ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിക്കുന്ന മറ്റൊരു ലോക ഭൗമ ദിനം കൂടി വന്നിരിക്കുകയാണ്. പ്രകൃതിയെ കാത്തും പരിപാലിച്ചും മാത്രമേ ഇനിയൊരു മുന്നോട്ടുപോക്ക് സാധ്യമാകൂ എന്ന തിരിച്ചറിവിൽ വേണം ഇനി ജീവിക്കുവാൻ. അതുകൊണ്ടുതന്നെ ഈ രംഗത്ത് യാത്രക്കാർക്കും പ്രത്യേക പ്രാധാന്യമുണ്ട്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുത്തുള്ള യാത്രകൾ നമ്മെ കൂടുതൽ ഉത്തരവാദിത്വമുള്ള സഞ്ചാരികളാക്കും. ഇതാ കേരളത്തിലെ അധികം അറിയപ്പെടാത്ത ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടാം

ലോക ഭൗമ ദിനം 2023
എല്ലാ വർഷവും ഏപ്രിൽ 22-ാം തിയതിയാണ് ലോക ഭൗമ ദിനം ആചരിക്കുന്നത്. നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക (Invest in our planet) എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഭൗമദിനം. ഭൂമിയുടെ വിഭവങ്ങൾ നാളത്തെ തലമുറയ്ക്കും കൂടി വേണ്ടതാണ് എന്ന ചിന്തയിൽ ഉപയോഗിക്കണമെന്നതാണ് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഭൂമിക്ക് തിരികെ നല്കുക എന്നതാണ് ഈ വർഷത്തെ സന്ദേശംകൊണ്ട് ലക്ഷ്യമിടുന്നത്. 1970 ഏപ്രിൽ 22 ന് അമേരിക്കിൽ ഭൂമിയെ സംരക്ഷിക്കുവാനായി തുടങ്ങിയ ഒരു പ്രതിഷേധമാണ് ഇന്നത്തെ ഭൗമ ദിനത്തിന്‍റെ മുന്‍ഗാമി.
അരിപ്പ
കേരളത്തിലെ ഇക്കോ-ടൂറിസം കേന്ദ്രങ്ങളിൽ വേണ്ടത്ര അറിയപ്പെടാതെ കിടക്കുന്ന ഒരു സ്ഥലമാണ് കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയോട് ചേർന്നുള്ള അരിപ്പ ഇക്കോ ടൂറിസം സെന്‍റർ. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന ഇവിടം പക്ഷി നിരീക്ഷണത്തിന് ഏറ്റവും യോജിച്ച സ്ഥലമാണ്. ഏകദേശം 270 ൽ അധികം തരത്തിലുള്ള വ്യത്യസ്തമായ പക്ഷികൾ ഇവിടെ വസിക്കുന്നു. കാടിനെ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് അതിന്റെ സ്വൈര്യതയിലൂടെ പോകുവാന് പറ്റിയ സ്ഥലമാണിത്.
കുളത്തുപ്പുഴ റേഞ്ചിന്റെ ഭാഗമായാണ് അരിപ്പ വനമുള്ളത്. ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുളത്തുപ്പൂഴ ലൈവ് സ്റ്റോക്ക്, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളും ഇവിടേക്കുള്ള യാത്രയിൽ സന്ദർശിക്കാം.

കോലാഹലമേട്
വാഗമണ്ണും ഇടുക്കിയുമെല്ലാം ആവോളം കേട്ടിട്ടുണ്ടെങ്കിലും സഞ്ചാരികൾക്കിടയിൽ അത്ര പരിചിതമല്ലാത്ത സ്ഥലമാണ് വാഗമണ്ണിനടുത്തുള്ള കോലാഹലമേട്. വാഗമണ്ണിൽ നിന്നും വെറും 5 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടം അഴുതയോട് ചേർന്നാണുള്ളത്. കോലാഹലമേട് ഇക്കോ അഡ്വെഞ്ചർ പാർക്ക് ആണ് ഇവിടുത്തെ ആകര്‍ഷണം

കേരളത്തിന്‍റെ ഊട്ടി എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് കാസർകോഡ് ജില്ലയിലെ റാണിപുരം. ജില്ലയിലെ ഏറ്റവും മികച്ച ട്രക്കിങ് സ്പോട്ട് ആയ റാണിപുരം കുന്നുകളിലേക്കുള്ള യാത്രയ്ക്കും അതിന്റെ പച്ചപ്പു നിറഞ്ഞ കാഴ്ചകൾക്കുമാണ് പ്രസിദ്ധം.സമുദ്രനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.
കോടമഞ്ഞും ചാറ്റൽമഴയും തന്നെയാണ് ഇവിടുത്തെ കാഴ്ച. കാഞ്ഞങ്ങാട്- പാണത്തൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന പനത്തടിയിൽ നിന്നാണ് റാണിപുരത്തേയ്ക്കുള്ള വഴി തിരിയുന്നത്.
കർണാടകയിലെ തലക്കാവേരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ പനത്തടി വനമേഖലയുടെ കീഴിലാണ് റാണിപുരമുള്ളത്. ഇവിടുത്തെ ജൈവവൈവിധ്യവും പ്രസിദ്ധമാണ്.

PC:Rawbin
പൈതൽമല
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഇക്കോ ടൂറിസം കേന്ദ്രവും ഹിൽ സ്റ്റേഷനുമാണ് പൈതൽ മല. വ്യത്യസ്തമായ ട്രക്കിങ് ആണ് ഇവിടുത്തെ ആകർഷണം. സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സാഹസിക സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഗോത്രരാജാവ് വൈതൽക്കോൻ താമസിച്ചിരുന്ന ഇടത്തിന്റെ അവശിഷ്ടങ്ങളിലേക്കും വാച്ച് ടവറിലേക്കുമാണ് ഈ യാത്ര നയിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












