Search
  • Follow NativePlanet
Share
» » വേളാങ്കണ്ണി തിരുന്നാൾ: 25 വര്‍ഷം പൂർത്തിയാക്കി ചങ്ങനാശ്ശേരി- വേളാങ്കണ്ണി കെഎസ്ആർടിസി ബസ്

വേളാങ്കണ്ണി തിരുന്നാൾ: 25 വര്‍ഷം പൂർത്തിയാക്കി ചങ്ങനാശ്ശേരി- വേളാങ്കണ്ണി കെഎസ്ആർടിസി ബസ്

വേളാങ്കണ്ണി തിരുന്നാൾ 2024: വേളാങ്കണ്ണി മലയാളികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പതിറ്റാണ്ടുകളായി ഒരു തവണ പോലും മുടക്കാതെ പെരുന്നാൾ കൂടാനെത്തുന്നവരും സാധിക്കുമ്പോഴൊത്തെ വേളാങ്കണ്ണി മാതാവിനെ കാണാനും പ്രാർത്ഥിക്കാനുമായി വേളാങ്കണ്ണിയ്ക്ക് പോകുന്നവരും നിരവധിയുണ്ട്, മലബാർ ഭാഗത്തു നിന്നുള്ളവരേക്കാൾ കോട്ടയം, പത്തനംതിട്ട, തൃശൂർ, എറണാകുളം ഭാഗത്തു നിന്നുമാണ് വേളാങ്കണ്ണി തീർത്ഥാടകരിൽ അധികവും.

അത്തരത്തിൽ കഴിഞ്ഞ 25 വർഷമായി വേളാങ്കണ്ണിക്ക് സർവീസ് നടത്തുന്ന ഒരു ബസുണ്ട്. യാത്രക്കാര്‌‍ക്ക് സൗകര്യവും അധികൃതർക്ക് ലാഭവും നേടിക്കൊടുത്ത് അജയ്യനായി മുന്നേറുന്ന ചങ്ങനാശ്ശേരി- വേളാങ്കണ്ണി കെ എസ് ആർ ടി സി ബസ് ചങ്ങനാശേരി ഡിപ്പോയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1999 മേയ് മാസത്തിൽ ആരംഭിച്ച ചങ്ങനാശ്ശേരി- വേളാങ്കണ്ണി കെഎസ്ആർടിസി ഇന്നും വേളാങ്കണ്ണി തീർത്ഥാടകർക്ക് പ്രിയപ്പെട്ട സർവീസാണിത്.

Changanassery- Velankanni Express Completed 25 Years Of Service Details

ചങ്ങനാശ്ശേരി, കോട്ടയം, മൂവാറ്റുപുഴ, അമാലി, തൃശൂര്‍ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കെ എസ് ആർ ടി സി ആരംഭിച്ച ചങ്ങനാശ്ശേരി- വേളാങ്കണ്ണി-ചങ്ങനാശ്ശേരി ബസ് സൂപ്പർ എക്സ്പ്രസിൽ നിന്ന് സൂപ്പർ ഫാസ്റ്റും ആയി. നിലവിൽ സ്വിഫ്റ്റ് ഡീലക്സ് എയർ ബസാണ് സർവീസ് നടത്തുന്നത്. വേളാങ്കണ്ണി തിരുന്നാളിന് പോകാൻ പറ്റിയ സമയക്രമവും സർവീസും കൂടിയാണ് ഈ ബസിനുള്ളത്.

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.32ന് ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര 15 മണിക്കൂർ മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 5.45 ന് വേളാങ്കണ്ണിയിലെത്തും. 870 രൂപയാണ് ടിക്കറ്റ് നിരക്ക്. ചങ്ങനാശ്ശേരി- കോട്ടയം- തൃശൂർ-പാലക്കാട്- പളനി- ട്രിച്ചി- തഞ്ചാവൂർ റൂട്ടിലാണ് യാത്ര.

ചങ്ങനാശ്ശേരി- 2.33 PM
കോട്ടയം - 3.05 PM
മൂവാറ്റുപുഴ - 4.20 PM
പെരുമ്പാവൂർ - 440 PM
അങ്കമാലി -4.50 PM
തൃശൂർ -6.20 PM
പാലക്കാട് -8.20 PM
പളനി - 11.00 PM
ട്രിച്ചി - 2.05 PM AM
തഞ്ചാവൂർ - 3.35 AM
വേളാങ്കണ്ണി - 5.45 AM.

തിരികെ വേളങ്കണ്ണിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.33 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15 ന് ബസ് ചങ്ങനാശ്ശേരിയിൽ എത്തും. അവസാന നിമിഷത്തിൽ പോലും ടിക്കറ്റ് ഉറപ്പാക്കി വേളങ്കണ്ണിക്ക് പോകാൻ സഹായിക്കുന്ന സർവീസാണ്.

വേളാങ്കണ്ണി - 14:33 PM
തഞ്ചാവൂർ - 16:45 PM
ട്രിച്ചി- -17:55 PM
പളനി - 21:30 PM
പാലക്കാട് - 00:05 AM
വടക്കാഞ്ചേരി- 00:45 AM
തൃശൂർ - 01:55 AM
ചാലക്കുടി - 02:20 AM
അങ്കമാലി - 02:35 AM
പെരുമ്പാവൂർ -02:55 AM
മൂവാറ്റുപുഴ - 03:30 AM
കോട്ടയം - 04:55 AM
ചങ്ങനാശ്ശേരി - 05:15 AM

വേളാങ്കണ്ണി തിരുന്നാൽ 2-24
വേളാങ്കണ്ണി ദേവാലയത്തിലെ വാർഷിക തിരുന്നാൾ എല്ലാ വർഷവും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ് നടക്കുന്നത്. 29-ാം തിയതി വൈകിട്ടാണ് വേളാങ്കണ്ണി തിരുന്നാൾ കൊടിയേറ്റ്. തിരുന്നാള്‍ ദിവസങ്ങളിൽ വേളാങ്കണ്ണിയിലെ വിവിധ ദേവാലയങ്ങളിലായി തമിഴ്, മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുഗു, മറാത്തി, കൊങ്കണി തുടങ്ങിയ ഭാഷകളിൽ 14 വിശുദ്ധ കുർബാനകൾ ഓരോ ദിവസവും അർപ്പിക്കും,

സെപ്റ്റംബർ 8 ഞായറാഴ്ചയാണ് മാതാവിന്‍റെ ജനനത്തിരുന്നാൾ ആഘോഷിക്കുന്നത്. വേളാങ്കണ്ണിയിലെ പ്രഝാന തിരുന്നാൾ ദിവസവം ഇതു തന്നെയാണ്. രാവിലെ 6.00 മണിക്ക് മോർണിങ് സ്റ്റാർ ചർച്ചിൽ ആഘോഷമായ കുർബാന വൈകിട്ട് 6.00 മണിക്ക് മാതാവിന്‍റെ പതാക താഴ്ത്തക്കെട്ടൽ 6.15 ന് ലോവർ ബസലിക്കയിൽ ലുത്തീനിയ, തമിഴ് കുർബാന എന്നിവയും ഉണ്ടായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+