വേമ്പനാട്ടു കായൽ തിരകൾ വിളിക്കുന്നു തകതിമി തിന്തേയ്... മലയാളികളുടെ മനസ്സില്‍ എന്നും ചന്തത്തില്‍ നില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് വേമ്പനാട്ട് കായല്‍... സഞ്ചാരികള്‍ക്കാവട്ടെ കേരള കാഴ്ചകളില്‍ ഒരിക്കലും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇടവും. ദൈവത്തിന്‍റെ സ്വന്തം നാടാക്കി കേരളത്തെ മാറ്റുന്നതില്‍ വേമ്പനാട്ട് കായലിന്റെ പങ്ക് വേറെ തന്നെയാണ്. തഞ്ചത്തില്‍ തുഴഞ്ഞു പോകുന്ന ചുണ്ടന്‍ വള്ളവും അലകളെണ്ണി മെല്ലെ ഓളപ്പരപ്പിലൂടെ നീങ്ങുന്ന വഞ്ചിവീടുകളും വേമ്പനാടിന്‍റെ ഒഴിവാക്കാനാവാത്ത കാഴ്ചകളാണ്. മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വേമ്പനാട് കായലിന്‍റെ പ്രത്യേകതകളിലേക്ക്!!
കേരളത്തിലെ ഏറ്റവും വലിയ കായല്‍
ഉപ്പു ജലവും ശുദ്ധജലവും മാറിമാറി
മൂന്നു പേരുകള്‍
PC:Jaseem Hamza
വീരന്‍പുഴ
തണ്ണീർമുക്കം ബണ്ട്
നെഹ്റു ട്രോഫി വള്ളംകളി
1952 ല്‍ ആലപ്പുഴ സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന നെഹ്‌റുവിന്റെ യാത്രയില്‍ നിന്നാണ് വള്ളംകളി മത്സരത്തിനു തുടക്കമാവുന്നത്.
ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ ചുണ്ടന്‍വള്ളങ്ങളുടെ മത്സരം കണ്ടുനിന്ന അദ്ദേഹം ആവേശമടക്കാനാവാതെ മത്സരത്തില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറിയത്രെ. ആവേശഭരിതരായ തുഴക്കാര്‍ അദ്ദേഹത്തെയും കൊണ്ട് ജട്ടിയിലേക്ക് പോയി. പിന്നീട് ഡല്‍ഹിയിലെത്തിയ അദ്ദേഹം കയ്യൊപ്പോടുകൂടി തടിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക അയച്ചുകൊടുക്കുകയുണ്ടായി. പിന്നീട് ഇതാണ് നെഹ്‌റു ട്രോഫിയായി മാറിയത്.
1952 മുതല്‍ 1969 വരെ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു ഈ വള്ളംകളി മത്സരം അറിയപ്പെട്ടിരുന്നത്. പിന്നീട് നെഹ്‌റുവിനോടുള്ള ആദര സൂചകമായ കപ്പിന്റെ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കി മാറ്റുകയായിരുന്നു.
വിവിധ ട്രാക്കുകളിലായി 1370 മീറ്റര്‍ നീളം ദൂരമാണ് തുഴഞ്ഞെത്തേണ്ടത്. പത്തു മീറ്റര്‍ വീതിയില്‍ നാലു ട്രാക്കുകളാണ് ഒരുക്കിയിരിക്കുന്നത്.



Click it and Unblock the Notifications














