പൂജാ അവധിയിയുടെ നീണ്ട വാരാന്ത്യത്തിൽ താരമായി വയനാട്. ചുരം കയറി വയനാടിന്‍റെ കിടിലൻ കാഴ്ചകളിലേക്കും കുളിരിലേക്കും എത്തിയത് കുറച്ചൊന്നും സഞ്ചാരികളല്ല. മഹാനവമിയുടെ നീണ്ട വാരാന്ത്യം വയനാട് വിനോദസഞ്ചാരത്തെ സംബന്ധിച്ചെടുത്തോളം വളര്‍ച്ചയുടെ ദിവസങ്ങളാണെന്നാണ് കണക്കുകൾ പറയുന്നത്.
നാല് ദിവസം നീണ്ടു നിന്ന അവധിയിൽ ഒക്ടോബർ 21 മുതല്‍ 24 വരെ 1,25,745 പേരാണ് വയനാട് സന്ദര്‍ശിച്ചതെന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെ കണക്കുകൾ പറയുന്നത്. വരുമാനത്തിന്‍റെ കാര്യത്തിലും വൻ വിജയമാണ് വയനാടിന് കിട്ടിയത്. നാലുദിവസം കൊണ്ട് ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയവരിൽ നിന്നും 81.58 ലക്ഷം രൂപയാണ് വരുമാനമായി ജില്ലയ്ക്ക് ലഭിച്ചത്.

PC: Asim Z Kodappana/unsplash
മുന്നിൽ ബാണാസുര സാഗർ അണക്കെട്ട് വയനാട്ടില‍് എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും സന്ദർശിക്കുന്ന ഇടം ബാണാസുര സാഗർ അണക്കെട്ട് ആണ്. കെഎസ്ഇബിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ നാലുദിവസംകൊണ്ട് 35,372 പേര്‍ സന്ദര്‍ശിച്ചപ്പോൾ 35.77 ലക്ഷം രൂപ വരുമാനം മാത്രമായി ലഭിച്ചു. പ്രവേശനഫീസ്, സ്പീഡ്ബോട്ട്, പൊന്‍റൂൺ ബോട്ട്, ഫൺ ആന്‍ഡ് ഫാന്‍റസി എന്നിവയിൽ നിന്നാണ് വരുമാനം. സ്പീഡ്‌ബോട്ടില്‍ അഞ്ചുപേര്‍ക്ക് 1,000 രൂപയും പൊന്റൂണ്‍ ബോട്ടുകളില്‍ 20 പേര്‍ക്ക് 2000 രൂപയുമാണ് നിരക്ക്.
ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് പൂക്കോട് തടാകത്തിലാണ്. നാലു ദിവസത്തിൽ 24,269 ആളുകളാണ് ഇവിടം സന്ദർശിച്ചത്. ഇവരിൽ നിന്നു ലഭിച്ച വരുമാനം 15.40 ലക്ഷം രൂപയാണ്. അതേ സമയം വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത് കർളാട് ആണ്. 5046 ആളുകളിൽ നിന്നും 61.56 ലക്ഷം രൂപ ലഭിച്ചു.
ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊരിൽ മാത്രം ഈ ദിവസങ്ങളിൽ 8059 പേര് സന്ദർശിക്കുകയും 6.08 ലക്ഷം രൂപ വരുമാനം ലഭിക്കുകയും ചെയ്തു.
എടക്കൽ ഗുഹയിൽ 5760 പേർ എത്തുകയും 3.14 ലക്ഷം രൂപ വരുമാനമായി ലഭിക്കുകയും ചെയ്തു. കുറുവാ ദ്വീപിൽ 3602 ആളുകൾ എത്തുകയും 1.96 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഈ സമയത്ത് എത്തിയത് 6633 പേരാണ്. വരുമാനമായി 2.54 ലക്ഷം രൂപ ലഭിച്ചു.
മാനന്തവാടി പഴശ്ശി പാര്‍ക്കിൽ 2140 പേരാണ് എത്തിയത്. ലഭിച്ച വരുമാനമാകട്ടെ 77920 രൂപയും. വയനാട് ഹെറിറ്റേജ് മ്യൂസിയത്തിൽ 1585 പേരും മാവിലാംതോട് പഴശ്ശി സ്മാരകത്തിൽ 1219 പേരും ചീങ്ങേരിയിൽ 177 പേരും പ്രിയദർശിനിയിൽ 15 പേരും ബത്തേരി ടൗൺ സ്ക്വയറിൽ 1970 പേരും എത്തി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












