Search
  • Follow NativePlanet
Share
» »ജയലളിതയുടെ കടുവക്കുട്ടികള്‍!

ജയലളിതയുടെ കടുവക്കുട്ടികള്‍!

ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയായാണ് വണ്ടലൂർ മൃഗശാല സ്ഥിതി ചെയ്യുന്നത്.

By Maneesh

അര്‍ജുന, അത്രേയ, കാവേരി, ചിത്ര എന്നീ പേരുകള്‍ മനുഷ്യര്‍ക്ക് മാത്രമല്ല, കടുവക്കുട്ടികള്‍ക്കുമുണ്ട്. ചെന്നൈയിലെ പ്രശസ്തമായ വണ്ടലൂര്‍ സൂവില്‍ ജനിച്ച ഈ കടുവക്കുട്ടികള്‍ക്ക് ഈ പേരിട്ടത് മറ്റാരുമല്ല. തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന കുമാരി ജയലളിത തന്നെ. 2013 മാര്‍ച്ചില്‍ വണ്ടലൂര്‍ മൃഗശാലയില്‍ നേരിട്ടെത്തിയാണ് അവര്‍ കടുവകുട്ടികള്‍ക്ക് പേരിട്ടത്. ബംഗാള്‍ കടുവയ്ക്ക് ഉണ്ടായ മൂന്ന് കടുവക്കുട്ടിയുക്കും അവര്‍ പേരിട്ടിരുന്നു. നേത്ര, വിദ്യ, ആരതി എന്നിവയാണ് ആ പേരുകള്‍. പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടേ ഇവയില്‍ ചിത്ര എന്ന കടുവക്കുട്ടി ചത്തുപോയി.

നമ്മൾ പറഞ്ഞ് വരുന്നത് ജയലളിതയേക്കുറിച്ചോ കടുവക്കുട്ടികളേക്കുറിച്ചോ ഒന്നുമല്ല. ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കായ വണ്ടലൂർ സൂവിനെക്കുറിച്ചാണ്. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയായാണ് വണ്ടലൂർ മൃഗശാല സ്ഥിതി ചെയ്യുന്നത്. അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്ക് എന്നാണ് ഈ മൃഗശാലയുടെ പേര്.

ഇവിടെ സമയം ചിലവിടുന്നവർക്ക് വിവിധ തരത്തിലുള്ള ജന്തുജാലങ്ങളെ ഇവിടെ കാണാൻ കഴിയും. മൃഗങ്ങൾ നിർബാധം വിഹരിക്കുന്ന ഈ സ്ഥലത്ത് ചുറ്റിസഞ്ചരിച്ചാൽ വനത്തിലൂടെ സഞ്ചരിക്കുന്നത് പോലുള്ള അനുഭവമായിരിക്കും സഞ്ചാരികൾക്ക് ലഭിക്കുന്നത്. സൗത്ത് ഏഷ്യയിലെ തന്നെ വലിയ സുവോളജിക്കൽ പാർക്കാണ് അരിജ്ഞർ അണ്ണാ സുവോളിക്കൽ പാർക്ക്.

വണ്ടലൂർ സൂവിലെ കാഴ്ചകൾ കാണാം.

വാ പൊളിച്ച് ഒരു വെള്ളക്കടുവ

വാ പൊളിച്ച് ഒരു വെള്ളക്കടുവ

ഇന്ത്യയിൽ വെള്ളക്കടുവകളെ അധിക സ്ഥലങ്ങളിൽ കാണാൻ കഴിയില്ല. എന്നാൽ വണ്ടലൂർ സൂവിൽ നിങ്ങൾക്ക് കടുവകളെ കാണാം.

വിളയാടും യാനൈകൾ

വിളയാടും യാനൈകൾ

വണ്ടലൂരിൽ കാഴ്ചകാണാൻ വരുന്ന സഞ്ചാരികളെ സന്തോഷിപ്പിച്ച് വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടിക്കൊമ്പൻമാർ
Photo Courtesy: Sriram Jagannathan

കാട്ടിലെ കൂട്ടുകാർ

കാട്ടിലെ കൂട്ടുകാർ

കാട്ടിലെ കൂട്ടുകാരായ ചീറ്റപ്പുലിയും കരിമ്പുലിയും. വണ്ടലൂർ മൃഗശാലയിൽ നിന്നുള്ള ഒരു കാഴ്ച.

Photo Courtesy: VasuVR

നിന്നേ ഞാൻ എന്തു വിളിക്കും

നിന്നേ ഞാൻ എന്തു വിളിക്കും

മൃഗശാലയിൽ പുതുതായി ഉണ്ടായ കടുവക്കുട്ടികൾക്ക് പേരിടുന്ന തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത.

വെണ്മയുള്ള പരുന്ത്

വെണ്മയുള്ള പരുന്ത്

വണ്ടലൂർ സൂവിലെ ഒരു വെള്ളപ്പരുന്ത്.

Photo Courtesy: Sunil Soundarapandian

നീർക്കുതിര എന്ന് വിളിക്കാം

നീർക്കുതിര എന്ന് വിളിക്കാം

വണ്ടലൂർ സൂവിലെ ഒരു ഹിപ്പപൊട്ടമസ്. നീർകുതിര എന്നാണ് ഇതിന് മലയാളത്തിലുള്ള പേര്.

Photo Courtesy: Pranav Hundekari

വിശ്രമമാണ് പ്രധാന പരിപാടി

വിശ്രമമാണ് പ്രധാന പരിപാടി

വണ്ടലൂർ സൂവിൽ വിശ്രമിക്കുന്ന മാനിന്റെ മുകളിൽ ഇരിക്കുന്ന ഒരുക്കാക്ക. മാനിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും.

Photo Courtesy: Sridharan Chakravarthy

സ്മൈൽ പ്ലീസ്

സ്മൈൽ പ്ലീസ്

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു ബബൂൺ കുരങ്ങൻ.

Photo Courtesy: cprogrammer

കഴുത്തിൽ ചുവപ്പ്

കഴുത്തിൽ ചുവപ്പ്

വണ്ടലൂർ സൂവിലെ ഒരു ആമ. കഴുത്തിലെ ചുമപ്പ് നിറമാണ് ഈ ആമയുടെ പ്രത്യേകത.

Photo Courtesy: Vincent Paul S

ശ്ശ്... ആരോടും ഇക്കാര്യം പറയല്ലേ!

ശ്ശ്... ആരോടും ഇക്കാര്യം പറയല്ലേ!

മൃഗശാലയിലെ മാനുകൾ

Photo Courtesy: Vinc3PaulS

എന്നിൽ ഔഷധ ഗുണമില്ലേ

എന്നിൽ ഔഷധ ഗുണമില്ലേ

വണ്ടല്ലൂർ സൂവിലെ ഒരു കരിങ്കുരങ്ങ്

Photo Courtesy: Vincent Paul S

ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി

ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി

അല്ല കുതിരേ.. നിനക്ക് കറുപ്പിൽ വെളുത്ത വരയാണോ? വെളുപ്പി‌ൽ കറുത്ത വരയാണോ. ഇതാ നമുക്ക് കൺഫ്യൂഷൻ ഉണ്ടാക്കുന്ന ചില വരയൻ കുതിരകൾ. സീബ്ര എന്നും വിളിക്കും.

Photo Courtesy: Nagesh Jayaraman

കടി പിടി

കടി പിടി

ഞങ്ങൾ ഇങ്ങനെയൊക്കെയാ സ്നേഹം പ്രകടിപ്പിക്കുന്നത്. ഞങ്ങൾ വഴക്കാണെന്ന് വിചാരിച്ച് മുതലക്കണ്ണീരൊന്നും ഒഴുക്കണ്ട.

Photo Courtesy: Aravindan Shanmugasundaram

ആരടാ അവിടെ?

ആരടാ അവിടെ?

വണ്ടല്ലൂർ മൃഗശാലയിലെ ഒരു മാൻ

Photo Courtesy: Vinc3PaulS

മൈഡിയർ കരടീസ്

മൈഡിയർ കരടീസ്

വണ്ടല്ലൂർ മൃഗശാലയിലെ കരടിക്കൂട്ടങ്ങൾ

Photo Courtesy: Challengethelimits

വല്ല മുൻപരിചയുവും ഉണ്ടോ ആവോ?

വല്ല മുൻപരിചയുവും ഉണ്ടോ ആവോ?

വണ്ടലൂർ മൃഗശാലയിലെ ഒരു സീൽ

Photo Courtesy: Vinc3PaulS

ഇവിടെയാരുവില്ലേ?

ഇവിടെയാരുവില്ലേ?

വണ്ടല്ലൂർ മൃഗശാ‌ലയിലെ ഒരു കാട്ടുപോത്ത്.

Photo Courtesy: Vasanth Mohan

ഇതല്ലാ ഇതിനപ്പുറവും ചാടി കടന്നിട്ടുള്ളവനാണ്....

ഇതല്ലാ ഇതിനപ്പുറവും ചാടി കടന്നിട്ടുള്ളവനാണ്....

വണ്ടലൂർ മൃഗശാലയിലെ ഒരു കടുവ

Photo Courtesy: Vasanth Mohan

വല്ലാത്തൊരു കൊക്കാ

വല്ലാത്തൊരു കൊക്കാ

വണ്ടലൂർ പാർക്കിലെ ഒരു പെലിക്കൺ കൊക്കിന്റെ നീണ്ട കൊക്ക്

Photo Courtesy: cprogrammer

ഞാൻ അൽപ്പം വൈൽഡാ

ഞാൻ അൽപ്പം വൈൽഡാ

വണ്ടലൂർ മൃഗശാലയിലെ ഒരു കാട്ട് കഴുത.

Photo Courtesy: cprogrammer

കേട്ടിട്ടില്ലേ? ഒട്ടകപക്ഷി!

കേട്ടിട്ടില്ലേ? ഒട്ടകപക്ഷി!

വണ്ടലൂർ മൃഗശാലയിലെ ഒരു ഒട്ടകപക്ഷി

Photo Courtesy: KiranSravan

പാമ്പുകൾക്ക് മാളമുണ്ട്

പാമ്പുകൾക്ക് മാളമുണ്ട്

വണ്ടലൂർ മൃഗശാലയിലെ കൃത്രിമ മാളത്തിൽ ഇരിക്കുന്ന വിഷമില്ലാത്തയിനം പാമ്പുകൾ

Photo Courtesy: Vincent Paul S

ഇവനല്ലേ സ്റ്റാർ

ഇവനല്ലേ സ്റ്റാർ

നിങ്ങൾ നക്ഷത്ര ആമയെ കണ്ടിട്ടില്ലെങ്കിൽ വണ്ടലൂർ മൃഗശാലയിൽ ചെന്നാൽ കാണാം.

ആനയൂട്ട്

ആനയൂട്ട്

വണ്ടലൂർ പാർക്കിലെ ആനകൾക്ക് ഭക്ഷണം കൊടുക്കുന്ന ജീവനക്കാർ

Photo Courtesy: Rnarendr

ദിനോസർ ആണോ എന്നൊരു സംശയം

ദിനോസർ ആണോ എന്നൊരു സംശയം

വണ്ടലൂർ മൃഗശാലയിലെ ഭീമൻ പല്ലി.

Photo Courtesy: த*உழவன்

പെലിക്കൺ കൊക്കുകൾ

പെലിക്കൺ കൊക്കുകൾ

വണ്ടലൂർ മൃഗശാലയിലെ പെലിക്കൺ വെള്ള പെലിക്കൺ കൊക്കുകൾ

Photo Courtesy: tshrinivasan

തുള്ളിയോടും 'പുള്ളി' മാനാ

തുള്ളിയോടും 'പുള്ളി' മാനാ

വണ്ടലൂർ മൃഗശാലയിലെ പുള്ളിമാൻ

Photo Courtesy: Vinc3PaulS

കവാടം

കവാടം

വണ്ടലൂർ മൃഗശാലയുടെ കവാടം.

Photo Courtesy: Rasnaboy

ഇലക്ട്രിക്ക് കാർ

ഇലക്ട്രിക്ക് കാർ

വണ്ടലൂർ സൂ മുഴുവൻ കാണാൻ ഈ കാറിൽ കയറിയാൽ മതി
Photo Courtesy: த*உழவன்

അക്വേറിയം

അക്വേറിയം

വണ്ടലൂർ മൃഗശാലയിലെ അക്വേറിയം

Photo Courtesy: த*உழவன்

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+