Search
  • Follow NativePlanet
Share
» » വൈക്കത്തഷ്ടമി 2024; വൈക്കം ജനസാഗരമാകുന്ന നാളുകൾ, അഷ്ടമി ദർശനം 23 ന്, ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്

വൈക്കത്തഷ്ടമി 2024; വൈക്കം ജനസാഗരമാകുന്ന നാളുകൾ, അഷ്ടമി ദർശനം 23 ന്, ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്

കോട്ടയത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് വൈക്കത്തഷ്ടമി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന അഷ്ടമി ആഘോഷങ്ങൾ ഒരു നാടിന്‍റെ ഏറ്റവും വലിയ കൂടിച്ചേരലാണ്. പതിമൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വൈക്കത്തഷ്ടമി ആഘോഷത്തിന് ചൊവ്വാഴ്ച തുടക്കമായി. ഭക്തിയും വിശ്വാസവും ക്ഷേത്രകലകളും എല്ലാം ചേരുന്നതാണ് ഓരോ വൈക്കത്തഷ്ടമിയും.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി വൃശ്ചിക മാസത്തിലെ പൗർണ്ണമിക്ക് ശേഷമുള്ള എട്ട് ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഇതിൽ അഷ്ടമി ദർശനവും ആറാട്ടുമാണ് ഏറ്റവും സവിശേഷം. ഇതിൽ പങ്കെടുക്കാമായി ദൂരെദേശങ്ങളിൽ നിന്നു പോലും ആളുകൾ വൈക്കത്ത് എത്തുന്നു. അക്ഷരാർത്ഥത്തിൽ വൈക്കം ജനസാഗരമായി മാറുന്ന ദിവസങ്ങളാണ് അഷ്ടമിയുടേത്. വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിലുള്ള അഷ്ടമിയാണ് വൈക്കത്തഷ്ടമിയായി ആഘോഷിക്കുന്നത്.

വൈക്കത്തഷ്ടമി 2024

തുലാം 27 ആയിരുന്ന നവംബർ 12 ചൊവ്വാഴ്ച വൈക്കത്തഷ്ടമി കൊടിയേറി. നവംബർ 18 തിങ്കളാഴ്ച (വൃശ്ചികം 3) ഋഷഭവാഹനം എഴുന്നള്ളിപ്പ്, നവംബർ 23 ശനിയാഴ്ച (വൃശ്ചികം 8) പ്രസിദ്ധമായ വൈക്കത്തഷ്ടമി, നവംബർ 24 ഞായറയാഴ്ച (വൃശ്ചികം 9) ന് ആറാട്ട് എന്നിങ്ങനെയാണ് പ്രധാന ചടങ്ങുകൾ. ആറാട്ടിന് ശേഷം കൂടിപ്പൂജ,കൂടിപ്പൂജ വിളക്ക് എന്നിയോടെ ഈ വർഷത്തെ അഷ്ടമി ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.

അഷ്ടമിയുടെ എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ പൂജകൾക്കും പ്രാർത്ഥനകൾക്കും കലാപരിപാടികളും ക്ഷേത്രകലകളും നടക്കും, ക്ഷേത്രത്തിന്‍റെ നാല് ഗോപുര നടകളും രാവും പകലും തുറന്നിടുന്ന ദിവസങ്ങളാണ് അഷ്ടമി ദിവസങ്ങൾ.. ശ്രീബലി, കാഴ്ച ശ്രീബലി എന്നിവ ഉത്സവത്തിന്‍റെ എല്ലാ ദിവസങ്ങളിലും നടക്കും.

നവംബർ 13 ന് ഉദയനാപുരത്ത് ആറാം ഉത്സവദിനത്തിൽ ഗീതാപാരയണം, ശിവപുരാണം, ഭഗവത പാരായണം, നാരായണീയ പാരായണം, ഭജൻസ്, സംഗീത കച്ചേരി, തിരുവാതിര,കാഴ്ച ശ്രീബലി. മോഹിനിയാട്ട നൃത്തസന്ധ്യ, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.
നവംബർ 14 ന് ഉടുക്കുപാട്ട്, സംഗീത കച്ചേരി തിരുവാതിരകളി, നൃത്തപരിപാടി, ഗാനസുധ തുടങ്ങിയവയും
നവംബർ 15 ന് ഉടുക്കുപാട്ട്, സംഗീത കച്ചേരി തിരുവാതിരകളി, സംഗീതാർച്ചന, നൃത്തപരിപാടി, വിളക്ക് തുടങ്ങിയവയും നടക്കും.

നവംബർ 16 ന് സംഗീതകച്ചേരി, ഭജൻസ്, ഉത്സവ ബലി ദർശനം, ആത്മീയ പ്രഭാഷണം, തിരുവാതിരകളി, സോപാനസംഗീതം, കാഴ്ച ശ്രീബവലി, നൃത്തനൃത്യങ്ങൾ, ഭജൻസ്, മോഹിനിയാട്ടം, വിളക്ക് എന്നിവയും
നവംബർ 17 ന് ഉത്സവ ബലി ദർശനം, തിരുവാതിരകളി, , ഭക്തിഗാനമേള, തേവാരാര്‍ച്ചന, കൂടിപ്പൂജ വിളക്ക് എന്നിവയും
നവംബർ 18 ന് പഞ്ചരിമേളം,സോപാനസംഗീതം, തിരുവാതിരകളി, രാത്രി 11 മണിക്ക് ഋഷഭവാഹനം എഴുന്നള്ളിപ്പ് പുലർച്ചെ 1.00 ന് വെടിക്കെട്ട് എന്നിവയും നടക്കും

നവംബർ 19 ന് രാവിലെ 10.00 മണിക്ക് കാലാക്കൽ ക്ഷേത്രത്തിൽ നിന്ന് ഉടവാഴെഴുന്നള്ളിപ്പ്, ഉത്സവബലി ദർശനം, മേജർസെറ്റ് പഞ്ചവാദ്യം, തുടങ്ങിയവും
നവംബർ 20 ന് രാവിലെ 8.00 മണിക്ക് ഗജപൂജ, വൈകിട്ട് നാലിന് ആനയൂട്ട് , ഭജന്‍സ്, വൈകിട്ട് 4.30 ന് പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം, കഥകളി, വെളുപ്പിന് 5ന് വിളക്ക്, തെക്കുംചേരിമേൽ എളുന്നള്ളിപ്പിന് ശേഷം നിർമ്മാല്യ ദർശനം ഉണ്ടായിരിക്കും.
നവംബർ 21 ന് ഭജന്‍സ്, പഞ്ചവാദ്യം, ഭക്തിഗാനമേള, വലിയവിളക്ക്,
നവംബർ 22 ന് സംഗീതകച്ചേരി, ഉച്ചയ്ക്ക് 2.00 ന് ഉത്സവബലി ദർശനം, കാഴ്ചശ്രീബലി, നൃത്തനൃത്യങ്ങൾ, രാത്രി 7.30 മുതൽ 9.00 മണി വരെ ചലച്ചിത്രതാരം ദിവ്യാ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, മാൻഡൊലിൻ കച്ചേരി എന്നിവയുണ്ട്.

നവംബർ 23 ന് വെളുപ്പിന് 4.30 മുതൽ അഷ്ടമി ദർശനം, പഞ്ചരത്നകീർത്താലാപനം, നാഗസ്വര കച്ചേരി, വൈകിട്ട് 4.00 മുതൽ 6.00 മണി വരെ വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീതകച്ചേരി, ഹിന്ദുമത കൺവൈൻഷന്‍, സംഗീത സദസ്സ്, രാത്രി 11ന് ഉദയനാപുത്തപ്പന്‍റെ വരവ് എന്നിവയും പുലർച്ചെ 2.00 ന് അഷ്ടി നിളക്ക്, വലിയ കാണിക്ക, 3.30 മുതൽ 4.30 വരെ ഉദയനാപുരത്തപ്പന്‍റെ യാത്രയയപ്പ്
നവംബർ 24 ന് വൈകിട്ട് 6.00 ന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 11 ന് കൂടിപ്പൂജ വിളക്ക് എന്നിവയും ഉണ്ടായിരിക്കും.

വൈക്കം റോഡ് സ്റ്റേഷനിൽ ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്

വൈക്കത്തഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി യാത്രകൾ സുഗമമാക്കുന്നതിന് ദക്ഷിണ റെയിൽവേ പ്രധാന ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. കന്യാകുമാരി - മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16650, 16649), ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301), തിരുവനന്തപുരം - എറണാകുളം വേണാട് എക്സ്പ്രസ് (16304) എന്നീ ട്രെയിനുകൾ നവംബർ 21 മുതൽ 24 വരെ വൈക്കം റോഡ് സ്റ്റേഷനിൽ ഒരു മിനിറ്റ് നിർത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple festival shiva temple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+