Search
  • Follow NativePlanet
Share
» »വൈക്കത്തഷ്ടമി ഇന്ന്.. മഹാനിർമ്മാല്യവും അഷ്ടമിയും ദർശിക്കാം, പുണ്യം നല്കുന്ന ദിനം

വൈക്കത്തഷ്ടമി ഇന്ന്.. മഹാനിർമ്മാല്യവും അഷ്ടമിയും ദർശിക്കാം, പുണ്യം നല്കുന്ന ദിനം

വൈക്കത്തഷ്ടമി.. തെക്കൻ കേരളത്തിൽ ജാതിമത വ്യത്യാസമില്ലാതെ ആയിരക്കണക്കിന് വിശ്വാസികൾ ഒന്നിച്ചെത്തുന്ന ദിവസങ്ങളിലൊന്ന്. വിശ്വാസികളുടെ അഭയസ്ഥാനങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾ അതിന്‍റെ ഏറ്റവും പ്രധാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. അന്നദാന പ്രഭുവായ വൈക്കത്തപ്പനു മുന്നിൽ വന്നു നിൽക്കാനും ആരാധിക്കാനും വിശ്വാസികൾ ആഗ്രഹിക്കുന്ന ദിവസത്തിന് ഒരുപാട പ്രത്യേകതകളുണ്ട്.

വ‍ൃശ്ചിക മാസത്തിൽ 13 ദിവസം നീണ്ടു നിൽക്കുന്ന വൈക്കത്തഷ്ടമിയില്‍ അഷ്ടമി ദർശനത്തിനും പിറ്റേന്നുള്ള ആറാട്ടിനും പതിനായിരക്കണക്കിന് ജനങ്ങള്‍ നാടിന്‍റെ നാനാഭാഗത്തു നിന്നും എത്തിച്ചേരും. ദക്ഷിണ കാശി എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രത്തെക്കുറിച്ചും വൈക്കത്തഷ്ടമിയെക്കുറിച്ചും വിശദമായി വായിക്കാം.

Vaikathashtami Festival 2023:

വൈക്കത്തഷ്ടമി 2023

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചിക മാസത്തിലെ വാർഷിക ഉത്സവത്തിന് നവംബർ 24ന് തുടക്കമായിരുന്നു. ഉത്സവത്തിന്‍റെ ഏഴാം ദിവസം ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു. മഹാദേവൻ തന്റെ വാഹനമായ ഋഷഭത്തിനു മുകളിലേറി ദർഷനം നല്കുന്ന ദിവസമാണിത്. സാധാരണ ആനപ്പുറത്താണ് മഹാദേവനെ എഴുന്നള്ളിക്കുന്നതെങ്കിൽ ഋഷഭ വാഹന എഴുന്നള്ളിപ്പിന് കൂറ്റൻ വെള്ളിക്കാളപ്പുറത്ത് ആയിരിക്കും എഴുന്നള്ളത്ത്. തങ്കവിഗ്രഹം ആടയാഭരണങ്ങൾ, തങ്കനിർമ്മിതമായ ചന്ദ്രക്കല, ഉദരബന്ധം, കട്ടിമാലകൾ, പൂമാലകൾ എന്നിവകൊണ്ട് അലങ്കരിക്കുകയും ചെയ്യും.

വൈക്കത്തഷ്ടി ഉത്സത്തിന്‍റെ 12-ാം ദിവസമായ
ഡിസംബർ 5 ബുധനാഴ്ചയാണ് ഈ വർഷത്തെ വൈക്കത്തഷ്ടമി ദിവസം. അന്ന് പുലർച്ചെ 4.30 ന് അഷ്ടമി ദർശനത്തിനായി തിരുനട തുറക്കും. അഷ്ടമിനാളിലെ മഹാനിർമ്മാല്യ ദർശനം ഏറെ പുണ്യം നല്കുന്ന ഒന്നാണെന്നാണ് വിശ്വാസം. നിർമ്മാല്യം ദർശിക്കാൻ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.

വൈക്കത്തഷ്ടമി ചടങ്ങുകൾ

പതിവിലും ഒരു മണിക്കൂര്‍ നേരത്തെ , അതായത് പുലർച്ചെ 4.30 ന് അന്ന് നട തുറക്കും. നിർമ്മാല്യ ദർശനത്തിനും അഷ്ടമി ദർശനത്തിനുമായി വലിയ തിരക്ക് ഇവിടെ അനുഭവപ്പെടും. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാൻ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്ന വിശ്വാസത്തിൽ അന്ന് ക്ഷേത്രത്തിൽ നിവേദ്യങ്ങളുണ്ടാകില്ല. എന്നാൽ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്കായി വലിയ സദ്യ ഒരുക്കും. തന്നെ കാണാനെത്തുന്നവർ പട്ടിണി കിടക്കരുത് എന്ന ഭഗവാന് നിർബന്ധമുണ്ട് എന്ന വിശ്വാസത്തിലാണിത്.

അഷ്ടമിയുടെ വൈകുന്നേരമാണ് പ്രസിദ്ധമായ ഉദയനാപുരത്തപ്പന്‍റെ എഴുന്നള്ളത്ത്. താരകാസുരനെയും ശൂരപത്മനെയും കൊലപ്പെടുത്തിയ ശേഷം ആഘോഷത്തോടെ എഴുന്നള്ളുന്ന സുബ്രഹ്മണ്യനെ മഹാദേവൻനും മറ്റേ ദേവതമാരും ചേർന്ന് സ്വീകരിക്കും. തുടർന്ന് മഹാദേവൻ സുബ്രഹ്മണ്യനെ കിഴക്കേ ആനക്കൊട്ടിലിലേയ്ക്ക് കൊണ്ടുപോയ ശേഷം കാണിക്കയിടൽ ചടങ്ങുകളാണ്. വെടിക്കെട്ടിനും മറ്റു ചടങ്ങുകൾക്കും ശേഷം കൂടിപ്പിരിയൽ ചടങ്ങ് നടക്കും. മഹാദേവൻ ശ്രീകോവിലിലേക്കും സുബ്രഹ്മണ്യൻ ഉദയനാപുരത്തേയ്ക്കും എഴുന്നള്ളും.

അഷ്ടമിയുടെ പിറ്റേന്ന് ഉദയനാപുരം ക്ഷേത്രത്തുളത്തിലാണ് ആറാട്ട് നടക്കുന്നത്. ആറാട്ടിന് ശേഷം എഴുന്നള്ളുന്ന ഭഗവാന് മുക്കുടി നേദിക്കും.

ബുധനാഴ്ച പുലർച്ചെ 4.30ന് അഷ്ടമി ദർശനം
രാത്രി 11.00 ന് ഉദയനാപുരത്തപ്പന്റെ വരവ്,
2ന് അഷ്ടമി വിളക്ക്,
4ന് ഉദയനാപുരത്തപ്പന്‍റെ യാത്രയയപ്പ് എന്നിങ്ങനെയാണ് പ്രധാന ചടങ്ങുകൾ.

വൈക്കം റെയില്‍വേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്

വൈക്കത്തഷ്ടമി ആഘോഷത്തോടുബന്ധിച്ച് വിശ്വാസികളുടെ സൗകര്യത്തിനായി നാല് ട്രെയിനുകൾക്ക് വൈക്കം റെയില്‍വേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

1.ട്രെയിൻ നമ്പർ 16650 നാഗർകോവിൽ - മംഗലാപുരം സെൻട്രൻ പരശുറാം എക്‌സ്പ്രസ് - രാവിലെ 09.50ന്
2.ട്രെയിൻ നമ്പർ 16649 മംഗലാപുരം സെൻട്രൽ - നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്‌സ്പ്രസ് - ഉച്ചയ്‌ക്ക് ശേഷം 02.55ന്
3.ട്രെയിൻ നമ്പർ 16301 ഷൊർണൂർ ജംഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്പ്രസ് - വൈകുന്നേരം 6.15
5. ട്രെയിൻ നമ്പർ തിരുവനന്തപുരം സെൻട്രൽ - എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്‌സ്പ്രസ് - രാത്രി 09.32.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+