ചില വിശ്വാസങ്ങളും ആചാരങ്ങളും പകരം വയ്ക്കാനില്ലാത്തവയാണ്. ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന കഥകളും മിത്തുകളില്‍ നിന്നു വേര്‍പെടുത്തിയെടുക്കുവാന്‍ സാധിക്കാത്ത കഥാസന്ദര്‍ഭങ്ങളും ഒക്കെയായി മാറ്റി നിര്‍ത്തുവാന്‍ സാധിക്കാത്ത ക്ഷേത്രങ്ങള്‍. പൗരാണിക വിശ്വാസങ്ങളില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന അത്തരം നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് 108 ദുര്‍ഗ്ഗാലയങ്ങള്‍. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് തൃശൂര്‍ ജില്ലയിലെ ഊരകത്തില്‍ സ്ഥിതി ചെയ്യുന്ന അമ്മത്തിരുവടി ക്ഷേത്രം. പ്രത്യേകതകള്‍ ഏറെയുണ്ട് ഈ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്. വിശ്വാസത്തിന്റെ അടയാളമായി നിലകൊള്ളുന്ന അമ്മത്തിരുവടി ക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും
108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാമന്‍
എല്ലാം സാക്ഷി ദുര്‍ഗ്ഗാ ദേവി
കൊടുങ്ങല്ലൂരമ്മയും കാഞ്ചി കാമാക്ഷിയും വാഴുന്ന ഊരകം ക്ഷേത്രം
തിരുവലയന്നൂർ ഭട്ടതിരിയുടെ ഇല്ലത്തെ ശ്രീകോവിലിൽ കുടിയിരുത്തിയത് കൊണ്ടു അമ്മ തിരുവലയന്നൂർ ഭഗവതി എന്നും അറിയപ്പെടുന്നു. അമ്മ തിരുവടി കന്യക ആണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. കൂടാതെ ഇവിടെ പൂജയ്ക്കും അലങ്കാരത്തിനും സുഗന്ധപുഷ്പങ്ങളൊന്നും ഉപയോഗിക്കാറില്ല. നവരാത്രിയും ത്രുക്കാർത്തികയും ഈ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളാണ്. അക്ഷരത്തിൻറെ അധിപയാണ് ഈ "അംബത്തൊന്നക്ഷരാളി" എന്നാണ് വിശ്വാസം.
ഓലക്കുടലിലെത്തിയ ദേവി
കാഞ്ചീപുരം കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഭക്തിയില്‍ സംപ്രീതമായ അമ്മ നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിലെത്തി നമ്പൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചുവത്രെ. പിന്നീട് ൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല എന്നും ദേവിയുടെ സാന്നിധ്യമതിലുണ്ട് എന്നും കണ്ടെത്തി. പിന്നീട് നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട അമ്മ ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെടുകയും. ദൂരെ ഒരു കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും പറയുകയും ചെയ്തു. അതനുസരിച്ച് കണ്ടെത്തി നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നത്തെ ഊരകം ക്ഷേത്രം.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലാണ് കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം ഉള്ളതായി വിശ്വസിക്കപ്പെടുന്നത്.
രണ്ടു ഗോപുരങ്ങളും നാലമ്പലവും
ഇരിക്കുന്ന രൂപത്തിലാണ് ദുര്‍ഗ്ഗാ ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് ആണ് ഭഗവതിയുടെ ദര്‍ശനം. ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
PC:Ranjith Siji
ആഘോഷങ്ങള്‍
PC:Ranjith Siji



Click it and Unblock the Notifications













