Search
  • Follow NativePlanet
Share
» »വാലന്‍റൈന്‍സ് ദിനം:സഞ്ചാരികളുടെ ലിസ്റ്റില്‍ ദേവനഹള്ളി മുതല്‍ ഹംപി വരെ

വാലന്‍റൈന്‍സ് ദിനം:സഞ്ചാരികളുടെ ലിസ്റ്റില്‍ ദേവനഹള്ളി മുതല്‍ ഹംപി വരെ

2021 ലെ വാലന്‍റൈന്‍സ് ദിനം ശനിയാഴ്ച ആയതിനാലും ഞായര്‍ അവധി ദിവസമായതിനാലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ആണുള്ളത്.

പ്രണയിക്കുന്നവരെയും ദമ്പതികളെയും എല്ലാം ഏറ്റവുമധികം സന്തോഷത്തിലാക്കുന്ന ദിവസമാണ് ഫെബ്രുവരി 14, പ്രണയത്തിന്‍റെ ആഘോഷമായ വാലന്‍റൈന്‍സ് ദിനം... പ്രണയാഘോഷങ്ങള്‍ പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഒരുമിച്ചുള്ള യാത്രകള്‍ കൂടിയേതീരൂ. 2021 ലെ വാലന്‍റൈന്‍സ് ദിനം ശനിയാഴ്ച ആയതിനാലും ഞായര്‍ അവധി ദിവസമായതിനാലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ആണുള്ളത്.

പറന്ന് കാണാം വയനാട്! വാലന്‍റൈന്‍സ് ദിനത്തില്‍ വയനാടിന്‍റെ സമ്മാനം!!പറന്ന് കാണാം വയനാട്! വാലന്‍റൈന്‍സ് ദിനത്തില്‍ വയനാടിന്‍റെ സമ്മാനം!!

റൊമാന്‍സിന്‍റെ കാര്യത്തില്‍ പാരീസിനെയും കടത്തിവെ‌ട്ടും!! ഇന്ത്യയിലെ മോസ്റ്റ് റൊമാന്‍റിക് നഗരങ്ങള്‍!!റൊമാന്‍സിന്‍റെ കാര്യത്തില്‍ പാരീസിനെയും കടത്തിവെ‌ട്ടും!! ഇന്ത്യയിലെ മോസ്റ്റ് റൊമാന്‍റിക് നഗരങ്ങള്‍!!

ഫെബ്രുവരി 8 മുതല്‍ 15 വരെ

ഫെബ്രുവരി 8 മുതല്‍ 15 വരെ

ഫെബ്രുവരി 8 മുല്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ഒരാഴ്ചത്തെ വാലന്‍റൈന്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലം ഈ ദിവസങ്ങളിലേക്ക് നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ന്യൂഡൽഹി, ഗോവ, മുംബൈ എന്നിവയാണ് ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ആഭ്യന്തര നഗരങ്ങൾ. തൊട്ടുപിന്നിൽ തന്നെയായി ജയ്പൂരും ബെംഗളൂരുവും ഉണ്ട്.

ട്രെന്‍ഡിങ്ങായി ദേവനഹള്ളി

ട്രെന്‍ഡിങ്ങായി ദേവനഹള്ളി

കര്‍ണ്ണാടകയിലെ ദേവനഹള്ളിയാണ് വാലന്‍റൈന്‍ വീക്ക് സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന നഗരം. അതുകഴിഞ്ഞ് ഹംപി (കർണാടക), കണ്ടോലിം (ഗോവ), പുതുചേരി (തമിഴ്‌നാട്), ജോധ്പൂർ (രാജസ്ഥാൻ) എന്നിവയാണ് ഇന്ത്യൻ യാത്രക്കാരുടെ ട്രെൻഡുചെയ്യുന്ന സ്ഥലങ്ങളുടെ പട്ടികയിൽ വന്നിരിക്കുന്നത്.
ദേവനഹള്ളിയും കണ്ടോലിമും പുതുച്ചേരിയും റിലാക്സ് ചെയ്ത് യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതേ സമയം ബീച്ച അനുഭവങ്ങളുടെയും നടത്തത്തിന്റെയും പേരിലാണ് കണ്‍ണ്ടോലിമും പുതുച്ചേരിയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സമ്പന്നമായ സാംസ്കാരിക ചരിത്രത്തിനും സ്മാരകങ്ങൾക്കും ഉള്ള അംഗീകാരമായാണ് ഹംപിയെയും ജോധ്പൂരിനെും തിരഞ്ഞെടുത്തത്.

റൊമാന്‍റിക് യാത്രയ്ക്കായി!

റൊമാന്‍റിക് യാത്രയ്ക്കായി!

ശാന്തമായ ബീച്ചുകളും ഹിൽ സ്റ്റേഷനുകളും മുതൽ ചരിത്രപരമായ കോട്ടകളും തടാകങ്ങളും വരെ ഇന്ത്യൻ യാത്രക്കാർ അംഗീകരിച്ച ഏറ്റവും മികച്ച അഞ്ച് ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുന്നുണ്ട്. കോല (ഗോവ), ചിക്മഗലൂർ (കർണാടക), യെർകാഡ് (തമിഴ്‌നാട്), മൈസൂർ (കർണാടക), നീമ്രാന (ജയ്പൂർ) എന്നിവയാണ് റൊമാന്‍റിക് യാത്രകള്‍ക്കായുള്ല അംഗീകാരം നേടിയത്.

താമസം

താമസം

സ്റ്റേക്കേഷനും വര്‍ക്ക്സറ്റേഷനും പിന്നെ പതിവിലും കൂടുകലായി ഹോം സ്റ്റേകള്‍ക്കുള്ള സ്വീകാര്യതവും ഇപ്പോഴുണ്ടെങ്കിലും കൂടുതലും ആളുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത് താമസത്തിനായി ഹോട്ടലുകള്‍ തന്നെയാണ്. റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഹോസ്റ്റലുകള്‍, അപ്പാര്‍ട്മെന്റുകള്‍ എന്നിവ ഇതിനു പിന്നിലായാണ് വന്നിരിക്കുന്നത്.

വാലന്‍റൈന്‍സ് ദിനം: യാത്രകളെ സ്നേഹിക്കുന്ന പങ്കാളിക്കു നല്കാം അടിപൊളി സമ്മാനങ്ങള്‍വാലന്‍റൈന്‍സ് ദിനം: യാത്രകളെ സ്നേഹിക്കുന്ന പങ്കാളിക്കു നല്കാം അടിപൊളി സമ്മാനങ്ങള്‍

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!

ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!! കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍ഈ ക്ഷേത്രങ്ങള്‍ ഇന്നും വിസ്മയമാണ്!! കാലത്തിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട നിഗൂഢ ക്ഷേത്രങ്ങള്‍

കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍

Read more about: valentines day hampi travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X