Search
  • Follow NativePlanet
Share
» »വിഷു 2025: ഗുരുവായൂരിൽ വിഷുക്കണി കാണാം, അനുഗ്രഹം നേടാം.. പൂജ, ദർശന സമയം

വിഷു 2025: ഗുരുവായൂരിൽ വിഷുക്കണി കാണാം, അനുഗ്രഹം നേടാം.. പൂജ, ദർശന സമയം

നന്മകൾക്കും ഐശ്വര്യങ്ങൾക്കും വേണ്ടി ഓരോ മലയാളിയും കാത്തിരിക്കുന്ന ദിവസമാണ് വിഷു. പ്രതീക്ഷകളാണ് വിഷുവിന്‍റെ പ്രത്യേകത. കണ്ണനെ കണി കണ്ടു വിഷു തുടങ്ങിയാൽ ആ വര്‍ഷത്തിൽ പിന്നെ പിറകോട്ട് നോക്കേണ്ടി വരില്ല. അതുകൊണ്ടുതന്നെ വിഷുവിന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എന്നും അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ണനെ കണി കാണാന്‌ ദിവസങ്ങൾക്കു മുൻപേ തന്നെ ഇവിടെ എത്തിച്ചേരുന്നവരും ഉണ്ട്.

കേരളത്തിനകത്തും പുറത്തും നിന്ന് വിശ്വാസികളെത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സമയമാണ് വിഷു. ഈ തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ദർശനത്തിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇതു കൂടാതെ, വിഐപി ദർശനങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി 2025, വിഷു ദർശനം, പൂജകളുടെ സമയം എന്നിവയെക്കുറിച്ച് വായിക്കാം.

Vishu 2025 Guruvayur Temple Vishu Kani Vishu Darshan And Pooja

ഗുരുവായൂർ വിഷുക്കണി 2025

ഈ വർഷം ഏപ്രിൽ 14 തിങ്കളാഴ്ചയാണ് വിഷു. 14 ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി. ഒരു മണിക്കൂറാണ് ദർശന സമയം. തലേന്ന് രാത്രി, അതായത് 13 ഞായറാഴ്ച അത്താഴപൂജയ്‌ക്കും, തൃപ്പുകയ്‌ക്കും ശേഷം വിഷുക്കണി ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രം കീഴ്ശാന്തി നമ്പൂതിരിമാരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ ഓട്ടുരുളിയില്‍ കണിയൊരുക്കും. അലങ്കാരത്തോടുകൂടിയ സ്വര്‍ണതിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നെള്ളിച്ച് വെച്ചാണ് കണിവെക്കുന്നത്.

കണ്ണനൊരുക്കുന്ന കണിയിൽ വാല്‍ക്കണ്ണാടി, ഗ്രന്ഥം, സ്വര്‍ണ്ണം, വെള്ളവസ്ത്രം, കണികൊന്ന, വെളുത്ത പുഷ്പം (മുല്ല, നന്ത്യാര്‍വട്ടം), വെള്ളരിയ്‌ക്ക, മാമ്പഴം, ചക്ക, ഉണങ്ങല്ലരി, നാണയം, നാളികേരമുറിയില്‍ നെയ്യ്തിരി തുടങ്ങിയവയാണ് ഉണ്ടാവുക.

ക്ഷേത്രമേൽശാന്തി ആദ്യം അദ്ദേഹത്തിന്‍റെ മുറിയിൽ കണി കണ്ടതിനു ശേഷം വന്ന് ക്ഷേത്രത്തിലെ മുഖമണ്ഡപത്തിലെ വിളക്കുകൾ തെളിയിക്കും. തുടർന്നാണ് ഗുരുവായൂരപ്പനെ കണി കാണിക്കുന്നത്. ഇതിനായി ഒരുക്കിവെച്ചിട്ടുള്ള തേങ്ങാമുറിയിലെ നെയ്യ്തിരി കത്തിക്കും, ശേഷം മേല്ശാന്തി ഗുരുവായൂരപ്പന് വിഷുക്കൈനീട്ടം നല്കി വിഷുക്കണി ദര്‍ശനത്തിനായി നട തുറക്കും
ഒരു മണിക്കൂറാണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശിക്കുവാൻ സാധിക്കുക. വിഷു ദിനത്തൽ എത്തുന്നവർക്കായി വിഷുസദ്യയും ഒരുക്കും.

ദർശനത്തിന് നിയന്ത്രണം

വിഷു, വേനലവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 12 മുതൽ 20 വരെ വി ഐ പി സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ, 1000, 4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം സാധ്യമാണ്.

ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സമയം

രാവിലെ 3.00 മണിക്ക് - നിർമ്മാല്യ ദർശനം
3.10 - 3.45 വരെ - തൈലാഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം
3.45 - 4.15 വരെ - മലർനിവേദ്യം, അലങ്കാരം
4.14 - 6.15 വരെ - ഉഷപൂജ, എതിർത്തുപൂജ
6.15 - 7.15 വരെ - ശീവേലി
7.15 - 9.00 വരെ - പാലഭിഷേകം, നവകം, പന്തീരടിപ്പൂജ
11.30 - 12.30 വരെ - ഉച്ചപൂജ

അതിനു ശേഷം നട അടയ്ക്കുന്നു
വൈകിട്ട് 4.30 - ശീവേലി ദർശനം
6.15 - 6.45 വരെ - ദീപാരാധന
7.30 - 7.45 വരെ - അത്താഴപൂജാ നിവേദ്യം
8.4 5- 9.00 - അത്താഴശ്ശീവേലി
000- 9.15 - തൃപ്പുക, ഓലവായന
9.30 - നട അടയ്ക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vishu guruvayur temple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+