Search
  • Follow NativePlanet
Share
» »വാഗമണ്‍ ചില്ലുപാലം വീണ്ടും തുറന്നു; സഞ്ചാരികളേ, ബാഗ് പാക്ക് ചെയ്തോ..സമയം അറിയാം

വാഗമണ്‍ ചില്ലുപാലം വീണ്ടും തുറന്നു; സഞ്ചാരികളേ, ബാഗ് പാക്ക് ചെയ്തോ..സമയം അറിയാം

125 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി വീണ്ടും തുറന്നു. വാഗമണ്‍ കോലാഹല മേട്ടിലെ അഡ്വഞ്ചർ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള ചില്ലുപാലം നേരത്തെ മേയ് 29 ന് മഴ മുന്നറിയിപ്പിനെ തുടർന്നാണ് അടച്ചത്. സാഹസിക വിനോദസഞ്ചാരം, ജലാശയങ്ങളിലെ ബോട്ടിങ് തുടങ്ങിയവ നിർത്തിവെച്ചത് പിന്നീട് തുറന്നുവെങ്കിലും ഗ്ലാസ് ബ്രിഡ്‍ജ് സന്ദർശകര്‍ക്കായി തുറക്കുന്നത് വൈകുകയായിരുന്നു.

കലാവസ്ഥ അനുകൂലമായതിനെ തുടർന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ചില്ലുപാലം വീണ്ടും സന്ദർശകർക്കായി തുറന്നത്. ആദ്യ ദിനം അറുന്നൂറിലധികം പേർ ചില്ലുപാലത്തിൽ കയറുവാനെത്തി. കോഴിക്കോട്‌ എന്‍ ഐ ടിയിലെ സിവില്‍ എന്‍ജിനിയറിങ്‌ ഡിപ്പാര്‍ട്മെന്‍റ് നടത്തിയ പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്കിയത്.

Vagamon Glass Bridge Reopens After 125 Days

ഇതനുസരിച്ച്, ഒരു സമയം പരമാവധി 15 പേർക്ക് മാത്രമേ പാലത്തിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രവേശന സമയത്തിലും നിയന്ത്രണങ്ങളുണ്ട്. രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.30 വരെ മാത്രമാണ് ചില്ലുപാലത്തിൽ പ്രവേശനം അനുവദിക്കുക. കൂടാതെ, കാറ്റ്, മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിലും സന്ദർശകരെ പാലത്തില്‍ അനുവദിക്കില്ല. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.

ചില്ലുപാലം കാണാനായി മാത്രം ഈ സമയത്ത് വാഗമണ്ണില്‍ എത്തിയ ഇതരസംസ്ഥാനത്തു നിന്നുള്ളവരടക്കം നൂറുകണക്കിന് ആളുകൾ നിരാശരായി മടങ്ങിയിരുന്നു. പൂജാ അവധിയോട് അനുബന്ധിച്ച് പാലം തുറന്നത് വിനോദസഞ്ചാര രംഗത്തിനും വളർച്ച നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലാ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചില്ലുപാലമായ വാഗമൺ ചില്ലുപാലം കാന്‍റിലിവർ ഗ്ലാസ് ബ്രിഡ്ജ് ആണ്. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത് 35 ടൺ സ്റ്റീലിൽ 1. 40 അടി നീളത്തിലും 150 അടി ഉയരത്തിലും ആണിതുള്ളത്. ഏകദേശം മൂന്നു കോടി രൂപയാണ് ഇതിന്‍റെ നിർമ്മാണത്തിനായി ചെലവായത്. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചത്.

പാലത്തിൽ കയറിൽ വാഗമണ്ണിനു സമീപ പ്രദേശങ്ങളുടെ മനോഹരമായ ആകാശക്കാഴ്ചയും കാണാം, മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുന്നു കാണാനാവുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vagamon glass bridge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+