Search
  • Follow NativePlanet
Share
» »വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിങ് ജൂൺ 1 മുതൽ, പൂക്കളുടെ അത്ഭുത ലോകം ഒരുങ്ങി..

വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിങ് ജൂൺ 1 മുതൽ, പൂക്കളുടെ അത്ഭുത ലോകം ഒരുങ്ങി..

കണ്ണെത്താ ദൂരത്തോളം മൂടൽമഞ്ഞിന്‍റെ പുതപ്പിനുള്ളിലെ പൂക്കളുടെ ലോകം. നിറങ്ങളിലും രൂപങ്ങളിലും വ്യത്യസ്തമായ ആയിരക്കണക്കിന് പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്ന വാലി ഓഫ് ഫ്ലവേഴ്സ് അഥവാ പൂക്കളുടെ താഴ്വര. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ട്രെക്കിങ് ഇടങ്ങളിലൊന്നായ പൂക്കളുടെ താഴ്വര സഞ്ചാരികളെ സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു.

ട്രെക്കിങ് പ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന പൂക്കളുടെ താഴ്വരയിലേക്കുള്ള ഈ വർഷത്തെ ട്രെക്കിങ് ജൂൺ 1 മുതൽ ആരംഭിക്കും. പേരറിയുന്നതും അറിയാത്തതുമടക്കമുള്ള വേനൽക്കാലത്തും ശരത്കാലത്തും വിരിഞ്ഞു നിൽക്കുന്ന കാട്ടുപൂക്കൾ കണ്ടുള്ള സാഹസിക യാത്ര ഇതിനെ രാജ്യത്തെ ഏറ്റവും മികച്ച ട്രെക്കിങ്ങുകളിലൊന്നാക്കി മാറ്റുന്നു.

Valley Of Flowers Uttarakhand Trekking 2024

പ്രകൃതിയൊരുക്കിയിരിക്കുന്ന വർണ്ണശബളമായ പൂക്കളുടെ പരവതാനി വിരിച്ചിരിക്കുന്ന വാലി ഓഫ് ഫ്ലവേഴ്സ് ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിൽ 87 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ്. സമുദ്രനിരപ്പിൽ നിന്നും 3,352 മീറ്റർ മുതൽ 3,658 മീറ്റർ വരെ ഉയരത്തിലാണ് പൂക്കളുടെ താഴ്വരയുള്ളത്. നന്ദാദേവി ദേശീയോദ്യാനത്തോടൊപ്പം നന്ദാദേവി ബയോസ്ഫിയർ റിസർവും ഇവിടെയുണ്ട്.

എല്ലാ വർഷവും ജൂൺ മുതൽ ഒക്ടോബർ വരെയാണ് വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിങ് നടക്കുന്നത്. പൂക്കളുടെ താഴ്വര ട്രെക്കിങ്ങിന് മിക്കപ്പോഴും 4 മുതൽ ആറ് ദിവസങ്ങളുടെ പാക്കേജാണ് കമ്പനികൾ ലഭ്യമാക്കുന്നത്. ആറ് ദിവസമെങ്കിലും എടുത്താലേ ഒരാശ്വാസത്തിൽ ഇവിടം കണ്ടുതീർക്കാൻ സാധിക്കൂ. ഏകദേശം 38 കിലോമീറ്റർ ദൂരമാണ് ഈ ട്രക്കിങ്ങിൽ നിങ്ങൾ പിന്നിടേണ്ടത്. അനെമോണുകൾ, ജെറേനിയം, പ്രിമുല, ബ്ലൂ പോപ്പി, ബ്ലൂബെൽ എന്നിവയുൾപ്പെടെ 300-ലധികം ഇനത്തിൽപെട്ട പൂക്കൾ ഇവിടെ കാണാം.

ഋഷികേശിൽ നിന്നാണ് മിക്ക ഏജന്‍സികളുടെയും പാക്കേജ് ആരംഭിക്കുന്നത്. ഋഷികേശിൽ നിന്നും പീപ്പൽകോട്ടിയിലേക്ക് വാഹനത്തിലാണ് യാത്ര. പിറ്റേന്ന് പീപ്പല്‍കോട്ടിയില്‍ നിന്ന് ഗോവിന്ദ്ഘട്ടിലേക്ക്. ഇനിയാണ് യഥാർത്ഥ ട്രെക്കിങ് ആരംഭിക്കുന്നത്. പൂക്കളുടെ താഴ്വരയുടെയും ഹേമ്കുണ്ഡ് സാഹിബിന്‍റെയും ബേസ് ക്യാമ്പായ ഗംഗാരിയയിലേക്കാണ് ആദ്യത്തെ ട്രക്കിംഗ്. അടുത്ത ദിവസം വാലി ഓഫ് ഫ്ലവേഴ്സ് വാലിയിലേക്കുള്ള ട്രെക്കിങ്. കയറ്റങ്ങളും ഇറക്കവും താഴ്വരകളും ഒക്കെനായി മനോഹരഭൂമിയിലൂടെയാണ് ട്രെക്കിങ്.

അതുകഴിഞ്ഞാൽ തിരിച്ചിറക്കമാണ്. ഗാംഗരിയയില്‍ നിന്ന് ഗോവിന്ദ്ഘട്ടിലേക്ക് ആണ് ആദ്യ ഘട്ടം. പിന്നീട് ഋഷികേശ്, ഡെറാഡൂൺ, വഴി ഡൽഹിയിലേക്ക് എത്താം.
ഇത് കൂടാതെ ഹരിദ്വാർ-ഗോവിന്ദ്ഘട്ട്, ഗോവിന്ദ ഘട്ട് - ഗംഗാരിയ, ഗംഗാരിയ- വാലി ഓഫ് ഫ്ലവേഴ്സ്, ഗംഗാരിയയിൽ നിന്ന് ഹേംകുണ്ഡ് സാഹിബ് , ഗംഗാരിയ- ഗോവിന്ദ്ഘട്ട്, ഗോവിന്ദ്ഘട്ട് - ഹരിദ്വാർ എന്ന രീതിയിലും യാത്ര പ്ലാൻ ചെയ്യാം.

ജൂൺ മുതൽ ഒക്ടോബർ വരെയാണ് വാലി ഓഫ് ഫ്ലവേഴ്സ് ട്രെക്കിങ്ങെങ്കിലും താഴ്വാരം മുഴുവൻ പൂത്തുലഞ്ഞ് നിൽക്കുന്ന ജൂലൈ മുതൽ ഓഗസ്റ്റ് പകുതി വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. പൂക്കളുടെ കാഴ്ച മാത്രമല്ല, അതിമനോഹരമായ സൺസ്‌കർ പർവതനിരകളുടെയും കിഴക്കും പടിഞ്ഞാറൻ ഹിമാലയത്തിന്‍റെയും ഒക്കെ കാഴ്ച ഇനിടെ ആസ്വദിക്കാം. ട്രെക്കിങ് കൂടാതെ, തീർത്ഥാടനം, പക്ഷി നിരീക്ഷണം തുടങ്ങിയ കാര്യങ്ങൾക്കും വാലി ഓപ് ഫ്ലവേഴ്സ് പ്രസിദ്ധമാണ്.

പൂക്കളുടെ താഴ്വരയിൽ എത്തിച്ചേരാൻ

ഇവിടേക്ക് വരുവാന്‍ ഏറ്റവും അ‌ടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളിഗ്രാന്‍ഡ് എയര്‍പോർട്ട് ആണ്. ഇവിടുന്ന് ഗോവിന്ദ് ഘട്ടിലെത്തി അവിടുന്ന് 16 കിലോമീറ്റർ ട്രെക്ക് ചെയ്യണം. വാലി ഓഫ് ഫ്ലവേഴ്സിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഋഷികേശ് ആണ്. ഇവിടുന്ന് ഗോവിന്ദ് ഘട്ടലേക്ക് ബസിനോ ടാക്സിക്കോ പോകാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+