Search
  • Follow NativePlanet
Share
» »നാലമ്പല ദർശനം ഉച്ചയ്ക്ക് മുൻപ് പൂർത്തിയാക്കിയില്ലെങ്കിൽ? കാരണവും വിശദീകരണവും

നാലമ്പല ദർശനം ഉച്ചയ്ക്ക് മുൻപ് പൂർത്തിയാക്കിയില്ലെങ്കിൽ? കാരണവും വിശദീകരണവും

കർക്കിടക മാസം വരുന്നതോടെ രാമായണ പുണ്യം തേടിയുള്ള നാലമ്പല യാത്രകൾക്കും തുടക്കമാകും. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് കർക്കിടകത്തിലെ നാലമ്പല യാത്ര. രാമനും സഹോദരങ്ങള്‍ക്കുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ ഉച്ചയ്ക്ക് മുൻപ് ദർശനം പൂർത്തിയാക്കുന്നതിനെയാണ് നാലമ്പല ദർശനം എന്നു പറയുന്നത്. എന്തുകൊണ്ടാണ് ഉച്ചപൂജയ്ക്ക് മുൻപ് നാലമ്പല ദർശനം കഴിക്കണം എന്നു പറയുന്നതെന്നറിയാമോ?

ക്ഷേത്രങ്ങളെല്ലാം ഉച്ചകഴിഞ്ഞും നട തുറക്കുമെങ്കിലും നാലമ്പല യാത്രയ്ക്കായി വരുന്നവര്‍ തങ്ങളുടെ യാത്ര ഉച്ചപൂജയ്ക്കു മുൻപേ തീർക്കാനാണ് ശ്രമിക്കുന്നത്. രാമക്ഷേത്രത്തിൽ ആരംഭിച്ച് ലക്ഷ്മണൻ, ഭരതൻ, ശത്രുഘനൻ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ തൊഴുത് തിരികെ രാമക്ഷേത്രത്തിൽ തന്നെ വന്ന് ദർശനം നടത്തിയാലാണ് നാലമ്പല യാത്ര പൂർത്തിയാവുക.

kottayam nalambalam

രാമായണ മാസം 2023

ഈ വർഷം ജൂലൈ 17 തിങ്കളാഴ്ച ആരംഭിക്കുന്ന കര്‌ക്കിടകം ഓഗസ്റ്റ് 16 വരെയാണുള്ളത്. ഈ ദിവസങ്ങളിലാണ് രാമായണ ക്ഷേത്രങ്ങളിലേക്ക് നാലമ്പല ദർശനത്തിനായി വിശ്വാസികൾ പോകുന്നത്. കോട്ടയത്തെ നാലമ്പല ദർശനത്തിനാണ് ഉച്ചപൂജയ്ക്കു മുൻപ് പൂര്‌ത്തിയാക്കണെന്ന ആചാരമുള്ളത്.

കോട്ടയത്തെ നാലമ്പല ദർശനം ഉച്ചപൂജയ്ക്ക് മുൻപ്

എല്ലായിടത്തെയും പോലെ കോട്ടയത്തും നാലമ്പല ദർശനത്തിന് രാവിലെയും ഉച്ചകഴിഞ്ഞും അവസരമുണ്ടെങ്കിലും ഉച്ചപൂജയ്ക്ക് മുൻപ് പൂർത്തിയാക്കണമെന്നാണ് വിശ്വാസം. ഇതിനു കാരണം അമനകര ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലെ സങ്കല്പ ചൈതന്യമാണ്. രണ്ടു ചൈതന്യങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠയ്ക്കെന്നാണ് വിശ്വാസം. ഉച്ചപ്പൂജ വരെ ശത്രുഘ്ന സങ്കൽപവും ഉച്ചയ്ക്കുശേഷം സന്താനഗോപാല സങ്കൽപവുമാണ് ഇവിടെയുള്ളത്. അതിനാൽ ഇവിടെ നാലമ്പല ദര്‍ശനം ഉച്ചപൂജയ്ക്കു മുൻപ് വിശ്വാസികൾ തീർക്കുന്നു.

എങ്ങനെ ഉച്ചപൂജയ്ക്ക് മുൻപ് ദര്‍ശനം പൂർത്തിയാക്കാം

രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നാല് ക്ഷേത്രങ്ങളും ഉള്ളത്. അതിനാൽ രാവിലെ ഏഴു മണിയോടെ രാമപുരം ക്ഷേത്രത്തിൽ വന്ന് തൊഴുത് ഏഴരയോടെ അവിടുന്നിറങ്ങി കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലേക്ക് പോവുക. തുടർന്ന് ദർശനത്തിനു ശേഷം എട്ടേകാലോടെ ഇറങ്ങാം. ഇവിടുന്ന് അമനകര ഭരത സ്വാമി ക്ഷേത്രത്തിലേക്ക് ഒൻപത് മണിക്കെത്തുന്ന വിധത്തിൽ പോവുക. ഒൻപതര വരെ ഇവിടെ ചെലവഴിച്ച ശേഷം മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലേക്ക് പോവുക. പത്തേ കാലിന് ഇവിടുന്നിറങ്ങി തിരികെ രാമപുരം ശ്രീരാമ ക്ഷേത്രത്തിലേക്ക് പോയാൽ ഉച്ചപൂജയ്ക്ക് മുൻപ് നാലമ്പലങ്ങളിലും ദർശനം നടത്തി തീർത്ഥാടനം പൂർത്തിയാക്കാം.

kottayam nalambalam routemap

കോട്ടയം നാലമ്പലം ദർശന സമയം
എന്നിരുന്നാലും ക്ഷേത്രം ഉച്ചകഴിഞ്ഞും ദർശനത്തിനായി തുറക്കാറുണ്ട്. രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെയുമാണ് രാമപുരം നാലമ്പല ക്ഷേത്രങ്ങളിലെ ദർശന സമയം.

എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ
മാമ്മലശ്ശേരി ശ്രീ രാമ സ്വാമി ക്ഷേത്രം,മേമ്മുറി ഭരത സ്വാമി ക്ഷേത്രം, മൂഴിക്കുളം ലക്ഷണസ്വാമി ക്ഷേത്രം ,മാമ്മലശ്ശേരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളം ജില്ലയിലെ നാലമ്പലങ്ങള്‍.
തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങൾ
നീർവേലി ശ്രീരാമ ക്ഷേത്രം, പെരിഞ്ചേരി വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം), എളയാവൂർ ഭരത ക്ഷേത്രം, പായം മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങൾ.

നാലമ്പല ദര്‍ശനം നടത്തിയാൽ
നാലമ്പലങ്ങളിൽ ദർശനം നടത്തുന്നതിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒരു പ്രാവശ്യം രാമായണം പാരായണം ചെയ്യുന്നതിന് തുല്യമാണത്രെ ഒരു തവണ നാലമ്പലങ്ങളും സന്ദർശിക്കുന്നത്.

Why It Is Important To Complete Nalambala Darshanam Before Ucha Pooja

കെഎസ്ആർടിസിയുടെ രാമായണ യാത്രാ പാക്കേജ്
ദേവസ്വവുമായി സഹകരിച്ച് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ് രാമായണ തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത് . ജൂലൈ 17 മുതല്‍ ഓഗസ്റ്റ്‌ 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. കോട്ടയത്തെ നാലമ്പലങ്ങൾ, തൃശൂരിലെ നാലമ്പലങ്ങൾ എന്നിവയിലേക്കാണ് തീർത്ഥാടന യാത്രയുള്ളത്. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും യാത്രകൾ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർക്ക് സീറ്റുകൾ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓരോ ഡിപ്പോകളിൽ നിന്നുള്ള യാത്ര തിയതിയും വിശദാംശങ്ങളും അതാത് ഡിപ്പോകളില്‍ വിളിച്ചാൽ ലഭ്യമാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+