Search
  • Follow NativePlanet
Share
» »ലോക്ഡൗണില്‍ ബീച്ചില്‍ പോകണോ? ഇങ്ങുപോരെ!!

ലോക്ഡൗണില്‍ ബീച്ചില്‍ പോകണോ? ഇങ്ങുപോരെ!!

മെഡിറ്ററേനിയന്‍ ബീച്ചായ കാനെ ഡെന്‍ ബെറെന്‍ഗുവെറിലാണ് കോവിഡ് കാലത്തും ബീച്ചില്‍ പോകുവാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് കടല്‍ത്തീരം വരെയൊന്നു പോകണമെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ഓ‌ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വീടിനു വെളിയിലിറങ്ങുവാനും ജോലിക്ക് പോകുവാനുമൊക്കെ പ്രത്യേക അനുമതി വേണ്ടി വരുന്ന ഈ കാലത്തില്‍ വിനോദ സഞ്ചാരവും യാത്രകളും കുറച്ചധികം കാലത്തേയ്ക്ക് മാറ്റിവയ്ക്കേണ്ടി വരും. നമ്മു‌‌ടെ മാത്രമല്ല, ചുറ്റുമുള്ളവരുടെയും ആരോഗ്യത്തിനും നല്ല നാളേയ്ക്കും വേണ്ടിയാണ് ഈ തയ്യാറെ‌‌ടുപ്പുകളെല്ലാം. എന്നാല്‍ കടലില്‍ പോകണമെന്ന് ആഗ്രഹിക്കുന്നത് സ്പെയിനിലിരുന്നാണെങ്കില്‍ സംഭവം നടക്കും..എന്നല്ല നടന്നിരിക്കും. ബീച്ചില്‍ ഇരുന്ന് കുറച്ച് സമയം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി കിടിലന്‍ പദ്ധതിയുമായാണ് സ്പെയിനിലെ സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. തുടക്കമെന്ന നിലയില്‍ മെഡിറ്ററേനിയന്‍ ബീച്ചായ കാനെ ഡെന്‍ ബെറെന്‍ഗുവെറിലാണ് കോവിഡ് കാലത്തും ബീച്ചില്‍ പോകുവാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

ബുക്ക് ചെയ്യാം നേരത്തെ‌‌

ബുക്ക് ചെയ്യാം നേരത്തെ‌‌

ബീച്ചില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടുത്തെ പ്രത്യേക മൊബൈല്‍ ആപ്പ് വഴി ബീച്ചില്‍ ഇഷ്ടമുള്ള ഒരു ഇരിപ്പി‌ടം തിരഞ്ഞെടുക്കാം. ഇങ്ങനെ രജിസ്ട്രര്‍ ചെയ്യുന്നവരെ മാത്രമാണ് ബീച്ചിലേക്ക് പ്രവേശിപ്പിക്കുക.

ദിവസം അയ്യായിരം പേര്‍ മാത്രം‌

ദിവസം അയ്യായിരം പേര്‍ മാത്രം‌

സാധാരണയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലധികം ആളുകള്‍ വന്നുപോയിരുന്ന ബീച്ചായിരുന്നു കാനെ ഡെന്‍ ബെറെന്‍ഗുവെറി. എന്നാല്‍ കോറോണ കാലത്ത് അയ്യായിരത്തോളം പേര്‍ക്ക് മാത്രമാണ് ഓരോ ദിവസവും പ്രവേശനം അനുവദിക്കുന്നത്.

സാമൂഹ്യ അകലം നിര്‍ബന്ധം

സാമൂഹ്യ അകലം നിര്‍ബന്ധം

എന്തുതന്നെയായാലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹീക അകലം നിര്‍ബന്ധമാണ് ഇവിടെ. അതിനനുസരിച്ച് മാത്രമേ ഇവിടെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഓരോ ഇരിപ്പിടവും തമ്മില്‍ ആറടിയോളം അകലമുണ്ട്.

ബുക്ക് ചെയ്യുമ്പോള്‍

ബുക്ക് ചെയ്യുമ്പോള്‍


നിലവില്‍ രണ്ടു ഷിഫ്റ്റ് ആയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. രാവിലെയോ ഉച്ചയ്ക്ക് ശേഷമോ ഉള്ള ഷിഫ്റ്റ് ആളുകള്‍ക്ക് സമയമനുസരിച്ച് തിരഞ്ഞെ‌ടുക്കാം. രണ്ടു നേരവും ബുക്ക് ചെയ്യുവാന്‍ സാധിക്കില്ല. ബുക്ക് ചെയ്യുമ്പോള്‍ തന്നെ സീറ്റും എത്തേണ്ട സമയവും അറിയുവാന്‍ സാധിക്കും.

സുരക്ഷാ പരിശോധന‌

സുരക്ഷാ പരിശോധന‌

ബീച്ചില്‍ പ്രവേശിക്കുന്നതിനു മുന്‍പായി സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആരോഗ്യമുള്ളവരാണന്നും രോഗ ലക്ഷണം ഇല്ല എന്നും തെളിഞ്ഞാല്‍ മാത്രമേ ബീച്ചിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

പ്ലാന്‍ ചെയ്യാം...ലോക്ഡൗണ്‍ കഴിഞ്ഞൊരു കി‍ടിലന്‍ യാത്രപ്ലാന്‍ ചെയ്യാം...ലോക്ഡൗണ്‍ കഴിഞ്ഞൊരു കി‍ടിലന്‍ യാത്ര

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍മരം കയറ്റം മുതല്‍ ക‌ടലിനടിയിലെ സഞ്ചാരം വരെ.. ചില വിര്‍ച്വല്‍ ടൂര്‍ അപാരതകള്‍

സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!

Read more about: lockdown beach travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X