വടക്കൻ കേരളത്തിലുള്ളവർക്ക് കായൽ കാണാൻ തെക്കോട്ട് യാത്ര ചെയ്യണമെന്ന്, തെക്കൻ കേരളത്തിലുള്ളവർക്ക് ഒരു മിഥ്യാ ധാരണയുണ്ട്. എന്നാൽ അവരുടെ തെറ്റായ ധാരണകളെ തിരുത്താൻ മാത്രം വടക്കൻ കേരളത്തിൽ നിരവധി സുന്ദരമായ കായലുകൾ ഉണ്ട്. പൊന്നാനിയിലെ ബീയം കായലും തൃശൂരിലെ ചേറ്റുവ കായലുമൊക്കെ ഇതിന് ഉദാഹരണമാണ്.
എന്നാൽ കേരളത്തിന്റെ വടക്കേ അറ്റത്ത് മറ്റൊരു കായൽ കൂടിയുണ്ട്. വലിപ്പത്തിന്റെ കാര്യത്തിൽ വേമ്പനാടും അഷ്ടമുടിയും കഴിഞ്ഞാൽ മൂന്നമതായി നിൽക്കുന്ന വലിയ പറമ്പ് കായൽ.
കാസർകോട്ടെ ടൂറിസം ബേക്കൽ കോട്ടയിൽ അവസാനിച്ചെന്ന് കരുതിയിരുന്ന സഞ്ചാരികൾക്ക് അത്ഭുതമാണ് കാസർകോട് ജില്ലയിൽ വ്യാപിച്ച് കിടക്കുന്ന സുന്ദരമായ ഈ കായലും കായലിലെ നിരവധി ദ്വീപുകളും.
സഞ്ചാരികൾ എത്തിച്ചേരാൻ വൈകിയതുകൊണ്ട് മാത്രം പ്രശസ്തമാകാതിരുന്ന ഒരു സ്ഥലമാണ് വലിയപറമ്പ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ കാസർകോട് ജിലയിലെ നീലേശ്വരം വരെ വ്യാപിച്ചുകിടക്കുന്ന ഈ കായൽ ഇപ്പോൾ ഏറെ പ്രശസ്തമായി മാറിയിട്ടുണ്ട്.
വലിയപറമ്പിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം
മലബാറിന്റെ ആലപ്പുഴ
Photo Courtesy: Ashwin.appus
കവ്വായി കായൽ
കായൽ കാഴ്ചകൾ
Photo Courtesy: Ashwin.appus
എത്തിച്ചേരാൻ
കോട്ടപ്പുറം
Photo Courtesy: Ashwin.appus
വലിയപറമ്പ് ടൂറിസം



Click it and Unblock the Notifications














