൻ, അക്ഷര-പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവതി, ഗണേശൻ, കാർത്തികേയ, പത്മാവതി-വെങ്കടേശ്വര, ജഗന്നാഥൻ, അയ്യപ്പൻ എന്നിവരുടെ മൂർത്തികളാണ് ഈ മന്ദിരത്തിലുള്ളത്. ശിവന് സമർപ്പിച്ചിരിക്കുന്ന ശ്രീകോവിലിൽ, അതിമനോഹരമായ കൊത്തുപണികൾ, 12 'ജ്യോതിർലിംഗ'ങ്ങളുടെ മണ്ഡലങ്ങൾ എന്നിവയുടെ ചിത്രീകരണം കാണാം. 'ജഗന്നാഥ യാത്ര' എന്ന രഥയാത്ര ആഘോഷം ജഗന്നാഥൻ്റെ ശ്രീകോവിലിനുള്ളിൽ കൊത്തിയിട്ടുണ്ട. ഭഗവത് ഗീത, മഹാഭാരതം എന്നിവയിൽ നിന്നുള്ള കഥകൾ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചിരിക്കുന്ന ശ്രീകോവിലിനുള്ളിൽ കാണാം.

അബുദാബി ബാപ്സ് മന്ദിർ നിർമ്മാണ ചെലവ്

700 കോടി ഇന്ത്യൻ രൂപാ അഥവാ 400 ദശലക്ഷം യുഎഇ ദിർഹം ആണ് ഇതിന്‍റെ നിർമ്മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. ആയിരം വർഷത്തെ ഉറപ്പ് ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് അവകാശവാദം. ഭൂകമ്പ സൂചന നൽകാൻ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ ഏകദേശം 100 സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്.

അബുദാബി ബാപ്സ് മന്ദിർ പ്രവേശനം, ഓണ്‍ലൈൻ ബുക്കിങ്

ബാപ്സ് മന്ദിറിലേക്ക് ഓൺലൈൻ വഴി പ്രവേശനത്തിന് നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഈ മാസം 18-ന് പ്രവേശനം നൽകും. എന്നാല്‌ യുഎഇയില്‍ ഉള്ളവർക്ക് മാർച്ച് 1 മുതലായിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി സന്ദര്‍ശകർ ഓണ്‍ലൈന്‍ വഴി മുൻകൂട്ടി രജിസ്ട്രേഷൻ പൂർത്തിയാക്കണം, ക്ഷേത്രത്തിന്റെ പ്രത്യേക വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി ആപ്പ് വഴിയോ സന്ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്യാം

അബുദാബി ബാപ്സ് മന്ദിർ ലൊക്കേഷൻ

ദുബായ് ഹൈവേയിൽ നിന്നു മാറി അബു മുറൈഖ എക്സിറ്റ് 366 ല്ഡ ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡിലാണ് (ഇ11) ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+