മലയാളികൾ ഏതു നാട്ടിലാണെങ്കിലും തങ്ങളുടെ ആഘോഷങ്ങള്‌ക്ക് ഒരു കുറവും കാണിക്കില്ല. ഓണവും ക്രിസ്സമസും വിഷും എല്ലാം ഒരേ മനസ്സോടെ അവരാഘോഷിക്കും. വിഷു ഇതാ വന്നു കഴിഞ്ഞു. നാട്ടിൽ വിഷു ആഘോഷിക്കാന് കഴിയാത്ത വിഷമം പ്രവാസികൾക്ക് ഉറപ്പായും ഉണ്ടായിരിക്കും. വിഷുക്കണിയും വിഷു കൈനീട്ടവും നാട്ടിലെ പോലെ ആയിരിക്കില്ലെങ്കിലും എല്ലായിടത്തും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.
ഈ വിഷുവിന് നിങ്ങൾ ദുബായിൽ ആണോ? വിഷു ആഘോഷത്തിന് ഗൾഫ് നാടുകളിൽ ഒരു കുറവുമില്ലെങ്കിലും പ്രവാസികൾ ഏറ്റവും മിസ് ചെയ്യുന്നത് ഉറപ്പായും സദ്യ ആയിരിക്കും. അവിയലും സാമ്പാറും കൂട്ടുകറിയും പച്ചടി കിച്ചടികളും തോരനും പായസവും എല്ലാം കൂട്ടി സദ്യ ഒരുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. എന്നാൽ ദുബായിൽ ഇത്തവണ നിരവധി ഹോട്ടലുകളിൽ രുചികരമായ വിഷു സദ്യ വിളമ്പുന്നുണ്ട്. ഇതാ ഈ വിഷുവിന് സ്പെഷ്യൽ വിഷു സദ്യ തയ്യാറാക്കുന്ന ദുബായിലെ പ്രധാന ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഏതൊക്കെയന്ന് നോക്കാം.

ഇന്ത്യൻ കോഫി ഹൗസ് ദുബായ്
ബർ ദുബായ് റോളാ സ്ട്രീറ്റിലെ ഇന്ത്യൻ കോഫി ഹൗസ് വിഷുസദ്യ യ്ക്ക് വാഴയിലയിൽ കുത്തിരി ചോറിനൊപ്പം ഉപ്പു മുതൽ കായ ഉപ്പേരി, ശർക്കര വരട്ടി, പഴം. പപ്പടം, വറ്റൽ മുളക്, നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ. ഇഞ്ചിപ്പുളി, ഉള്ളിത്തീയൽ, ബീറ്റ്റൂട്ട് പച്ചടി, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, കാളൻ, ഓലൻ, എരിശ്ശേരി, പരിപ്പ് കറി, ഉണ്ണി മധുരം, സാമ്പാർ, മാമ്പഴ പുളിശ്ശേരി, രസം, മോരുവെള്ളം എന്നിവയും അട പ്രഥമൻ പാൽനായസും എന്നീ രണ്ടു പാസയങ്ങളും ഉൾപ്പെടെയാണ് വിളമ്പുന്നത്.
ഏപ്രിൽ 14 ഉച്ചയ്ക്ക് 12. 00 മുതൽ 4.00 വരെ സദ്യ ലഭ്യമാകും. ഡൈൻ ഇന്നിന് 36 ദിർഹവും ടേക്ക് ഔട്ടിനും ഡെലിവറിക്കും 38 ദിർഹവുമാണ് നിരക്ക്. ഫോൺ - 0545810016
കാലിക്കറ്റ് പാരഗൺ
അൽ കരാമയിലെയം അൽ നഹ്ദയിലെയും കാലിക്കറ്റ് പാരഗൺ റസ്റ്റോറന്‍റിൽ ഏപ്രിൽ 14 ന് രാവിലെ 11.30 മുതൽ വൈകിട്ട് 4.00 മണി വരെ വിഷു സദ്യ ലഭ്യമാണ്. ഡൈൻ ഇന്നിന് 47 ദിർഹവും ടേക്ക് എവേയ്ക്ക് 48 ദിർഹവുമാണ് നിരക്ക്.
വറുത്ത ഉപ്പേരി, ശർക്കര ഉപ്പേരി, പുളിയിഞ്ചി, അവിയൽ, മാമ്പഴ പുളിശേരി, കൂട്ടുകറി, മെഴുക്കുപുരട്ടി, ഓലൻ, എരിശേരി, സാമ്പാർ തുടങ്ങിയവയ്ക്കൊപ്പം ചെറുപയർ പരിപ്പ് പ്രഥമനും പാലട പായസവും ഇവിടെ വിഷു സദ്യക്ക് ഉണ്ടാകും
ബുക്കിങ്ങിന് കരാമ- 04 335 8700, അൽ നഹ്ദ - 04 251 2545.
കാലിക്കറ്റ് നോട്ട് ബുക്ക്
ദുബായ് ദയറയിലെയും കിസൈസിലെയും ബാർഷയിലെയും കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്‍റുകളിൽ വിഷു സദ്യ ലഭിക്കും. ചെറുപയർ പരിപ്പ് പ്രഥമനും പാലട പായസവും ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 13, 14 തിയതികളിലാണ് സദ്യ. ഡൈൻ ഇൻ, ടേക്ക് എവേ എന്നി കൂടാതെ ഓൻൺലൈൻ വഴിയും ഓർഡർ ചെയ്യാം.
ഫോൺ- 052 645 9103, 052 645 9108 , 052 645 9079
സൽക്കാര റസ്റ്റോറന്‍റ്
ദുബായിൽ ക്വിസൈസ്, മീഡിയാ സിറ്റി, അൽ വാർക്വാ എന്നിവിടങ്ങളിലാണ് സൽക്കാര റസ്റ്റോറന്‍റ് ഉള്ളത്. പാലക്കാടൻ മട്ടയും സാമ്പാറും അവിയലും പരിപ്പ് പ്രഥമനും പാലട പായസവും ഉൾപ്പെടെ 26 വിഭവങ്ങളാണ് ഇവിടുത്തെ സദ്യയ്ക്കുള്ളത്. ഏപ്രിൽ 14 ന് രാവിലെ 11.30 മുതൽ വൈകിട്ട് 4.00 വരെ സദ്യ ലഭിക്കും. ഡൈന് ഇന്നിന് 44 എഇഡിയും ടേക്ക് എവേക്ക് 47 ദിർഹവുമാണ് നിരക്ക്
മീഡിയാ സിറ്റി- 048747150 , 054 5840890
കിസൈസ്, ലുലു മാളിന് സമീപം- 042631110 , +971 55 226 8221
അൽ വർക്വാ- ടേക്ക് എവേ മാത്രം - 042668551 ,0564033549
സുജാസ് കിച്ചൺ
ദുബായിൽ അൽ കോസ്, ഔദ് മേത്ത, സിലിക്കൺ ഓയാസിസ്, അർജാൻ എന്നിവിടങ്ങളിലാണ് സുസാജ് കിച്ചണിന്റെ വിഷു സദ്യയുള്ളത്. ഏപ്രിൽ 13, 14 തിയതികളിലാണ് സദ്യ ലഭിക്കുന്നത്. 45 ദിർഹമാണ് നിരക്ക്.
ഫോണ്‍- 058 532 8286
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











