വർഷത്തിൽ ഏതു സമയത്തു പോകുവാനാണെങ്കിലും സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വഗതം ചെയ്യുന്ന് നാാടാണ് കാശ്മീർ. കണ്ണിനെയും മനസ്സിനെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന കാഴ്ചകൾ കാശ്മീരിന്‍റെ മാത്രം പ്രത്യേകതകളിലൊന്നാണ്. മഞ്ഞുപെയ്യുന്ന കാശ്മീരിലെ താഴ്വരകളിലൂടെ ഒരു ദിവസം കൊതിതീരെ നടന്നുകാണുക എന്ന ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്നവർക്ക് ബാഗ് പാക്ക് ചെയ്തിറങ്ങുവാനുള്ള സമയം ഇതാ ആയി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കാശ്മീർ കഴിഞ്ഞ ദിവസം ഈ സീസണിലെ അതിന്‍റെ ഏറ്റവും ആദ്യത്തെ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇതോടെ സഞ്ചാരികളും ആവേശത്തിലായിരിക്കുകയാണ്.
കാശ്മീരിൻറെ ഉയർന്ന മേഖലകളിലാണ് മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. ഇതിൽ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുൽമാർഗും സോനാമാർഗും ഉൾപ്പെട്ടിട്ടുണ്ട്.

നേരത്തേയെത്തിയ വിന്‍റർ
പതിവിനു വിപരീതമായി ഇത്തവണ കുറച്ചു നേരത്തയാണ് മേഖലയിൽ മഞ്ഞുപൊഴിയുവാൻ തുടങ്ങിയത്. സമതലങ്ങളിലെ മഴ കൂടി ആയപ്പോൾ നാട് മുഴുവന് നേരത്തെയെത്തുന്ന ശീതകാലത്തെ സ്വീകരിക്കുവാൻ തയ്യാറായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഞ്ഞുവീഴ്ച കാര്യമായ മഞ്ഞുവീഴ്ച ആയിരുന്നുവെന്നും ഗുൽമാർഗ്, സോനാമാർഗ്, ഗുരേസ്, കർണ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളില് ഇത് സംഭവിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീർ വാലിയിലെ മിക്ക പ്രദേശങ്ങളിലും രണ്ട് ഇഞ്ചിലധികം കട്ടിയിൽ മഞ്ഞു വീണതായാണ് റിപ്പോർട്ട്. ഗുരേസ്, കർണ എന്നിവയുൾപ്പെടെ പലയിടത്തും മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്.

PC: Jose Aragones
വീണ്ടും തണുപ്പിലേക്ക്, സഞ്ചാരികൾക്ക് സ്വാഗതം
മഞ്ഞുവീഴ്ച കൂടാതെ ശ്രീനഗർ ഉൾപ്പെടെയ പല സമതല പ്രദേശങ്ങളിലും വ്യാഴാഴ്ച പുലർച്ചെ മഴയും ലഭിച്ചിരുന്നു. ഇതോടുകൂടി താപനില വലിയ രീതിയിൽ കുറഞ്ഞു. ഇതോടെ വിന്‍റർ ടൂറിസത്തിന്റെ കേന്ദ്രമായ കാശ്മീരിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാത്രമല്ല, സാധാരണഗതിയിൽ ശൈത്യകാലത്ത് അതിർത്തിയോട് ചേർന്നുള്ള പല ഇടങ്ങളും യാത്രയിലെ അസൗകര്യങ്ങൾ കാരണം അടച്ചിടുമായിരുന്നു. എന്നാൽ ഈ വർഷം മുതല് മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുവാനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്. 70 വർഷത്തിനിടെ ആദ്യമായി സോനാമാർഗ്, കർണ്ണ, ഗുരേസ് തുടങ്ങിയ സ്ഥലങ്ങൾ ശൈത്യകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിടും. കശ്മീരിനെ ഒരു ശൈത്യകാല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുവാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













