തൃശൂർ എന്ന് കേൾക്കുമ്പോഴേ മനസിൽ പൂരത്തിന്റെ അമിട്ട് പൊട്ടിത്തുടങ്ങും. പൂരാമാണ് തൃശൂരിനെ തൃശൂരാക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പൂരം കഴിഞ്ഞേ മറ്റ് എന്തും ഉള്ളു. പൂരം കാണാം തൃശൂരിൽ ചെല്ലുന്നവർ കാഴ്ചകൾ കാണാൻ തൃശൂർ ചുറ്റിയടിക്കാരുണ്ട്. പക്ഷെ സഞ്ചാരികൾക്ക് അതികം അറിയാത്ത പല വിസ്മയ സ്ഥലങ്ങളും തൃശൂരിലുണ്ട്. തൃശൂരിലേക്ക് ഒരു ട്രിപ്പിന് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഈ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്താവുന്നതാണ്.
മുനിമട
പുരാതന കാലത്ത് സന്യാസിമാർ താമസിക്കുകയും ധ്യാനിക്കുകയും ചെയ്തെന്ന് കരുതുന്ന ചെറിയഗുഹകളാണ് മുനിമട എന്ന് അറിയപ്പെടുന്നത്. ഭൂമിക്കടിയിലേക്ക് നീണ്ട് കിടക്കുന്ന ഈ ഗുഹയിൽ സഞ്ചാരികൾക്ക് സന്ദർശിക്കാനാവും. ഗുഹയിലേക്ക് ഇറങ്ങി ചെല്ലാൻ കരിങ്കല്ലിൽ കൊത്തിയെടുത്ത പടവുകൾ ഉണ്ട്.
കല്ലിൽ തീർത്ത മേശയും കട്ടിലും ഗുഹയിൽ കാണാം. ഇതാണ് ഇവിടെ സന്യാസികൾ താമസിച്ചിരുന്നതായിൽ ആളുകൾ കരുതാൻ കാരണം.
ട്രാവൽ ടിപ്സ്
പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിന് അടുത്ത് കണ്ടാനിശ്ശേരി എന്ന ഗ്രാമത്തിലാണ് മുനിമട സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്ന് ഗുരവായൂരേക്ക് ബസുകൾ കിട്ടും. ഗുരുവായൂരിൽ നിന്ന് ഈ സ്ഥലത്തേക്ക് ഓട്ടോപിടിക്കുന്നതാണ് ഉചിതം.
കുടക്കല്ലുകൾ
കുടകളുടെ ആകൃതികളിൽ നിരവധി കല്ലുകളാണ് കുടക്കല്ല് എന്ന് അറിയപ്പെടുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചിറമനങ്ങാട് എന്ന ചെറിയ ഗ്രാമത്തിലാണ് ഇത്തരം കല്ലുകൾ കാണപ്പെടുന്നത്. ദൂരെ നിന്ന് നോക്കിയാൽ കറുത്ത കൂൺ മുളച്ച് നിൽക്കുന്നത് പോലെ തോന്നും. ഈ കല്ലുകൾക്ക് ഏകദേശം 4000 വര്‍ഷങ്ങളോളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

Photo courtesy : Narayananknarayanan
കുടക്കല്ലുകള്‍ കാണാന്‍ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ഉന്നതകുലജാതരെ മണ്‍കലങ്ങളില്‍ അടച്ച് സംസ്‌കരിച്ച സ്ഥലത്തിന് അടയാളമായി ശവകുടീരത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന കല്ലുകളാണ് കുടക്കല്ലുകള്‍ എന്നാണ് കരുതപ്പെടുന്നത്.
ട്രാവൽ ടിപ്സ്
തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് 13 കിലോമീറ്റർ അകലെയാണ് മുനിമട സ്ഥിതി ചെയ്യുന്നത്. മുനിമടയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇവിടേയും സന്ദർശിക്കാനാവും. തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഈ സ്ഥലം പരിപാലിക്കുന്നത്.
ചെറുതുരുത്തി
ചെറുതുരുത്തി എന്ന ഗ്രാമത്തെക്കുറിച്ച് സഞ്ചാരികളിൽ അധികം പേരും കേട്ടിട്ടുണ്ടാവില്ല. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സഞ്ചാരികൾക്ക് വിസ്മയം ഒരുക്കുന്ന ഒരിടമാണ്. കാലാസ്നേഹികളും പ്രകൃതിസ്നേഹികളും തീർച്ചയായും സഞ്ചരിക്കേണ്ട ഒരു സ്ഥലമാണ് ഇത്.
കഥകളി പോലുള്ള തനത് കേരള കലകൾ ലോകം അറിയപ്പെടാൻ കാരണം മഹാകവി വള്ളത്തോൾ സ്ഥാപിച്ച കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്. ഇവിടെ എത്തുന്നവർക്ക് കാണാൻ നിരവധിക്കാര്യങ്ങൾ ഉണ്ട്. ആർട്ട് ഗാലറി, നൃത്തങ്ങൾ അരങ്ങേറാറുള്ള കൂത്തമ്പലം തുടങ്ങിയ സ്ഥലങ്ങൾ സഞ്ചരികളെ ആകർഷിപ്പിക്കുന്നതാണ്. ഇവിടെ കലകൾ അഭ്യസിപ്പിക്കുന്നത് കാണാനും സഞ്ചാരികളെ അനുവദിക്കാറുണ്ട്.
ട്രാവൽ ടിപ്സ്
തൃശൂർ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയായിട്ടാണ് ചെറുതുരുത്തി ഗ്രാമം സ്ഥിതി ചെയ്യുന്നത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഇവിടേക്ക് ബസ് കിട്ടും. ടാക്സി പിടിച്ചും ഇവിടെയെത്താം. പത്ത് കിലോമീറ്റർ അകലെയുള്ള ഷോർണൂർ ആണ് ചെറുതുരുത്തിക്ക് അടുത്തുള്ള റെയിൽവേസ്റ്റേഷൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













