Search
  • Follow NativePlanet
Share
» »സ്നേഹത്തിനു വേണ്ടി ജീവന്‍ നല്കിയ വാലന്‍റൈന്‍..! അറിയാം പ്രണയദിനത്തിന്‍റെ ചരിത്രം

സ്നേഹത്തിനു വേണ്ടി ജീവന്‍ നല്കിയ വാലന്‍റൈന്‍..! അറിയാം പ്രണയദിനത്തിന്‍റെ ചരിത്രം

സ്നേഹത്തിനു വേണ്ടി ജീവന്‍ തന്നെ നല്കേണ്ടി വന്ന വാലന്‍റൈന്‍ എന്ന പുരോഹിതനെക്കുറിച്ചും വാലന്‍റൈന്‍സ് ദിനത്തിന്റെ ചരിത്രത്തെക്കുറിച്ച് വിശദമായി വായിക്കാം..

പ്രണയിക്കുന്നവരുടെ മാസമാണ് ഫെബ്രുവരി. ഉള്ളിയെ പ്രണയം തുറന്നു പറയുവാനും ആഘോഷിക്കുവാനും ഒക്കെ ആളുകള്‍ തിരഞ്ഞെടുക്കുന്ന സമയം. ഫെബ്രുവരി 14ന് ആണ് ലോകം വാലന്‍റൈന്‍സ് ദിനം ആഘോഷിക്കുന്നതെങ്കിലും കൃത്യം ഒരാഴ്ച മുന്‍പു തന്നെ ഓരോ ദിനവും ഓരോ പേരില്‍ ആഘോഷിക്കുവാന്‍ കാരണങ്ങളുണ്ട്. സ്നേഹത്തിനു വേണ്ടി ജീവന്‍ തന്നെ നല്കേണ്ടി വന്ന വാലന്‍റൈന്‍ എന്ന പുരോഹിതനെക്കുറിച്ചും വാലന്‍റൈന്‍സ് ദിനത്തിന്റെ ചരിത്രത്തെക്കുറിച്ച് വിശദമായി വായിക്കാം..

വാലന്‍റൈന്‍സ് ദിനം

വാലന്‍റൈന്‍സ് ദിനം

പ്രണയത്തെ സാക്ഷ്യപ്പെടുത്തുന്ന ദിവസമാണ് ഓരോ വാലന്‍റൈന്‍ ദിനങ്ങളും. പ്രണയിക്കുവാനും അത് ആഘോഷിക്കുവാനും പ്രകടിപ്പിക്കുവാനും പ്രത്യേകിച്ച് ഒരു ദിനം ആവശ്യമില്ലെങ്കില്‍ കൂടിയും വാലന്‍റൈന്‍സ് ദിനം അല്പം സ്പെഷ്യലാക്കണമെന്ന് തന്നെയായും പ്രണിയിതാക്കളുടെ ആഗ്രഹം. ഫെബ്രുവരി 14ന് ആണ് വാലന്‍റൈന്‍ ദിനം ആഘോഷിക്കുന്നതെങ്കിവും ഇക്കാലത്തെ ആഘോഷങ്ങള്‍ ഒരാഴ്ച ഓരോ പേരുകളില്‍ നീണ്ടു നില്‍ക്കാറുണ്ട്.

വാലന്‍റൈന്‍സ് ദിനം- ചരിത്രം

വാലന്‍റൈന്‍സ് ദിനം- ചരിത്രം

തന്‍റെ സ്നേഹത്തിനു പകരമായി ജീവന്‍ ബലിയായി നല്കേണ്ടി വന്ന വാലന്‍റൈൻ എന്ന കത്തോലിക്ക ബിഷപ്പുമായി ബന്ധപ്പെട്ടാണ് വാലന്‍റൈന്‍സ് ദിനത്തിന്‍റെ ചരിത്രമുള്ളത്. ക്ലോഡിയസ് ചക്രവർത്തി റോമാ സാമ്രാജ്യത്തിന്‍റെ തലവാനായിരിക്കുന്ന സമയത്താണ് കഥ നടക്കുന്നത്. ഒരിക്കല്‍ തന്റെ നാട്ടിലെ ജനങ്ങള്‍ അവരവരുടെ കുടുംബത്തിനു വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതായും യുദ്ധങ്ങള്‍്കകും രാജ്യകാര്യങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം ആരും നല്കുന്നില്ലെന്നും ക്ലോഡിയസ് ചക്രവര്‍ത്തിക്കു തോന്നി. അതിനദ്ദേഹം ഒരു പരിഹാരം കണ്ടെത്തിയത് ആ കാലത്തെ വിവാഹങ്ങള്‍ മുഴുവനും നിരോധിച്ചു കൊണ്ടായിരുന്നു.

വിവാഹമില്ലാത്ത കാലം

വിവാഹമില്ലാത്ത കാലം

ആ സമയത്ത് ജനങ്ങള്‍ക്ക് പരസ്പരം പ്രണയിക്കുവാനും വിവാഹം കഴിക്കുവാനുമെല്ലാം രാജാവിന്റെ ഉത്തരവ് ഒരു തടസ്സമായി നിലകൊണ്ടു. അക്കാലത്ത് അവിടുത്തെ കത്തോലിക്കാ സഭയുടെ ബിഷപ്പ് വാലന്‍റൈൻ എന്ന പുരോഹിതനായിരുന്നു. തന്റെ നാട്ടിലെ ജനങ്ങളുടെ ദുരിതം മനസ്സിലാക്കിയ അദ്ദേഹം രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുവാന്‍ തുടങ്ങി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചക്രവര്‍ത്തി ഇത് അറിയുകയും അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തു.

പ്രണയത്തിലാകുന്നു!

പ്രണയത്തിലാകുന്നു!

ജയിലിലായ ബിഷപ്പ് അവിടെ വെച്ച് അവിചാരിതമായി ജയിലറുടെ മകളുമായി പ്രണയത്തിലായി എന്നാണ് ചരിത്രം പറയുന്നത്. അന്ധയായിരുന്നു ആ പെണ്‍കുട്ടി. തന്‍റെ മകളുടെ അന്ധത മാറ്റിയെടുക്കുവാന്‍ ജയിലറായിരുന്നു മകളെ വാലന്‍റൈന്റെ അടുത്തെത്തിച്ചത്. ആ സമയത്ത് ബിഷപ്പ് വാലന്‍റൈന് ചില അത്ഭുത സിദ്ധികളുണ്ട് എന്ന ജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നതും ഇതോടൊപ്പം ഓര്‍മ്മിക്കണം. തന്‍റെ ശക്തികൊണ്ട് വാലന്‍റൈൻ മകൾക്ക് കാഴ്ച കൊടുക്കണം എന്നായിരുന്നു ജലിയര്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടത്. അതനുസരിച്ച് ബിഷപ്പ് പ്രാര്‍ത്ഥനയും ചികിത്സയും ആ കുട്ടിക്കായി തുടങ്ങി. അവിചാരിതമായി ഇതേക്കുറിച്ചറിഞ്ഞ റോമന്‍ സൈനികര്‍ ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് അദ്ദേഹത്തെ അവിടെ നിന്നും പിടിച്ചുകൊണ്ടുപോയി. തൂക്കിലേറ്റുവാനായിരുന്നു ചക്രവര്‍ത്തിയുടെ ഉത്തരവ്.

അവസാനമെഴുതിയ കത്ത്

അവസാനമെഴുതിയ കത്ത്

മരിക്കുന്നതിന്റെ തലേ ദിവസം വാലന്‍റൈന്‍ ആ പെണ്‍കുട്ടിക്കായി ഒരു കത്തെഴുതി. അദ്ദേഹം കത്ത് അവസാനിപ്പിച്ചത് 'എന്ന് സ്വന്തം വാലെന്റൈൻ' എന്നായിരുന്നു. കത്ത് പൂര്‍ത്തിയാക്കിയതിനു പിറ്റേ ദിവസം തന്നെ അദ്ദേഹം തൂക്കിലേറ്റപ്പെട്ടു. പിന്നീട് ഈ കത്തുമായി ജയിലര്‍ മകളുടെ അടുത്തെത്തി. മകള്‍ കത്തു തുറന്നപ്പോള്‍ എഴുത്തിനൊപ്പം ഒരു മഞ്ഞ റോസാപ്പൂവും ഉണ്ടായിരുന്നു. കത്തു തുറന്നു നോക്കുന്ന സമയത്ത് ആ കുട്ടിക്ക് കാഴ്ച ലഭിച്ചുവെന്നും ആദ്യം ആ റോസാപ്പൂവാണ് അവര് കണ്ടെതെന്നുമാണ് വിശ്വാസം. അന്നു മുതലാണ് വാലന്‍റൈന്‍ ദിനം ആഘോഷിക്കുവാന്‍ തുടങ്ങിയത്. എഡി 270 ല്‍ ആയിരുന്നു ഈ സംഭവങ്ങള്‍ നടന്നത്.

 ഏഴ് ദിവസത്തെ ആഘോഷങ്ങള്‍

ഏഴ് ദിവസത്തെ ആഘോഷങ്ങള്‍

വാലന്‍റൈന്‍സ് ആഴ്ചയിലെ ഓരോ ദിവസങ്ങള്‍ക്കും ഓരോ പ്രാധാന്യനും പ്രത്യേകതയും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. റോസ് ഡേ, പ്രൊപ്പോസ് ഡേ,ചോക്ലേറ്റ് ഡേ, ടെഡി ഡേ,പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ഫെബ്രുവരി 7 മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ ആഘോഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+