വയനാട്ടിൽ ഇനി പൂപ്പൊലിയുടെ ആരവമാണ്. പൂക്കളുടെ വർണ്ണക്കാഴ്ച കാണാൻ വയനാട്ടിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്ന സമയം. അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച 'പൂപ്പൊലി' രാജ്യാന്തര പുഷ്പമേള പൂക്കളുടെ മാത്രം ആഘോഷമല്ല. കുട്ടികളെയും മുതിർന്നവരെയും കാഴ്ചകൾ കൊണ്ടും അറിവുംകൊണ്ടും വിസ്മയിപ്പിക്കുന്ന പുഷ്പ-ഫല പ്രദർശനവും സാങ്കേതിക സെമിനാറുകളും കൂടിയാണ് ചേരുന്നതാണ് പൂപ്പൊലി. പൂപ്പൊലിയുടെ എട്ടാം പതിപ്പാണ് ജനുവരി 1 മുതൽ 15 വരെ നീണ്ടുനിൽക്കും.
കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ 12 ഏക്കർ സ്ഥലത്താണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. വിവിധ നാടുകളും കടലും താണ്ടിയെത്തിയ വ്യത്യസ്തയിനം ചെടികളും പൂക്കളും ഇവിടെ പ്രദർശനത്തിനുണ്ട്. ഇതുവരെ കേട്ടിട്ടും കണ്ടിട്ടും പോലുമില്ലാത്ത ചെടികളെ പരിചയപ്പെടാനും കാർഷിക രംഗത്തെ പുത്തൻ മാതൃകകളും മാറ്റങ്ങലും അറിയുവാനും ഒരുവേദികൂടിയാണ് കർഷകരെ സംബന്ധിച്ചെടുത്തോളം പൂപ്പൊലി പ്രദർശനം.

ഡാലിയ, ആസ്റ്റർ, ഗ്ലാഡിയോലസ്, സയാന്തസ്, സെലേഷ്യ, സാൽവിയ, പെറ്റൂണിയ, വിവിധ വർണ്ണങ്ങളിലുള്ള ജമന്തി, റോസാച്ചെടികളുടെ ഉദ്യാനം എന്നിവയാണ് പ്രധാന കാഴ്ചകൾ. ഇത് കൂടാതെ പൂച്ചെടികളാല് അലങ്കരിച്ച മയില്‍ രൂപം, പൈതൃക ട്രെയിൻ, ഉത്തരമലബാറിന്‍റെ ആകർഷണമായ തെയ്യക്കോലം, വാട്ടർ ഫൗണ്ടെയ്ൻ, തെയ്യക്കോലം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം സന്ദർശകർ പൂപ്പൊലി കാണാൻ എത്തിയതായാണ് കണക്ക്. ഇത്തവണ ഇതിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നുണ്ട്.
പരമ്പരാഗമായ ലാൻഡ്സ്കേപ്പ് പൂന്തോട്ടങ്ങളിൽ നിന്നും മാറിച്ചിന്തിക്കുന്ന വെർട്ടിക്കൽ ഗാർഡനുകളും പ്രദർശനം നടക്കുന്ന ഉദ്യാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ പൂപ്പൊലി 2024 ന്‍റെ പ്രധാന ആകർഷണവും ഈ ലംബ ഉദ്യാനങ്ങൾ തന്നെയാണ്. കൃഷി ഉയരങ്ങളിലേക്ക് എന്ന സന്ദേശമാണ് വെർട്ടിക്കർ ഗാർഡനുകൾ നല്കുന്നത്.
സെമിനാറുകളാണ് ഈ മേളയുടെ മറ്റൊരു ആകർഷണം. കർഷകർക്കു മാത്രമല്ല, കൃഷി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അറിവ് നല്കുന്ന സെമിനാറുകൾ ഇവിടെ സംഘടിപ്പിക്കും. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, കർഷകർ എന്നിവരുടേതായി അൻപതോളം സ്റ്റാളുകൾ, 200 ഓളം വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും മേളയിൽ കാണാം.
ജനുവരി 15 വരെ രാവിലെ 9.00 മുതൽ രാത്രി 10.00 വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശനനിരക്ക്. രാത്രി 8.30 വരെയാണ് ടിക്കറ്റ് വില്പന ഉള്ളത്. അതിനുശേഷം പ്രവേശനം അനുവദിക്കില്ല. പ്രദർശനത്തിന്‍റെ എല്ലാ ദിവസങ്ങളിലും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും.
പൂപ്പൊലി കാണാൻ ആനവണ്ടി ടൂർ പാക്കേജ്
മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് പൂപ്പൊലി സ്പെഷ്യൽ വയനാട് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ജനുവരി 7ന് പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി ഡിപ്പോകളില്‍ നിന്നും ജനുവരി 13ന് മലപ്പുറം ഡിപ്പോയിൽ നിന്നും പൂപ്പൊലി യാത്ര നടക്കും. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തുന്ന തരത്തിലാണ് പാക്കേജ്.
വയനാട് ജില്ലയിലെ ഒമ്പതാം വളവ് വ്യൂ പോയിന്റ്, ചങ്ങലമരം, എടക്കല്‍ ഗുഹ, അമ്പലവയല്‍, പൂപ്പൊലി, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങളും പാക്കേജിൽ സന്ദർശിക്കും . നിലമ്പൂര്‍ -580 രൂപ , പെരിന്തല്‍മണ്ണ -580 രൂപ, മലപ്പുറം -600 രൂപ, പൊന്നാനി -650 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഭക്ഷണവും എൻട്രി ടിക്കറ്റുകളും സ്വന്തം ചിലവിൽ വഹിക്കണം.കൂടുതൽ വിവരങ്ങൾക്ക് 9447203014 നമ്പറിൽ ബന്ധപ്പെടാം.
ടിക്കറ്റ് കെഎസ്ആർടിസിയിലും
പൂപ്പൊലി കാണാനായി എത്തുന്നവർക്ക് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സര്‍വീസുകൾ ക്രമീകരിക്കും. കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് പൂപ്പൊലിയുടെ പ്രവേശന ടിക്കറ്റ് ലഭ്യമാക്കും. കൗണ്ടറിൽ ക്യൂ നില‍്ക്കാതെ നേരിട്ട് പ്രദർശന്തിലേക്ക് കയറാനാകും എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. ൽപറ്റ, മാനന്തവാടി, ബത്തേരി എന്നീ ഡിപ്പോകൾ കേന്ദ്രീകരിച്ച് പൂപ്പൊലയുടെ സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കും.9895937213, 04936220217...
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












