വിശ്വാസികള്‍ കാത്തിരുന്ന വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി ഇന്ന്. വൈകുണ്ഠത്തിന്‍റെ വാതിലുകൾ തുറന്ന് വിശ്വാസികൾക്ക് സ്വര്‍ഗ്ഗ ഭാഗ്യം നല്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. വിഷ്ണു ക്ഷേത്രങ്ങളിലും ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും, ധനമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയിലാണ് വൈകുണ്ഠ ഏകാദശി ആചരിക്കുന്നത്.
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ ഈ വർഷവും സ്വർഗ്ഗവാതിൽ ഏകാദശി ആചരിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. 2023 ഡിസംബർ 22 വെള്ളിയാഴ്ച രാിലെ 8.19 മുതൽ ഡിസംബർ 23 ശനിയാഴ്ച 7.14 വരെയാണ് നീണ്ടു നിൽക്കുന്നത്. സ്വര്‍ഗവാതില്‍ ഏകാദശിയോടനുബന്ധിച്ച് 23ന് നിലവില്‍ തുടരുന്ന ദര്‍ശന നിയന്ത്രണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

വൈകുണ്ഠ ഏകാദശി 2023: പത്മനാഭ സ്വാമി ക്ഷേത്രം- സമയ ക്രമം
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച വൈകുണ്ഠ ഏകാദശിയുടെ അന്ന് പുലര്‍ച്ചെ 2.30 മുതല്‍ നിര്‍മാല്യദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് രാവിലെ 5.00 മുതല്‍ 6.15, 9.30 മുതല്‍ ഉച്ചയ്ക്ക് 12.30, വൈകിട്ട് 3 മുതല്‍ 6.15, രാത്രി 8 വരെ ഏകാദശിയോട് അനുബന്ധിച്ച് ശീവേലി നടക്കും. തുടര്‍ന്ന് രാത്രി 9.15 മുതല്‍ ദര്‍ശന സൗകര്യം ഉണ്ടായിരിക്കും.
ഇത് കൂടാതെ നിലവിലെ ദർശന ക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തെക്കു ഭാഗത്തു കൂടി നരസിംഹമൂര്‍ത്തിയെ തൊഴുത് ഒറ്റക്കല്‍ മണ്ഡപത്തിന് സമീപം പ്രവേശിച്ച് പത്മനാഭസ്വാമിയുടെ ശിരസ്, ഉടല്‍, പാദം എന്നിങ്ങനെ തൊഴുതിറങ്ങാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കൂടാതെ എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉദ്ദേശിച്ച് സ്‌പെഷ്യല്‍ സേവാ ദര്‍ശനം ശനിയാഴ്ച ഉണ്ടായിരിക്കില്ല.
വൈകുണ്ഠ ഏകാദശിയിൽ വിഷ്ണു ഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ വിശ്വാസികൾക്കായി തുറന്നിടും എന്നാണ് വിശ്വാസം. ഈ ദിവസം ക്ഷേത്രത്തിൽ ആദ്യം മുൻവാതിലിൽ കൂടി അകത്തു കടന്നു, പ്രാര്‍ത്ഥനകൾക്കും പൂജകൾക്കും ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടക്കണമെന്നാണ് വിശ്വാസം. ഇത് സ്വർഗ്ഗത്തിന്‍റെ വാതിലുകൾ കടക്കുന്നതിന് സമനമാണെന്ന് കരുതപ്പെടുന്നു.
ഈ ദിവസത്തിന്‍റെ പുണ്യം നേടാൻ ഭഗവത് ഗീതയും ഭാഗവതവും വായിക്കുന്നതും വിഷ്ണു സഹസ്രനാമം നാരായണ മന്ത്രം ജപിക്കുന്നതും നല്ലതാണെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും കൂടുതലും ആളുകൾ ഏകാദശി വ്രതം എടുക്കുന്നു,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












