Search
  • Follow NativePlanet
Share
» »പ്രണയവാരത്തിലെ ഏഴു ദിനങ്ങള്‍....റോസ് ഡേ മുതല്‍ കിസ് ഡേ വരെ.. അറിയാം വാലന്‍റൈന്‍ ദിനങ്ങളെ..!

പ്രണയവാരത്തിലെ ഏഴു ദിനങ്ങള്‍....റോസ് ഡേ മുതല്‍ കിസ് ഡേ വരെ.. അറിയാം വാലന്‍റൈന്‍ ദിനങ്ങളെ..!

ഇതാ വാലന്‍റൈന്‍ വീക്കിലെ ഓരോ ദിവസങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം

പ്രണയിക്കുന്നവരുടെ ആഘോഷമാണ് വാലന്‍റൈന്‍ ദിനങ്ങള്‍.
പ്രണയിക്കുന്നവരെ സന്തോഷിപ്പിക്കുവാനും പ്രണയം ഊട്ടിയുറപ്പിക്കുവാനും ഒക്കെയായി വാലന്‍റൈന്‍ ആഴ്ചയിലെ ഓരോ ദിനങ്ങളും ഓരോ പേരുകളില്‍ ആണ് കൊണ്ടാടുന്നത്. . ഇതാ വാലന്‍റൈന്‍ വീക്കിലെ ഓരോ ദിവസങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം

നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍

നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍

നേരത്തെ വാലന്‍റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് മാത്രമായിരുന്നു ആഘോഷങ്ങള്‍ ഉണ്ടായിരുന്നത്, എന്നാല്‍ ആഘോഷങ്ങളുടെ ഈ കാലത്ത് കൃത്യം ഒരാഴ്ച മുന്‍പ് തന്നെ വാലന്‍റൈന്‍ വീക്ക് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പ്രണയത്തിന്‍റെ ഓരോ ഘട്ടങ്ങള്‍ക്കുള്ളവയാണ് ഓരോ ദിവസങ്ങളും. ഇതുവരെ പറയാത്ത പ്രണയം തുറന്നു പറയുവാനും നിലവിലെ പ്രണയങ്ങള്‍ ആഘോഷിക്കുവാനും മുന്നോട്ടു കൊണ്ടുപോകുവാനും ഒക്കെ ഈ ദിനങ്ങള്‍ ആളുകളെ സഹായിക്കുന്നു.

റോസ് ഡേ മുതല്‍ വാലന്‍റൈന്‍സ് ഡേ വരെ

റോസ് ഡേ മുതല്‍ വാലന്‍റൈന്‍സ് ഡേ വരെ

ഫെബ്രുവരി 7 - റോസ് ഡേ, ഫെബ്രുവരി 8 - പ്രൊപ്പോസ് ഡേ, ഫെബ്രുവരി 9 - ചോക്കലേറ്റ് ഡേ, ഫെബ്രുവരി 10 - ടെഡി ഡേ, ഫെബ്രുവരി 11 - പ്രോമിസ് ഡേ , ഫെബ്രുവരി 12 - ഹഗ് ദിനം, ഫെബ്രുവരി 13 - ചുംബന ദിനം, ഫെബ്രുവരി 14 - പ്രണയദിനം എന്നിങ്ങനെയാണ് വാലന്‍റൈന്‍ വീക്കിലെ ഓരോ ദിവസങ്ങളും അറിയപ്പെടുന്നത്.

റോസ് ഡേ- ഫെബ്രുവരി 07

റോസ് ഡേ- ഫെബ്രുവരി 07

വാലന്‍റൈന്‍ വീക്കിന്റെ തുടക്കം റോസ് ഡേ ആണ്. ആളുകൾ പരസ്പരം റോസാപ്പൂക്കൾ നൽകി സ്നേഹം പ്രകടിപ്പിക്കുന്ന ദിവസമാണിത്. റോസാപ്പൂക്കളുടെ നിറത്തിനും പല പ്രത്യേകതകളുണ്ട്. ആരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടയാൾക്ക് ചുവന്ന റോസാപ്പൂ സമ്മാനിച്ചാൽ, അത് പ്രണയത്തെ സൂചിപ്പിക്കുന്നു. മഞ്ഞ റോസ് സൗഹൃദത്തിന്റെ പ്രതീകമാണ്. പ്രിയപ്പെട്ടവർക്ക് ഒരു റോസാപ്പൂ സമ്മാനിക്കുന്നതോടെ റോസ് ഡേ ആഘോഷങ്ങൾ കഴിയും.

ഫെബ്രുവരി 8 - പ്രൊപ്പോസ് ഡേ

ഫെബ്രുവരി 8 - പ്രൊപ്പോസ് ഡേ


വാലന്‍റൈന്‍ ആഴ്ചയിലെ രണ്ടാമത്തെ ദിവസം, അതായത് ഫെബ്രുവരി 8 പ്രൊപ്പോസ് ഡേ ആയാണ് ആഘോഷിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ദിവസം ആളുകൾ അവരുടെ വികാരങ്ങൾ അവരുടെ പങ്കാളിയോടോ അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ളവരോടോ പ്രകടിപ്പിക്കുന്നു. തങ്ങളു‌ടെ പ്രണയം വെളിപ്പെടുത്തുന്നതും തു‌ടര്‍ന്നുള്ള ജീവിതം ഒരുമിച്ച് ചിലവഴിക്കുവാനായി അവരെ ക്ഷണിക്കുന്നതുമെല്ലാം ആണ് ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ ഇഷ്ടം പല വിധത്തിലാണ് ആളുകള്‍ പറയുന്നത്. ചിലര്‍ ഫോണില്‍ ഒരു മെസേജായി കാര്യം വിശദീകരിക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു ഡേറ്റ് വഴി പ്രണയം അറിയിക്കുന്നു.

ഫെബ്രുവരി 9 - ചോക്കലേറ്റ് ഡേ

ഫെബ്രുവരി 9 - ചോക്കലേറ്റ് ഡേ

വാലന്‍റൈന്‍ ആഴ്ചയിലെ ഏറ്റവും മധുരമാര്‍ന്ന ദിവസമാണ് മൂന്നാം ദിനം. ഫെബ്രുവരി 9 ചോക്കലേറ്റ് ഡേ ആയാണ് ആഘോഷിക്കുന്നത്. ഈ ദിവസം, ആളുകൾ അവരുടെ ജീവിതത്തിലെ എല്ലാ കൈപ്പും മറന്ന് മധുരവും രുചികരവുമായ ചോക്ലേറ്റുകൾ കൈമാറുന്നു. ഒരു പെട്ടി ചോക്കലേറ്റുകളോ പലതരം മിഠായികളോ സമ്മാനിച്ചുകൊണ്ട് ആളുകള്‍ അവരുടെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നു. സമ്മാനമായി ചോക്ലേറ്റുകള്‍ ലഭിക്കുന്നതും തിരികെ നല്കുന്നതും തന്നെയാണ് ഈ ദിവസത്തെ പ്രത്യേകത.

ഫെബ്രുവരി 10 - ടെഡി ഡേ

ഫെബ്രുവരി 10 - ടെഡി ഡേ

നാലാം ദിവസം ടെഡി ഡേ ആണ്. പ്രണയിക്കുന്ന ആളുകള്‍ അവരുടെ പ്രിയപ്പെ‌ട്ടവര്‍ക്ക് ടെഡി ബിയർ സമ്മാനിക്കുന്ന ദിവസമാണിത്. വ്യക്തിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും അവരെ സന്തോഷിപ്പിക്കുന്നതിനുമായി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു കളിപ്പാട്ടം നൽകുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ക്യൂട്ട് ടെഡി ബിയറിന് വിഷമകരമായ മാനസികാവസ്ഥ മാറ്റാനും അവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാനും കഴിയും.

ഫെബ്രുവരി 11 - പ്രോമിസ് ഡേ

ഫെബ്രുവരി 11 - പ്രോമിസ് ഡേ

വാഗ്ദാനങ്ങളുടെ ദിവസമായാണ് പ്രണയവാരത്തിലെ അഞ്ചാം ദിനമായ പ്രോമിസ് ഡേ അറിയപ്പെ‌ടുന്നത്. പുതിയ വാഗ്ദാനങ്ങൾ നല്കുവാനും നല്കിയ വാഗ്ജദാനം നടപ്പിലാക്കുവാനുമുള്ള ഒരു ദിവസം എന്ന നിലയില്‍ ഈ വാരത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിവസം കൂടിയാണിത്. വാക്കു പാലിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും മികച്ച മൂല്യങ്ങളിലൊന്നായതിനാല്‍ തന്നെ ഈ ദിനത്തിന് പ്രത്യേകതകള്‍ ഒരുപാ‌ടുണ്ട്. തങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ജീവിതത്തിലെ നല്ലതം മോശവുമായ ഏത് അവസ്ഥയിലും ഒരുമിച്ച് നില്‍ക്കുവാനുള്ള വാഗ്ദാനങ്ങളും ഈ ദിനത്തില്‍ ആളുകള്‍ നല്കുന്നു. വാലന്റൈൻസ് വീക്കിലെ ഈ അഞ്ചാം ദിവസം നിങ്ങളുടെ ബന്ധം നിലനിൽക്കുന്നതിനുവേണ്ടി പ്രതിജ്ഞാബദ്ധമാണ്.

ഫെബ്രുവരി 12 - ഹഗ് ഡേ

ഫെബ്രുവരി 12 - ഹഗ് ഡേ

വാലന്റൈൻസ് വീക്കിന്റെ ആറാം ദിവസമാണ് ഹഗ് ഡേ. പരസ്പരം താങ്ങാകുവാനും ആലിംഗനും ചെയ്യുവാനുമുള്ള ദിവസമാണിത്. ഊഷ്മളമായ ആലിംഗനത്തേക്കാൾ മികച്ചതൊന്നും പങ്കാളിക്ക് നല്കുവാനില്ല എന്നത് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. കരുതലോടെയും സ്നേഹത്തോടെയുമുള്ള ഓരോ ആലിംഗനത്തിനും ബന്ധങ്ങള്‍ക്ക് കെട്ടുറപ്പ് നല്കുവാന്‍ സാധിക്കും. ഒരു ആലിംഗനത്തിന്റെ സഹായത്തോടെ തങ്ങളുടെ പ്രണയം വെളിപ്പെ‌ടുത്തുവാനും ഈ ദിനം തിരഞ്ഞെടുക്കുന്നവരുണ്ട്. പ്രണയ ഹോർമോണായ ഓക്സിടോസിൻറെ അളവ് ശരീരത്തിൽ വർധിപ്പിക്കുവാനും ആലിംഗനങ്ങള്‍ സഹായിക്കും.

ഫെബ്രുവരി 13 - ചുംബന ദിനം

ഫെബ്രുവരി 13 - ചുംബന ദിനം

വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പ് ഫെബ്രുവരി 13 ന് ചുംബന ദിനം ആഘോഷിക്കുന്നു. ഈ ദിവസം ഒരു ചുംബനത്തിലൂടെ പ്രണയികൾ അവരുടെ പ്രണയത്തിന് മുദ്രയിടുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള വാത്സല്യം പ്രകടിപ്പിക്കുന്നതിനാണ് വാലന്റൈൻസ് വീക്ക്, അത് കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം ചുംബനമാണ്. സ്നേഹം ചിലപ്പോഴൊക്കെ പറഞ്ഞറിയിക്കുന്നതിലും എളുപ്പം ഒരു ചുംബനത്തിലൂടെ അറിയിക്കുവാനാണ്.

ഫെബ്രുവരി 14- വാലന്‍റൈന്‍സ് ദിനം

ഫെബ്രുവരി 14- വാലന്‍റൈന്‍സ് ദിനം

ഫെബ്രുവരി 14നാണ് യഥാര്‍ത്ഥ പ്രണയദിനം ആഘോഷിക്കുന്നത് ഒരുമിച്ച് സമയം ചിലവഴിച്ചും ഡേറ്റിങ്ങിനു പോയും പരസ്പരം സമ്മാനങ്ങൾ നൽകിയും എല്ലാം പ്രണയിതാക്കള്‍ ഈ ദിനം ആഘോഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വാലന്റൈൻസ് വീക്ക് വളരെ പ്രചാരം നേടിയിട്ടുണ്ടെങ്കിലും, തങ്ങളുടെ പ്രണയം ആഘോഷിക്കാൻ നിശ്ചിത ദിവസം ആവശ്യമില്ലെന്ന് തന്നെയാണ് പലരും വിശ്വസിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: valentines day travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+