Search
  • Follow NativePlanet
Share
» » ഏറ്റവും സമാധാനമുള്ള രാജ്യം; 18-ാം വർഷവും മുന്നിലെത്തി ഐസ്ലന്‍ഡ്, ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ

ഏറ്റവും സമാധാനമുള്ള രാജ്യം; 18-ാം വർഷവും മുന്നിലെത്തി ഐസ്ലന്‍ഡ്, ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ

ഐസ്ലൻഡ്, ഡെന്മാർക്ക്, അയർലൻഡ്.. ഏതൊരു ലോകസഞ്ചാരിയും പോകാൻ ആഗ്രഹിക്കുന്ന മൂന്നു രാജ്യങ്ങൾ എന്നതിനേക്കാൾ എന്താണ് ഇവ തമ്മിലുള്ള ബന്ധം എന്നാലോചിച്ചിട്ടുണ്ടോ? വടക്കുപടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ, അതിമനോഹരമായ കാലാവസ്ഥ, പച്ചപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാലും ഈ രാജ്യങ്ങൾത്ത് തമ്മിൽ പരസ്പരം ഒരു ബന്ധമുണ്ട്! ലോകത്തിൽ ഏറ്റവും സമാധാനപൂർണ്ണമായ രാജ്യങ്ങൾ!

അതെ, അനുദിനം ക്ഷതമേറ്റുകൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങൾക്കും അക്രമങ്ങൾക്കും ഇടയിൽ ഇങ്ങനെയൊരു നേട്ടം എന്തുകൊണ്ടും ആഘോഷിക്കേണ്ട ഒന്നാണ്. 2007-ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസിന്‍റെ നേതൃത്വത്തിലാണ് ഗ്ലോബൽ പീസ് ഇൻഡക്സ് 2023 ലോകത്തിലെ ഏറ്റവും സമാധാനപൂര്‍ണ്ണമായ രാജ്യങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Iceland Is Worlds most peaceful country

1. ഐസ്ലൻഡ്

2008 മുതൽ ലോകത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ രാജ്യമാണ് ഐസ്ലൻഡ്. തുടർച്ചയായി 18-ാം വർഷമാണ് ഐസ്ലന്‍ഡ് ഈ സ്ഥാനം സ്വന്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നുകൂടിയായ ഇവിടം അതിമനോഹരമായ കാഴ്ചകളാലും സാഹസിക യാത്രാനുഭവങ്ങളാലും ആരെയും ആകർഷിക്കുന്നു. അവിടുത്തെ രാത്രിജീവിതവും ആകർഷണമാണ്.

2. ഡെന്മാർക്ക്

സ്കാന്‍ഡിനേവിയൻ രാജ്യമായ ഡെന്മാർക്ക് ലോകത്തിലെ സമാധാനപൂർണ്ണമായ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് വന്നിരിക്കുന്നത്,
ബജറ്റ് യാത്രകൾക്ക് പറ്റിയ ഇടമല്ലെങ്കിൽ പോലും ഡെന്മാർക്ക് നിരവധി സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു. ദേശീയോദ്യാനങ്ങൾ, ഫോറസ്റ്റുകൾ, ബീച്ചുകൾ തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കാനുള്ളത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഡെന്മാർക്ക് സന്ദർശിക്കാൻ പറ്റിയ സമയം.

Denmark

3. അയർലൻഡ്

യൂറോപ്പിലെ ഏറ്റവും സുരക്ഷിത സ്ഥാനങ്ങളിലൊന്നായ അയർലന്‍ഡ് അതിന്റെ തീരങ്ങൾക്കും പ്രകൃതിയുടെ വരദാനമായ ഇടങ്ങൾക്കുമാണ് പേരുകേട്ടിരിക്കുന്നത്. ഇവിടുത്തെ പൗരാണിക കൊട്ടാരങ്ങൾ അയർലണ്ടിൽ സന്ദർശിക്കേണ്ട സ്ഥലം കൂടിയാണ്. മെയ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ യോജിച്ചത്.

4. ന്യൂസിലാൻഡ്

ഒറ്റകാഴ്ചയിൽ തന്നെ മനസ്സിൽ സമാധാനവും ശാന്തതയും നല്കുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നാണ് ന്യൂ സീലാൻഡ്.ലോകത്തിലെ സമാധാനപൂർണ്ണമായ രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. ജനവാസം കുറഞ്ഞതും പ്രശംസനീയവുമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയാണ് ഇവിടുത്തെ ആകർഷണം. ക്ഷീരോല്പാദനവും ആടുവളർത്തലും ആണ് ഇവിടുത്തെ പ്രധാന പരമ്പരാഗത വ്യവസായങ്ങൾ,

5. ഓസ്ട്രിയ

മനംമയക്കുന്ന പ്രകൃതിദൃശ്യങ്ങളാണ് ആഗോള സമാധാനത്തിൽ അഞ്ചാം സ്ഥാനത്തെത്തിയ ഓസ്ട്രിയയുടെ പ്രത്യേകത. സ്കീ റിസോർട്ടുകൾ, മനോഹരമായ സ്ഥലങ്ങൾ എന്നിങ്ങനെ കാണാൻ ഒരുപാടുണ്ട് ഇവിടെ. വിന്‍ര്‍ സീസണിൽ ഏറ്റവും മനോഹരമാകുന്ന രാജ്യം കൂടിയാണിത്. കഠിനമായ തണുപ്പ് പ്രശ്നമില്ലാത്തവർക്ക് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് ഇവിടേക്ക വരാം. എന്നാൽ മേയ് മുതൽ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദർശിക്കാൻ യോജിച്ചത്.

6. സിംഗപ്പൂർ

ലോക സമാധാന പട്ടികയിൽ ആറാം സ്ഥാനമാണ് സിംഗപ്പൂരിനുള്ളത്. ഭൂപടത്തിലെ ചുവന്ന പുള്ളി എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഇവിടം ആകാശത്തോളം ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കാണ് പേരുകേട്ടിരിക്കുന്നത്. ആധുനികതയുടെയും പ്രകൃതി സൗന്ദര്യത്തിന്‍റെയും നിർമ്മിതിയുടെയും കൂടിച്ചേരലാണിത്. ഡിസംബർ മുതൽ ജൂണ് വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.

7. പോർച്ചുഗൽ

ആഗോള സമാധാന രാജ്യങ്ങളിൽ ഏഴാം സ്ഥാനം പോർച്ചുഗലിനാണ്. യൂറോപ്പിൽ നീണ്ട വാരാന്ത്യം ആഘോഷിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നായ പോര്‍ച്ചുഗൽ അതിന്‍റെ രുചികൾക്കും പൗരാണിക കാഴ്ചകൾക്കുമാണ് പേരുകേട്ടിരിക്കുന്നത്.

8. സ്ലോവേനിയ

യൂറോപ്പന്‍റെ ഹരിതഹൃദയം എന്നറിയപ്പെടുന്ന സ്ലോവേനിയആണ് ഗ്ലോബൽ പീസ് ഇൻഡക്സ് അനുസരിച്ച് എട്ടാം സ്ഥാനത്തുള്ള രാജ്യം. പുരാതനങ്ങളായ ദേവാലയങ്ങൾ, കൊട്ടാരങ്ങൾ, ചത്വരങ്ങൾ, പ്രകൃതി മനോഹരമായ സ്ഥലങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.മെയ്, ജൂണ്‍, സെപ്റ്റംബർ, ഒക്ടോബർ തുടങ്ങിയ സമയമാണ് ഇവിടം സന്ദർശിക്കാൻ യോജിച്ചത്.

9. ജപ്പാൻ
10. സ്വിറ്റ്സർലൻഡ് എന്നിവയാണ് പട്ടികയിലെ ഒൻപതും പത്തും സ്ഥാനം നേടിയിരിക്കുന്ന രാജ്യങ്ങൾ. ആദ്യ 86 രാജ്യങ്ങളിൽ ഇന്ത്യ സ്ഥാനം നേടിയിട്ടേയില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+