പാലക്കാട് എന്നാൽ മനസ്സിലെത്തുന്നത് കരിമ്പനകളാണ്. നെല്ലുവിളഞ്ഞു വയലുകളും കരിമ്പനകളും പിന്നെ വെള്ളച്ചാട്ടങ്ങളും ഇന്ത്യയിലെ ഏറ്റവും മനോഹര ഗ്രാമങ്ങളിലൊന്നായ കൊല്ലങ്കോടും ഒക്കെയുള്ള പാലക്കാട് കാണാൻ ആഗ്രഹില്ലാത്ത സഞ്ചാരികൾ കാണില്ല. പാലക്കാടിന്‍റെ നാട്ടുവഴികളിലൂടെ, കാഴ്ചകള് കണ്ട് കോഴിക്കോട് നിന്ന് ഒരു യാത്ര പോയാലോ.. കെഎസ്ആർടിസി പുതിയതായി ആരംഭിച്ച വടകര- പാലക്കാട് - വടകട ടൗൺ ടു ടൗൺ ബസിൽ ഒരു യാത്ര.
വടകര - മഞ്ചേരി -പാലക്കാട് റൂട്ടിൽ ഒരു തനി നാടൻ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ സർവീസാണ് വടകര- പാലക്കാട് - വടകര ടൗൺ ടു ടൗൺ ബസ്. നാട്ടുവഴികളും നാടൻ കാഴ്ചകളും കണ്ട്, കോഴിക്കോടും മലപ്പുറവും താണ്ടി, തീവണ്ടി പോകാത്ത വഴിയിലൂടെ പാലക്കാട് എത്തി തിരികെ മടങ്ങുന്ന യാത്ര കെഎസ്ആർടിസിയിൽ വ്യത്യസ്തത ട്രിപ്പുകൾ ആഗ്രഹിക്കുന്നവർക്കുള്ളതാണ്.
വടകരയിൽ നിന്നും രാവിലെ 4:50 നു പുറപ്പെട്ട് മഞ്ചേരി -പാണ്ടിക്കാട് -മേലാറ്റൂർ മണ്ണാർക്കാട് വഴി പാലക്കാട് എത്തി തിരികെ 11.15 ന് മണ്ണാർക്കാട്-പെരിന്തൽമണ്ണ -മങ്കട -മഞ്ചേരി -കാവനൂർ -അരീക്കോട് വഴി വടകര എത്തുന്ന ബസ് ഒരു തവണ പോയി പരീക്ഷിക്കാവുന്ന യാത്രയാണ്.

വടകര -മഞ്ചേരി -പാലക്കാട് കെഎസ്ആർടിസി ടിടി
എല്ലാ ദിവസവും പുലർച്ചെ 04.5 ന് വടകരയിൽ നിന്ന് പുറപ്പെട്ട് പയ്യോളി -കൊയിലാണ്ടി -ഉള്ളിയേരി- ബാലുശ്ശേരി -താമരശ്ശേരി- മുക്കം -അരീക്കോട് -മഞ്ചേരി -പാണ്ടിക്കാട് -മേലാറ്റൂർ -മണ്ണാർക്കാട് വഴി 9.55 ന് പാലക്കാട് എത്തും. കൊയിലാണ്ടി -ഉള്ളിയേരി - ബാലുശ്ശേരി ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് ഉള്ള രാവിലെ ആദ്യം പുറപ്പെടുന്ന ബസ് കൂടിയാണിത്.
04.50 AM വടകര
05.20 AM കൊയിലാണ്ടി
05.35 AM ഉള്ളി യേരി
05.50 AM ബാലുശ്ശേരി
06.15 AM താമരശ്ശേരി 6.20 AM
06.47 AM മുക്കം
07.07 AM അരീക്കോട്
07.35 AM മഞ്ചേരി
07.55 AM പാണ്ടിക്കാട്
08.15 AM മേലാറ്റൂർ
08.45 AM മണ്ണാർക്കാട്
09.55 AM പാലക്കാട്
പാലക്കാട് - പെരിന്തൽമണ്ണ- വടകര കെഎസ്ആർടിസി ടിടി
പാലക്കാട് നിന്ന് തിരികെ 11.15 ന് പുറപ്പെട്ട് മണ്ണാർക്കാട്-പെരിന്തൽമണ്ണ -മങ്കട -മഞ്ചേരി - കാവനൂർ - അരീക്കോട് - മുക്കം - ഓമശ്ശേരി -താമരശ്ശേരി - ബാലുശ്ശേരി - ഉള്ളിയേരി - കൊയിലാണ്ടി - പയ്യോളി വഴി വൈകിട്ട് 05.30 ന് വടകര എത്തും.
11.15 AM പാലക്കാട്
12.25 PM മണ്ണാർക്കാട്
01.10 PM പെരിന്തൽമണ്ണ 01.25 PM
02.10 PM മഞ്ചേരി
02.40 PM അരീക്കോട്
03.05 PM മുക്കം
03.35 PM താമരശ്ശേരി 03.50
04.20 PM ബാലുശ്ശേരി
04.35 PM ഉള്ളിയേരി
04.50 PMകൊയിലാണ്ടി
05.30 PM വടകര
സർവീസിനെക്കുറിച്ചും കടന്നു പോകുന്ന റൂട്ട്, സമയക്രമം എന്നിവയെക്കുറിച്ചും അറിയുവാൻ കെ എസ് ആർ ടി സി വടകര -0496 2523377 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













