Search
  • Follow NativePlanet
Share
» »വന്ദേ ഭാരതില്‍ ഇനി സീറ്റ് കിട്ടും; 20 കോച്ചും 1246 സീറ്റും, പ്രതീക്ഷയിൽ തിരുവനന്തപുരം-മംഗളുരു വന്ദേ ഭാരത്

വന്ദേ ഭാരതില്‍ ഇനി സീറ്റ് കിട്ടും; 20 കോച്ചും 1246 സീറ്റും, പ്രതീക്ഷയിൽ തിരുവനന്തപുരം-മംഗളുരു വന്ദേ ഭാരത്

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ഏറ്റവും ആവശ്യക്കാരും സ്വീകാര്യതയും ഉള്ള സംസ്ഥാനമാണ് കേരളം. സർവീസ് തുടങ്ങിയ ദിവസം മുതൽ ഇന്നു വരെ കാലിയായി ഓടിയ ചരിത്രം കേരത്തിലെ വന്ദേ ഭാരത് ട്രെയിനുകൾക്കില്ല. ഓരോ ദിവസവും ലഭ്യമായ സീറ്റുകളിൽ കൂടുതലാണ് ആവശ്യക്കാർ. ഇനി സീറ്റ് കിട്ടാതിരിക്കുമോ എന്ന ആശങ്കയില്ലാതെ വന്ദേ ഭാരതില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിലെ വന്ദേ ഭാരത് സർവീസിൽ കൂടുതൽ ആൾക്കാർക്ക് യാത്ര ചെയ്യുന്ന കഴിയുന്ന വിധത്തിൽ കോച്ചുകളുടെ എണ്ണം കൂട്ടാനൊരുങ്ങുകയാണ് റെയിൽവേ.

നിലവിൽ എട്ടു കോച്ചുകളിൽ ഓടുന്ന തിരുവനന്തപുരം - മംഗളുരു - തിരുവനന്തപുരം (20631/20632) വന്ദേ ഭാരത് എക്സ്പ്രസിനു പകരം 20 കോച്ചുകളുള്ള വന്ദേ ഭാരത് ഓടിക്കുവാനാണ് റെയിൽവേ തയ്യാറെടുക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഒക്യുപൻസി റേറ്റുള്ള, സീറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ള ട്രെയിനുകളിൽ ഒന്നാണിത്. റെയിൽവേയുടെ കണക്ക് അനുസരിച്ച് തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരതിന്‍റെ ഒക്യുപൻസി റേറ്റ് 200 ശതമാനമാണ്.

തിരുവനന്തപുരം - മംഗളുരു വന്ദേ ഭാരതിന് നിലവിലുള്ള സീറ്റുകളുടെ എണ്ണം 474 ആണ്. എല്ലായ്പ്പോഴും മുഴുവൻ സീറ്റുകളിലം തിരുവനന്തപുരം മുതൽ മംഗലാപുരം വരെയും തിരിച്ചും യാത്രക്കാർ ഉണ്ടായിരിക്കും. 200 ശതമാനം ഒക്യുപൻസി റേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നൂറു സീറ്റുള്ള വണ്ടിയിൽ യാത്രയുടെ പലഘട്ടങ്ങളിലായി വിവിധ സ്റ്റോപ്പുകളിൽ നിന്ന് കയറിയും ഇറങ്ങിയും 200 യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു എന്നതാണ്.

എട്ടു കോച്ചിനു പകരം 20 കോച്ചുകൾ വരികയാണെങ്കിൽ 1246 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ഇത് കൂടുൽ ആളുകൾക്ക് വന്ദേ ഭാരത് ഉപയോഗിക്കാനും എളുപ്പത്തിലുള്ള യാത്രകൾക്കും സഹായിക്കും. മാത്രമല്ല, വന്ദേ ഭാരതിലെ സീറ്റ് എന്നത് കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം ആയിരിക്കുകയുമില്ല.

കഴിഞ്ഞ ദിവസമാണ് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയ രണ്ട് വന്ദേഭാരത് റേക്കുകൾ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയത്. തിരുവനന്തപുരം - മംഗളുരു - തിരുവനന്തപുരം വന്ദേ ഭാരതിനൊപ്പം തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതും 20 കോച്ച് ആക്കുന്നതിലേക്ക് പരിഗണിക്കുന്നുണ്ട്. ഇതിനും ഇപ്പോൾ 8 കോച്ചുകളാണുള്ളത്.

അതേസമയം,20634 കോട്ടയം വഴി തിരുവനന്തപുരം- കാസർകോഡ് റൂട്ടിൽ ഓടുന്ന വന്ദേ ഭാരതിന് 16 കോച്ചുകളാണുള്ളത്. 016 സീറ്റുകളുള്ള ഈ ട്രെയിൻ ഇന്ത്യയിൽ ഏറ്റലും കൂടുതൽ ഒക്യുപൻസി റേറ്റുള്ള ട്രെയിൻ ആണ്.

മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് (20631)

ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 6.25 ന് പുറപ്പെടുന്ന
മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് 8 മണിക്കൂർ 40 മിനിറ്റ് യാത്ര ചെയ്ത് ഉച്ചയ്ക്ക് 3.05 ന് തിരുവനന്തപുരത്ത് എത്തും. 619 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്. മണിക്കൂറിൽ 72 കിലോമീറ്ററാണ് വേഗത. 9 സ്റ്റോപ്പുകളുണ്ട്.

തിരുവനന്തപുരം - മംഗളുരു വന്ദേ ഭാരത് (20632)

ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന തിരുവനന്തപുരം - മംഗളുരു വന്ദേ ഭാരത് വൈകിട്ട് 4.05 ന് തിരുവനനതപുരം സെന്‍ട്രലിൽ നിന്ന് പുറപ്പെട്ട് രാത്രി 12.40 ന് മംഗലാപുരം സെൻട്രലിൽ എത്തുന്നു. 8 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം

ഇന്ത്യയിലെ ആദ്യത്തെ 20 കോച്ചുള്ള വന്ദേ ഭാരത് ഡൽഹി- വാരണാസി റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സർവീസാണിത്. ഒരേ സമയം 1440 പേര്‍ക്ക് ഇതിൽ യാത്ര ചെയ്യാന്‍ കഴിയും. ഡല്‍ഹിക്കും വാരണാസിക്കും ഇടയിലുള്ള 771 കിലോമീറ്റർ പിന്നിടാൻ ഈ വന്ദേ ഭാരതിന് 8 മണിക്കൂർ സമയം മതി. പ്രയാഗ്രാജ് ജംഗ്ഷൻ, കാൺപൂർ സെൻട്രൽ എന്നീ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+