വീണ്ടും വിഷു വരവായി. കണിക്കൊന്നയും കണിവെള്ളരിയും പട്ടും നാണയവും സ്വർണ്ണവും ഫലങ്ങളും ധാന്യങ്ങളും നിറഞ്ഞ വിഷുക്കണിയും അതിനു നടുവിലെ കൃഷ്ണനെയും കണ്ട് വരവേൽക്കുന്ന പുണ്യദിനം. സമൃദ്ധിയും ഐശ്വര്യവും ആണ് എന്നും മലയാളികൾക്ക് വിഷുക്കാലം. വിഷു എന്നാൽ നമുക്ക് കണ്ണനും കൂടിയാണ്. ശ്രീകൃഷ്ണനെ കണി കണ്ട് അനുഗ്രഹം നേടി ആരംഭിക്കുന്ന ദിനം.
കേരളത്തിന്‍റെ കാർഷികോത്സവം ആണെങ്കിലും വിഷുവിനും ഓണത്തിനൊപ്പം തന്നെ പ്രാധാന്യം മലയാളികൾ നല്കുന്നു. വിഷുവിന് പലർക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ഗുരുവായൂരിലെ വിഷു. ഗുരുവായൂരിൽ ഉണ്ണിക്കണ്ണനെ തൊഴുത് പ്രാർത്ഥിച്ച് വിഷു ആഘോഷിക്കുന്നതിനായി ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്.

വിഷു 2024, വീടുകളിലെ കണി
മേടം ഒന്നാം തിയതി അഥവാ ഏപ്രിൽ 14 ഞായാറാഴ്ചയാണ് ഈ വർഷത്തെ വിഷു. വീടുകളിൽ കണി ഒരുക്കിയും കൈനീട്ടം കൊടുത്തും പുത്തനുടുപ്പ് ധരിച്ചും ഉച്ചയ്ക്ക് സദ്യ ഒരുക്കിയുമെല്ലാം വിഷു ആഘോഷിക്കും. രാവിലെ 4.10 മുതൽ 5.10 വരെയുളള ബ്രാഹ്മമുഹൂർത്തമാണ് വീടുകളിൽ കണികാണുന്ന സമയം. കേരളത്തിലങ്ങോളമിങ്ങോളം വിഷു വലിയ രീതിയിൽ കൊണ്ടാടുമെങ്കിലും മലബാർ ഭാഗത്തേയ്ക്കാണ് വിഷുവിന് കൂടുതൽ പ്രാധാന്യമുള്ളത്.
ഗുരുവായൂര്‍ വിഷുക്കണി 2024
കേരളത്തിലെ ഏറ്റവം പ്രധാന വിഷു ആഘോഷം നടക്കുന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. ഇവിടുത്തെ വിഷുക്കണി കാണുക എന്നത് വളരെ പുണ്യകരമായ കാര്യമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14 ഞായറാഴ്ച പുലര്‍ച്ചെ 2.42 ന് ഗുരുവായൂരിൽ വിഷുക്കണി ദര്‍ശനം ആരംഭിക്കും. 3.42 വരെ ദർശനം ഉണ്ടായിരിക്കും. ഒരു മണിക്കൂറാണ് കണി കാണാനുള്ള സമയം.
ഗുരുവായൂര്‍ വിഷുക്കണി 2024 ചടങ്ങുകൾ
വിഷുവിന് തലേന്ന്, ശനിയാഴ്ച രാത്രി മുതൽ വിഷുക്കണിക്കുള്ള ഒരുക്കങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിക്കും. ശനിയാഴ്ച രാത്രി തൃപ്പുക ചടങ്ങുകൾക്കു ശേഷം കീഴ്ശാന്തി ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണിയൊരുക്കും. മേല്‍ശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും. തുടര്‍ന്ന് അലങ്കാരത്തോടെയുള്ള സ്വര്‍ണത്തിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നള്ളിച്ച് വെക്കും.
ഓട്ടുരുളിയില്‍ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാല്‍ക്കണ്ണാടി, സ്വര്‍ണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് ഗുരുവായൂരില്‍ കണിയായി ഒരുക്കുക. പൊൻപീഠത്തിലെ സ്വർണ്ണത്തിടമ്പിന് മുന്നിൽ കണിയും വയ്ക്കുന്നതാണ് രീതി. വിഷു നാളിലെ ക്ഷേത്ര ചടങ്ങളുകൾക്കും സവിശേഷതയുണ്ട്. അന്നേദിവസം സമ്പൂര്‍ണ നെയ് വിളക്കാണ്. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിയും ഉണ്ടാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












