തിരുവനന്തപുരത്ത് നിന്ന് പോകാന്‍ പറ്റിയ ഒരു വീക്കെന്‍ഡ് പിക്‌നിക്ക് പോയന്റാണ് വേളി ടൂറിസ്റ്റ് വില്ലേജ്. തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേളിഗ്രാമത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ സുന്ദരമായ വേളി കായലാണ്. ഈ കായലിന്റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടിയും നഗരത്തിരക്കില്‍ ഒന്ന് റിലാക്സ് ആകാന്‍ വേണ്ടിയും നിരവധി ആളുകള്‍ വീക്കെന്‍ഡില്‍ ഇവിടെ എത്തിച്ചേരാറുണ്ട്.
Bookingkhazanaല്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് 50% വരെ ലാഭം നേടാം
വേളികായല്‍ അറബിക്കടലിനോട് ചേരുന്ന ഭാഗമാണ് കൂടുതല്‍ ആകര്‍ഷണം. കടലിനും കായലിനുമിടയിലായി വീതികുറഞ്ഞ ഒരു മണല്‍ത്തിട്ടയുണ്ട്. പൊഴിയെന്നാണ് ഈ മണല്‍തിട്ട അറിയപ്പെടുന്നത്. മഴക്കാലത്ത് ഈ മണല്‍തിട്ടമുറിഞ്ഞ് കായല്‍ജലം അറബികടലിലേക്ക് ചേരും.
ആക്കുളം
വേളിക്കായലിന്റെ ഭാഗമാണ് ആക്കുളം കായല്‍. വേളിക്കായാല്‍ കടലില്‍ ലയിക്കുന്ന ഭാഗമാണ് ആക്കുളം കായല്‍ എന്നറിയപ്പെടുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സുകളും, നീന്തലും ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട് ആക്കുളം ലേക്കില്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു പാര്‍ക്കും ഇവിടെയുണ്ട്. ഒഴുകുന്ന കഫേയും ഇവിടെയുണ്ട്.
സന്ദര്‍ശന സമയം
എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് വേളി ടൂറിസ്റ്റ് ഗ്രാമത്തിലെ സന്ദര്‍ശന സമയം.
വേളി ടൂറിസ്റ്റ് വില്ലേജിലെ കാഴ്ചകള്‍ കാണാം
ബോട്ട് സര്‍വീസ്
കായലും കടലും
Photo Courtesy: Aravind Sivaraj
അസ്തമയം
ഒഴുകുന്ന ഭക്ഷണശല
കുട്ടികളുടെ പാര്‍ക്ക്



Click it and Unblock the Notifications












