നീലാകാശത്തിനും പച്ചഭൂമിക്കും നടുവിൽ, ആകാശത്തിലും ഭൂമിയിലുമല്ലാതെ, നീണ്ടു നിൽക്കുന്ന കണ്ണാടിപ്പാലം. ഒരു ചില്ലിന്റെ അകലത്തിൽ ആകാശത്തു നിന്നു കാണുന്നതുപോലെ താഴെ ഭൂമി കാണാം... വെറുതേയാണോ വാഗമണ്ണിലെ ചില്ലുപാലത്തിലേക്ക് ആളുകളെത്തുന്നത്..അല്ലേ! ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടി കാന്‍റിലിവർ ഗ്ലാസ് ബ്രിഡ്ജ് ആയ വാഗമൺ ചില്ലുപാലം ആണ് ഇപ്പോൾ ഇടുക്കി യാത്രകളിലെ താരം.
ഉദാഘാടനത്തിനു ശേഷം തുറന്നു കൊടുത്ത പാലം സന്ദർശിക്കാൻ സന്ദർശകരുടെ തിരക്കായിരുന്നു. ആളുകൂടി ഒടുവിൽ പലരും ചില്ലുപാലത്തിൽ കയറാനാവാതെ മടങ്ങിപ്പോയിരുന്നു. അതേസമയം ആദ്യഘട്ടത്തിൽ 500 രൂപയായിരുന്നു വാഗമൺ ഗ്ലാസ് ബ്രിഡ്ജ് പ്രവേശന ഫീസ്. ഇതറിയാതെ കുടുംബമായെത്തി മടങ്ങിയവരും ഉണ്ടായിരുന്നു. ഒടുവിൽ വിമർശനത്തുടർന്ന് 250 രൂപയായി കുറയ്ക്കുകയും ചെയ്തു.

PC:Anishbkumar
ഇപ്പോഴിതാ, ചില്ലുപാലത്തിലെ കനത്ത തിരക്ക് നിയന്ത്രിക്കാനായി പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഇടുക്കി ജില്ലാ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് അഡ്വഞ്ചർ പാർക്ക് പ്രേവശന ടിക്കറ്റിൽ സമയം രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. കോലാഹലമേട്ടിലാണ് വാഗമൺ അഡ്വഞ്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത്.
ഗ്ലാസ് ബ്രിഡ്ജ് കയറാനായി വരുന്നവർക്ക് കയറാനുള്ള സമയം പ്രത്യേകമായി ടിക്കറ്റിൽ രേഖപ്പെടുത്തും. ഈ സമയം അനുസരിച്ചായിരിക്കും ആളുകളെ ചില്ലുപാലത്തിനു സമീപത്തേയ്ക്ക് കടത്തി വിടുക. ഇതോടെ പാലത്തിനു സമീപത്തുള്ള തിരക്കും കുറയ്ക്കാൻ സാധിക്കും. മാത്രമല്ല, ഒരു ദിവസം ആദ്യം വരുന്ന 1000 പേർക്ക് മാത്രമായിരിക്കും പാലത്തിൽ പ്രവേശിക്കുവാൻ ടിക്കറ്റ് നല്കുക. രാവിലെ 9.00 മുതൽ വൈകുന്നേരം 6.00 വരെ ആണ് കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം. ഒരു സമയം 15 പേർക്ക് ചില്ലുപാലത്തിൽ കയറാം. ഒരാൾക്ക് 5 മിനിറ്റ് മുതൽ 7 മിനിറ്റ് വരെയാണ് പാലത്തിൽ ചെലവഴിക്കാനുള്ള സമയം.
അതോടൊപ്പം വാഗമൺ അഡ്വഞ്ചർപാർക്കിൽ കണ്ണാണി പാലത്തിനു സമീപത്തായികുന്ന ടിക്കറ്റ് കൗണ്ടറും മാറ്റിയിട്ടുണ്ട്. മറ്റു സാഹസിക വിനോദങ്ങൾ നടക്കുന്ന സ്ഥലത്ത് ചെന്നുവേണം ഇനി ചില്ലുപാലത്തിലേക്കുള്ള ടിക്കറ്റ് എടുക്കുവാൻ.
പാക്കേജ് എടുക്കു വരാം
വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഡിടിപിസി പുതിയ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. 999 രൂപയുടെ സിൽവർ പാക്കേജ്, 1499 രൂപയുടെ ഗോൾഡ് പാക്കേജ്. 1999 രൂപയുടെ പ്ലാറ്റിനം പാക്കേജ് എന്നിങ്ങനെ മൂന്നു പാക്കേജുകളാണുള്ളത്. സന്ദര്‍ശകർക്ക് തങ്ങളുടെ താല്പര്യവും സമയവം ബജറ്റും കണക്കിലെടുത്ത് താല്പര്യമുള്ള വിനോദങ്ങൾ അടങ്ങിയ പാക്കേജ് തിരഞ്ഞെടുക്കാം. ഗ്ലാസ് ബ്രിഡ്ജിൽ മാത്രമാണ് കയറുന്നതെങ്കിൽ ഒരാൾക്ക് 250 രൂപ മാത്രം നല്കിയാൽ മതി.
സിൽവർ പാക്കേജിൽ കണ്ണാടിപ്പാലം, സ്കൈ സൈക്കിൾ, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിൾ എന്നിവയും ഗോൾഡ് പാക്കേജിൽ കണ്ണാടിപ്പാലം, സ്കൈ സൈക്കിൾ, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിൾ എന്നിവയ്ക്കൊപ്പം റോക്കറ്റ് ഇജക്ടർ, ഫ്രീഫാൾ എന്നിവയുമുണ്ട്. പ്ലാറ്റിനം പാക്കേജ് എടുത്താൽ അഡ്വഞ്ചർ പാർക്കിലെ എല്ലാ വിനോദങ്ങളും ആസ്വദിക്കാം.
മൂന്ന് കോടി രൂപാ ചെലവിൽ 120 അടി നീളത്തിൽ 35 ടൺ സ്റ്റീലിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. 3600 അടി ഉയരത്തിൽ ആണിതുള്ളത്.
ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് തയ്യാറാക്കിയിരിക്കുന്നത് .മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയ സ്ഥലങ്ങൾ ചില്ലുപാലത്തില്‍ നിന്നാൽ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












