പ്രകൃതിസൗന്ദര്യം തേടി മൂന്നാറില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് അവിടുത്തെ തേയിലത്തോട്ടങ്ങള്‍. തേയിലത്തോട്ടത്തില്‍ നിന്ന് നുള്ളിയെടുക്കുന്ന തേയില പൊടിരൂപത്തില്‍ ആക്കി മാറ്റാന്‍ ചില മെഷിനുകളുടെ ആവശ്യമുണ്ട്. തേയില പൊടിരൂപത്തില്‍ ആക്കിമാറ്റുന്ന മെഷിനുകള്‍ കാണാന്‍ തേയില ഫാക്ടറികളില്‍ പോകാണം. എന്നാല്‍ എല്ലാ തേയില ഫാക്ടറികളും പുറത്ത് നിന്നുള്ളവരെ തങ്ങളുടെ ഫാക്ടറി സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല.
എന്നാൽ തേയിലയേക്കുറിച്ച് എല്ലാം മനസിലാക്കാൻ മൂന്നാറിൽ ടാറ്റ കമ്പനി ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. ചായപ്പൊടി ഉണ്ടാക്കുന്ന മെഷിനറികൾ, ഫോട്ടോകൾ, ചായയെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഡിസ്പ്ലേകൾ എന്നിവയാണ് ഈ മ്യൂസിയത്തിന്റെ പ്രത്യേകതകൾ.
രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം നാലുമണിവരേയാണ് ഈ മ്യൂസിയത്തിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ളത്. തിങ്കളാഴ്ചകൾ ഒഴികേയുള്ള മറ്റേല്ല ദിവസങ്ങളിലും ഇവിടെ സഞ്ചാരികളെ പ്രവേശിപ്പിക്കും. ഇവിടെ നിന്ന് വിവിധ തരത്തിലുള്ള ചായപ്പൊടികൾ വാങ്ങാനും സഞ്ചാരികൾക്ക് സൗകര്യമുണ്ടായിരിക്കും.
ടാറ്റയുടെ പായ്ക്കിംഗ്
Photo Courtesy: Jean-Pierre Dalbéra
ഓർത്തോഡൊക്സ് റോളർ
Photo Courtesy: Jean-Pierre Dalbéra
പ്രൊസസിംഗ് യൂണിറ്റ്
തേയില മെഷിൻ
ഗ്രേഡിംഗ്
സി ടി സി മെഷിൻ
തേയിലപ്പൊടി
അരിപ്പ
Photo Courtesy: Isabell Schulz
തേയില
Photo Courtesy: Isabell Schulz
ചായ നിർമ്മാണം
തേയിലത്തോട്ടം
Photo Courtesy: Isabell Schulz
ഔട്ട്‌ലെറ്റ്
Photo Courtesy: Isabell Schulz



Click it and Unblock the Notifications











