Search
  • Follow NativePlanet
Share
» »മലരിക്കല്‍ അല്ല, ഇത്തവണത്തെ താരം കൊല്ലാട് കിഴക്കുപുറം പാടം, 200 ഏക്കറിലെ ആമ്പൽപ്പാടം, ഇപ്പോൾ പോകാം

മലരിക്കല്‍ അല്ല, ഇത്തവണത്തെ താരം കൊല്ലാട് കിഴക്കുപുറം പാടം, 200 ഏക്കറിലെ ആമ്പൽപ്പാടം, ഇപ്പോൾ പോകാം

കണ്ണെത്താ ദൂരത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളാണ് ഇപ്പോൾ കോട്ടയത്തെ യാത്രാ ആകർഷണം. പിങ്ക് നിറത്തിൽ ഏക്കറു കണക്കിന് പാടത്ത് വിടർന്നു നിൽക്കുന്ന കാഴ്ച കാണാൻ തന്നെ നല്ല ചന്തമാണ്.
കോട്ടയത്തിന്‍റെ നിറവും അഴകുമായി ഈ കാഴ്ച മാറിയിട്ട് വർഷങ്ങളാണെങ്കിലും ഇത്തവണ ആമ്പൽ പൂത്തിരിക്കുന്നത് ഒരു പുതിയ സ്ഥലത്താണ്. കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിലാണ് ആണ് ഈ ആമ്പൽ വസന്തം ഉള്ളത്.

കിഴക്കുപുറം പാടശേഖരത്ത് ഇത്തവണ കൃഷി കഴിഞ്ഞ് വെള്ളം കയറ്റിയിരുന്നു. ഇതിനു ശേഷമാണ് മേയ് ജൂൺ മാസത്തോടെ ആമ്പൽ കിളിർത്തു വന്നത്. പിന്നെ നീണ്ട കാത്തിരിപ്പൊന്നും വേണ്ടായിരുന്നു. ഈ ജൂലൈ ഇങ്ങെത്തിയപ്പോഴേക്കും പൂക്കളും പുറത്തു വന്നു. പൂത്തു നിൽക്കുന്ന ആമ്പൽ കാണാൻ കേട്ടറിഞ്ഞ് ആളുകൾ എത്തുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ ഇപ്പോൾ വന്നാൽ ആമ്പൽപ്പാടം കണ്ണും മനസ്സും നിറയെ ആസ്വദിച്ച് മടങ്ങാം.

Kottayam Kollad Kizakkupuram ambal

ഏകദേശം ഇരുന്നൂറ് ഏക്കറിലധികം പാടത്തായാണ് ഇവിടെ ആമ്പൽ പൂത്തിരിക്കുന്നത്. രാത്രിയിൽ വിടർന്ന് രാവിലെ ആകുമ്പോഴേയ്ക്കും കൂമ്പി നിൽക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. എന്നാൽ അതിന്‍റെ എല്ലാ ഭംഗിയിലും കാണണമെങ്കിൽ അതിരാവിലെ തന്നെ എത്തണം. രാവിലെ 6.00 മണി മുതൽ 9.00 മണി വരെയാണ് ഈ ആമ്പൽ പൂക്കൾ കാണാൻ പറ്റിയ സമയം. അതിനു ശേഷം വന്നാൽ വാടി നിൽക്കുന്ന കാഴ്ചയായിരിക്കും ഉള്ളത്. ചൂട് അധികമാകുന്നതിനു മുൻപ് പോയി കണ്ട് വരുന്നതാണ് നല്ലത്.

കുറച്ചു ദിവസം മുൻപ് വരെ കനത്ത മഴയിൽ വെള്ളം നിറഞ്ഞു കിടന്നികുന്ന പാടങ്ങളിൽ ഇപ്പോൾ ആമ്പൽ വിരിഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹമാണ്. വഞ്ചിയിൽ പാടത്തിനു നടുവിലേക്ക് പോയി ആമ്പൽ കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും.

കോട്ടയത്തു നിന്നും കിഴക്കുപുറം പാടശേഖരത്തിലേക്ക് വെറും അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ എന്നതിനാൽ വളരെ എളുപ്പത്തിൽ ഇവിടേക്ക് വരാം.
വെറുതേ ഒന്നു കോട്ടയത്തിനിറങ്ങുന്നവരാണെങ്കിലും ഒരു മണിക്കൂർ സമയം മാറ്റിവെച്ചാൽ ഈ കാഴ്ച മിസ് ചെയ്യാതെ കണ്ടു വരാം. പാടം വീണ്ടും കൃഷിക്കായി ഒരുക്കി വെള്ളം വറ്റിക്കുന്നതോടെ പൂക്കളൊക്കെ പോകുമെങ്കിലും അത്രയും ദിവസം ഇവിടെ ഒരുങ്ങുന്ന കാഴ്ച പകരംവയ്ക്കാനാവാത്ത ഒന്നാണ്.

കോട്ടയം കൊല്ലാട് ബോട്ടുജെട്ടി കവലയിൽ നിന്ന് കൊല്ലം കവലയിലെത്തി അവിടുത്ത് തൃക്കോവിൽ മഹാക്ഷേത്രത്തിലേക്കുള്ള വഴിയേ കൊല്ലാട് കിഴക്കുംപുറ പാടശേഖരത്ത് എത്താം. ക്ഷേത്രത്തിന് തൊട്ടുതാഴെയാണ് ഈ പാടശേഖരം സ്ഥിതി ചെയ്യുന്നത്.

മലരിക്കൽ പാടശേഖരമാണ് ആമ്പൽ വസന്ത കാഴ്ചകൾ കൊണ്ട് ആദ്യം സ‍ഞ്ചാരികളെ ആകർഷിച്ചത്. ഒപ്പം അമ്പാട്ട് കടവിലെ കാഴ്ചകൾ കാണാനും ആളുകൾ എത്തിയിരുന്നു. ഇത്തവണ ഈ രണ്ടിടത്തും ഇതുവരെയും പൂക്കൾ വിരിഞ്ഞ് തുടങ്ങിയിട്ടില്ലാത്തതിനാൽ ആളുകൾ ഇവിടേക്കാണ് എത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: kottayam village tourism offbeat
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+