Search
  • Follow NativePlanet
Share
» »സൂഫിസത്തേക്കുറിച്ച് മനസിലാക്കാന്‍ ചില ദര്‍ഗകളിലൂടെ യാത്ര പോകാം

സൂഫിസത്തേക്കുറിച്ച് മനസിലാക്കാന്‍ ചില ദര്‍ഗകളിലൂടെ യാത്ര പോകാം

By Maneesh

ഇസ്ലാം മതവുമായി ചേര്‍ന്ന് വികസിച്ച ഒരു ആത്മീയ പ്രസ്ഥാനമാണ് സൂഫിസം. ചില പ്രത്യേക അനുഷ്ഠനങ്ങളിലൂടെ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കു‌ന്നവരാണ് സൂഫികള്‍.

ഇസ്ലാം വിശ്വാസികളില്‍ തന്നെ പലരും സൂഫി ആചാരങ്ങളില്‍ വിശ്വസിക്കാത്തവരാണെങ്കിലും സൂഫി വിശ്വസാത്തിന് നല്ല വേരോട്ടമുണ്ടായ മണ്ണാണ് ഇന്ത്യ. അതിന് ഉദാഹരണമാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള സ്ഥലങ്ങളിലെ ദര്‍ഗകള്‍. ജാതിമത വ്യത്യാസമില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഇത്തരം ദര്‍ഗകള്‍ സൂഫിസത്തിന്റെ കേന്ദ്രം കൂടിയാണ്.

സൂഫിസത്തേക്കുറിച്ച് മനസിലാക്കാന്‍ ഇന്ത്യയിലെ ചില ദര്‍ഗകളിലൂടെ യാത്ര പോകാം

01. അജ്മീര്‍ ദര്‍ഗ, അജ്മീര്‍

01. അജ്മീര്‍ ദര്‍ഗ, അജ്മീര്‍

ഇന്ത്യയിലെ പ്രധാന സൂഫി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് അജ്മീര്‍ ദര്‍ഗ. ഇതൊരു മുസ്ലീം തീര്‍ത്ഥാടനകേന്ദ്രമാണെങ്കിലും ജാതി, മത ഭേദമെന്യേ എല്ലാവരും എത്താറു‌ള്ള സ്ഥലമാണ് ഇത്. സൂഫി വര്യനായ കാജാ മൊയ്‌നൂദ്ദീന്‍ ചിശ്തിയുടെ ശവകുടീരമാണ് ഈ ദര്‍ഗ, താരഗഡ് കുന്നിന്റെ അടിവാരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Mujeerkhan at English Wikipedia

02. അമീര്‍ പീര്‍ ദര്‍ഗ്ഗ, കഡപ്പ

02. അമീര്‍ പീര്‍ ദര്‍ഗ്ഗ, കഡപ്പ

കഡപ്പ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സൂഫി ആരാധനാലയമാണ് അമീര്‍ പീര്‍ ദര്‍ഗ്ഗ. ജാതിമതഭേദമെന്യേ ജനങ്ങളെത്തുന്ന ഒരു സ്ഥലംകൂടിയാണിത്. എല്ലാദിവസങ്ങളിലും ഇവിടെ സന്ദര്‍ശനം നടത്താം. പീറുള്ള ഹുസ്സൈനി, അറുഫുള്ള ഹുസ്സൈനി എന്നീ സൂഫിവര്യന്മാരുടെ കബറിടങ്ങളാണ് ഇവിടെയുള്ളത്. വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ഇവിടെ കൂടുതല്‍ ജനത്തിരക്കനുഭവപ്പെടുന്നത്, ഈ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയാല്‍ സൂഫി വര്യന്മാരുടെ അനുഗ്രഹം ലഭിയ്ക്കുമെന്നാണ് വിശ്വാസം. ഇവിടെ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ ഏതാഗ്രഹവും നടക്കുമെന്നാണ് പറയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ritchiesudarshan

03. ബാബ ഭോലെ പീര്‍

03. ബാബ ഭോലെ പീര്‍

പഞ്ചാബിലെ നവാ പിന്‍ഡ് ഷോങ്കിയ ഡായിലാണ് പ്രശസ്തമായ ഈ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. അമൃത്സറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: Sukhjinder pal at English Wikipedia

04. ദസ്തഗിര്‍ സാഹിബ്, ശ്രീനഗര്‍

04. ദസ്തഗിര്‍ സാഹിബ്, ശ്രീനഗര്‍

ശ്രീനഗറിലെ ഖനിയാറില്‍ സ്ഥിതി ചെയ്യുന്ന ഒരു സൂഫി ദേവാലയമാണ് ദസ്ത‌ഗിര്‍ സാഹിബ്. ഏകദേശം 200 വര്‍ഷം പഴക്കമുണ്ട് ഈ ദര്‍ഗയ്ക്ക്.

Photo Courtesy: Varun Shiv Kapur from New Delhi, India

05. ഹാജി അലി ദര്‍ഗ, മുംബൈ

05. ഹാജി അലി ദര്‍ഗ, മുംബൈ

വോര്‍ളി സീ ഫേസിലെ മനോഹരമായ ആരാധനാലയമാണിത്. വെള്ളത്തിലൂടെ ഉയര്‍ത്തിക്കെട്ടിയ റോഡിലൂടെ നടന്നുവേണം പള്ളിയിലെത്താന്‍. വെള്ളത്തിന് നടുക്കായി നില്‍ക്കുന്ന പള്ളിയുടെ ദൃശ്യം മനോഹരമാണ്. ജാതിമത ഭേദമില്ലാതെ ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലമാണിത്. എങ്കിലും ആരാധനാകാര്യങ്ങളില്‍ ചില നിയമങ്ങളുണ്ട്. വെള്ളിയാഴ്ച ഒരിക്കലും പള്ളി സന്ദര്‍ശനത്തിനായി തീരുമാനിയ്ക്കരുത്. ഈ ദിവസം നമസ്‌കാരസമയങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
Photo Courtesy: A.Savin

06. തൂറത് പീര്‍ ബാബ, പര്‍ബാനി

06. തൂറത് പീര്‍ ബാബ, പര്‍ബാനി

ഔറാംഗബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മഹാരാഷ്ട്രയിലെ പര്‍ബാനിയില്‍ തൂറത് പീര്‍ ബാബ എന്ന് അറിയപ്പെടുന്ന സൂഫി വര്യന്റെ ഖബറിടമാണ് ഹസ്രത്ത് തുറബുല്‍ ഹഖ് ദര്‍ഗ. മഹാരാഷ്ട്രയുടെ അജ്മീര്‍ ദര്‍ഗ എന്നും ഇത് അറിയപ്പെടുന്നുണ്ട്.

Photo Courtesy: Vtk1987

07. ഹസ്രത്‌ബാല്‍, ശ്രീനഗര്‍

07. ഹസ്രത്‌ബാല്‍, ശ്രീനഗര്‍

ദാല്‍ തടാകത്തിന്റെ പടിഞ്ഞാറ്‌ വശത്തായി സ്ഥിതി ചെയ്യുന്ന ഹസ്രത്‌ബാല്‍ മോസ്‌ക്‌ മുസ്ലീങ്ങളുടെ പ്രധാന ആരാധനാലയമാണ്‌. മദിനത്‌-അസ്‌- സാനി, അസര്‍-ഇ-ഷരീഫ്‌, ദര്‍ഗ ഷരീഫ്‌ തുടങ്ങി വിവിധ പേരുകളില്‍ ഈ പള്ളി അറിയപ്പെടുന്നുണ്ട്‌. വെള്ള മാര്‍ബിളിലാണ്‌ ഈ പള്ളി പണികഴിപ്പിച്ചിരിക്കുന്നത്‌. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ തടാകതീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ പള്ളി സന്ദര്‍ശകരെ വിസ്‌മയിപ്പിക്കുന്ന കാഴ്‌ചയാണ്‌. വിശദമായി വായിക്കാം

08. ലത്തീഫ് സാഹീബ് ദര്‍ഗ, നാല്‍ഗോണ്ട

08. ലത്തീഫ് സാഹീബ് ദര്‍ഗ, നാല്‍ഗോണ്ട

തെലങ്കാനയിലെ നല്‍ഗൊണ്ടയിലെ ലതിഫ് സാഹെബ് ദര്‍ഗ ഇവിടത്തെ മതസൌഹാര്‍ദ്ദത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. ഒരു മുസ്ലിം പുരോഹിതനുമായി ബന്ധപ്പെട്ടതാണ് ഈ ദര്‍ഗയെങ്കിലും വിവിധ മതസ്ഥരായ ധാരാളം ആളുകള്‍ ഈ ദര്‍ഗ സന്ദര്‍ശിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Avsnarayan

09. റൗസ ഷെരീഫ്

09. റൗസ ഷെരീഫ്

സുന്നി മുസ്ലിങ്ങള്‍ രണ്ടാമത്തെ മക്കയായി കരുതുന്ന ഈ ദര്‍ഗ സിര്‍ഹിന്ദ് ബാസി പതാന റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 1563 മുതല്‍ 1624 വരെ ഇവിടെ ജീവിച്ചിരുന്ന സന്യാസി വര്യനായിരുന്ന ശൈഖ് അഹമ്മദ് ഫാറൂഖി സിര്‍ഹിന്ദിയെയാണ് ഇവിടെ ഖബറടക്കിയിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Satdeep gill

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas pilgrimage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+