Search
  • Follow NativePlanet
Share
» »പ്രണയദിനം ആഘോഷിക്കാം.. ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്ക് ഒരു റോഡ് ട്രിപ്പ്.. കാടുകടന്ന് പോകാം

പ്രണയദിനം ആഘോഷിക്കാം.. ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്ക് ഒരു റോഡ് ട്രിപ്പ്.. കാടുകടന്ന് പോകാം

വാലന്‍റൈൻ ദിന യാത്രയിൽ ബാംഗ്ലൂരില് നിന്നും വയനാട്ടിലേക്കുള്ള യാത്ര എങ്ങനെ പോകണമെന്നും എന്തൊക്കെ കാണണമെന്നും നോക്കാം...

വാലന്‍റൈൻസ് ദിനം ഇങ്ങെത്തുവാൻ ഇനി വളരെ കുറച്ചു ദിവസങ്ങളേയുള്ളൂ. നിങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെ സന്തോഷിപ്പിക്കും എന്നുള്ള ആലോചനയിൽ ആണോ? അതോ പ്ലാനുകളൊക്കെ പൂർത്തിയാക്കിയുള്ള കാത്തിരിപ്പാണോ? എന്തായാലും വാലന്‍റൈൻസ് ദിനത്തിൽ നമുക്കൊരു റോഡ് ട്രിപ്പ് പോകണ്ടെ?? ഒരുപാട് കാഴ്ചകള്‌ കണ്ട്, ചേർന്നിരുന്ന് മനോഹരമാ റോഡിലൂടെ ഒരു യാത്ര... ബാംഗ്ലൂരിലെ തിരക്കിൽ ഒരു ആഘോഷം താല്പര്യമില്ലാതെ, മറ്റൊരു യാത്ര നോക്കുന്നവർക്ക് നേരെ വയനാട്ടിലേക്ക് കടക്കാം. ഒരു രണ്ടു ദിവസം ഉണ്ടെങ്കിൽ അടിപൊളി സ്റ്റേയും രണ്ട് യാത്രകളും ഒക്കെയായി പ്രണയദിനം ഒരു സ്വപ്നത്തിലെന്നപോലെ ആസ്വദിക്കുകയും ചെയ്യാം. വാലന്‍റൈൻ ദിന യാത്രയിൽ ബാംഗ്ലൂരില് നിന്നും വയനാട്ടിലേക്കുള്ള യാത്ര എങ്ങനെ പോകണമെന്നും എന്തൊക്കെ കാണണമെന്നും നോക്കാം...

ബാംഗ്ലൂരിൽ നിന്നും

ബാംഗ്ലൂരിൽ നിന്നും

ബാംഗ്ലൂരിൽ നിന്നും ഒരു മികച്ച യാത്ര പോകുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനം എന്നും വയനാട് ആണ്. തിരക്കോ ബഹളങ്ങളോ ഒന്നും അലട്ടാതെ, ട്രാഫിക് ബ്ലോക്കുകളെ ഹോൺ മുഴക്കങ്ങളോ ഇല്ലാതെ, പ്രകൃതിയുടെ ശാന്തതയിൽ കുറച്ചു നേരം. അതാണ് വയനാട് നിങ്ങൾക്ക് തരുന്നത്. വയനാട്ടിലേക്കുള്ള യാത്രയും രസകരമാണ്. ഒരുപാട് മനോഹര കാഴ്ചകൾ ഇഷ്ടംപോലെ കാത്തിരിക്കുന്നു.

PC:asap rocky/Unsplash

വരുന്നത് മൈസൂർ വഴി

വരുന്നത് മൈസൂർ വഴി

ബാംഗ്ലൂരില്‍ നിന്നും മൈസൂരിലേക്ക് വഴികൾ മൂന്നെണ്ണമാണുള്ളത്. നമ്മുടേത് ഒരു റൊമാന്‍റിക് യാത്രയായതുകൊണ്ടു തന്നെ മൈസൂർ വഴിയുള്ള യാത്ര തിരഞ്ഞെടുക്കാം. ഒരുപാട് കാഴ്ചകളും പങ്കാളിക്കൊപ്പം റൊമാന്‍റിക് ആയി കുറച്ചു സമയം ചിലവഴിക്കുവാൻ സാധ്യതകളുള്ളതും ഈ റൂട്ടിലാണ് എന്നതു തന്നെ കാരണം.
ദേശീയപാത 275 വഴിയുള്ള യാത്രയിൽ മുന്നൂറ് കിലോമീറ്ററിനടുത്ത് ദൂരം യാത്ര ചെയ്യുവാനുണ്ട്. ആറു മുതൽ ഏഴ് മണിക്കൂർ വരെയാണ് യാത്രാ സമയം വരുന്നത്.

PC:Sergio Capuzzimati/Unsplash

എപ്പോൾ തുടങ്ങണം

എപ്പോൾ തുടങ്ങണം

അതിരാവിലെ ഡ്രൈവ് ചെയ്യുന്നതാണ് നല്ലത്. ബ്ലോക്ക് ഒഴിവാക്കുവാനും അധികം തടസ്സങ്ങളില്ലാതെ യാത്ര പൂർത്തിയാക്കുവാനും സാധിക്കും. എന്നാൽ യാത്രയിൽ മറ്റിടങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ അതിന്റെ സമയം കൂടി കണക്കിലെടുത്ത് യാത്ര ക്രമീകരിക്കാം. എന്നാൽ അധികം രാത്രിയാകുന്നതിനു മുൻപുതന്നെ വയനാട്ടിലെത്തുവാൻ ശ്രദ്ധിക്കണം. സ്ഥിരം കോടമഞ്ഞിറങ്ങുന്ന സ്ഥലമായതിമാൽ രാത്രി യാത്ര ബുദ്ധിമുട്ട് ആയിരിക്കും.

PC:jay carpio/Unsplash

ചന്നപട്ടണ

ചന്നപട്ടണ

ബാംഗ്ലൂരിൽ നിന്നു പുറപ്പെട്ടു കഴിഞ്ഞാൽ ആദ്യം നിർത്തേണ്ട പ്രധാന ടൗണുകളിലൊന്ന് ചന്നപട്ടണ ആയിരിക്കും. ബാഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്. രാമനഗര ജില്ലയുടെ ഭാഗമായ ഇവിടം തടി കൊണ്ടു നിര്‍മ്മിക്കുന്ന പ്രത്യേകതരം കളിപ്പാട്ടങ്ങൾക്ക് പ്രസിദ്ധമാണ്. കളിപ്പാട്ടങ്ങളുടെ നാട് എന്നും ഇവിടം അറിയപ്പെടുന്നു

PC:Casey Horner/Unsplash

ഹെറിറ്റേജ് വൈനറി

ഹെറിറ്റേജ് വൈനറി

നിങ്ങളുടെ വാലന്‍റൈൻസ് ദിന റൊമാന്‍റിക് യാത്ര അല്പം കൂടി ഭംഗിയാക്കണമെങ്കിൽ ചന്നാപട്ടണയിലെ ഹെറിറ്റേജ് വൈനറി കൂടി സന്ദർശിക്കാം. ഏകദേശം 45 മിനിറ്റ് നീണ്ടു നിൽക്കുന്ന വൈൻ ടൂറില്‍ കൗതുകകരമായ ഒട്ടറെ കാഴ്ചകൾ കാണുവാനും വൈനുകൾ രുചിക്കുവാനുമെല്ലാം സാധിക്കും. വൈൻ നിർമ്മാണത്തെക്കുറിച്ചം അതിന്റെ രീതികളെയും ശാസ്ത്രത്തെയും കുറിച്ച് ഇവിടെ നിന്നു മനസ്സിലാക്കാം.

PC:Douglas Lopez/Unsplash

 ബാരാചുക്കി വെള്ളച്ചാട്ടം

ബാരാചുക്കി വെള്ളച്ചാട്ടം

വയനാട്ടിലേക്ക് പോകുമ്പോഴോ അല്ലെങ്കിൽ തിരികെ മടങ്ങി വരുമ്പോളോ സമയം പോലെ സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ് ബാരാചുക്കി വെള്ളച്ചാട്ടം. ചൂടുകാലത്ത് വെള്ളച്ചാട്ടത്തിന്റെ ശക്തി അല്പം ശോകമായിരിക്കുമെങ്കിലും മഴക്കാലങ്ങളിൽ നല്ല ഒരു കാഴ്ചാനുഭവം ഇത് നല്കും. ചന്നപട്ണ കഴിഞ്ഞ് മാണ്ഡ്യയ്ക്ക് ശേഷം ശിവനസമുദ്രയ്ക്ക് അടുത്തായാണ് ബാരാചുക്കി വെള്ളച്ചാട്ടം ഉള്ളത്.

ശ്രീരംഗപട്ണവും ഗുംബസും

ശ്രീരംഗപട്ണവും ഗുംബസും

ഇനി വരുന്ന ഇടം ശ്രീരംഗപട്ടണം ആണ്. കർണ്ണാടകയുടെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം സാസ്കാരികപരമായും പ്രാധാന്യമുള്ള സ്ഥലമാണ്. മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന്‍ ഗുംബാസ് കാണാം. ടിപ്പു സുല്‍ത്താന്റെയും മാതാവ് ഫാത്തിമാ ബീഗത്തിന്റെയും പിതാവ് ഹൈദരാലിയുടെയും കല്ലറകൾ ആണ് ഇവിടെയുള്ളത്.

PC:Sanjeeb Das

മൈസൂർ

മൈസൂർ

ഇതിനു ശേഷം മൈസൂരിലാണ്. ശ്രീരംഗപട്ടണത്തു നിന്നും ഏകദേശം 17 കിലോമീറ്റർ ദൂരമാണ് മൈസൂരിലേക്കുള്ളത്. കൊട്ടാരങ്ങളുെ നാടായ ഇവിടെ കാഴ്ചകൾ ഒന്നോ രണ്ടോ ദിവസം കാണുവാനുള്ളതുണ്ട്. അങ്ങനെ പ്ലാൻ ചെയ്തു വരികയാണെങ്കിൽ മൈസൂർ ഉൾപ്പെടുത്താം. അല്ലെങ്കിൽ നേരെ യാത്ര തുടരാം.

PC:Raghavendra Prasad/Unsplash

കാട്ടിക്കുളം പിന്നിട്ട് നാഗർഹോളയിലേക്ക്

കാട്ടിക്കുളം പിന്നിട്ട് നാഗർഹോളയിലേക്ക്

മൈസൂരിൽ നിന്നു വരുമ്പോൾ കാട്ടിക്കുളം എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് നാഗർഹോളെ ദേശീയോദ്യാനത്തിലേക്ക് വരാം, കാടിനകത്തുകൂടിയുള്ള യാത്ര ഒരുപാട് മനോഹരമായ ഇടങ്ങൾ നിങ്ങൾക്കു കാണിച്ചു തരും. ജംഗിൾ സഫാരി നടത്തുവാനുള്ള സാധ്യതകളും ഇവിടെയുണ്ട്. 640 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നാഗർഹോള ദേശീയ കടുവ സ​​ങ്കേതം ഉള്ളത്.

PC: Sandeep Benny

 കടക്കാം വയനാട്ടിലേക്ക്

കടക്കാം വയനാട്ടിലേക്ക്

കർണ്ണാടകയിൽ നിന്നും വയനാട്ടിലേക്ക് നമുക്ക് ബാവലി വഴി കടക്കാം. വയനാട്ടിൽ എത്തിയാൽ ഇഷ്ടംപോലെ കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുന്നു. വേണമെങ്കിൽ വയനാട്ടിലേക്ക് കടക്കും മുൻപ് കബനി കാണാം. കബനി അണക്കെട്ടും മനോഹരമായ പ്രകൃതി കാഴ്ചകളുമാണ് ഇവിടെയുള്ളത്. നാഗർഹോളെ ദേശീയോദ്യാനത്തിന്‍റെ ഭാഗമായ കബനിയിലേക്ക് വയനാട്ടിൽ മാനന്തവാടിയിൽ നിന്ന് വെറും 27 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.

PC:Vinayaraj

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+