Search
  • Follow NativePlanet
Share
» »ഡിജിറ്റൽ നൊമാഡ്,ചെലവ് കുറഞ്ഞ പ്രാദേശിക യാത്ര.. 2023 ഇരുകയ്യും നീട്ടി സ്വീകരിച്ച ട്രാവൽ ട്രെൻഡുകൾ

ഡിജിറ്റൽ നൊമാഡ്,ചെലവ് കുറഞ്ഞ പ്രാദേശിക യാത്ര.. 2023 ഇരുകയ്യും നീട്ടി സ്വീകരിച്ച ട്രാവൽ ട്രെൻഡുകൾ

2023 ന് ഗുഡൈ ബൈ പറയുവാനുള്ള സമയം വന്നിരിക്കുകയാണ്. പുതിയ വർഷത്തെ സ്വീകരിക്കുവാൻ ഇനി അധികം സമയമില്ല. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം വളർച്ചയുടെയും മാറ്റങ്ങളുടെയും ഒരു വര്‍ഷമായിരുന്നു ഇത്. കൊവിഡിന്‍റെ കെടുതികൾക്കു ശേഷം മനസ്സറിഞ്ഞ് യാത്ര ചെയ്തു തുടങ്ങിയതും ബക്കറ്റ് ലിസ്റ്റിലെ ഇടങ്ങൾ ആവേശത്തോടെ കണ്ടു തീർത്തതും ഇതേ സമയത്താണ്.

2023 ലെ യാത്രകളിൽ മുൻവർഷങ്ങളേക്കാൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രകൃതിയോടിടങ്ങി യാത്ര ചെയ്യുന്നതും പോപ്പുലർ ഡെസ്റ്റിനേഷനുകൾ ഒഴിവാക്കി, ഓഫ്ബീറ്റ് ഇടങ്ങൾ തേടിപ്പോകുന്നതും ഒക്കെ പുതിയ മാറ്റങ്ങളായി കൂട്ടാം. ഇതാ ഈ വർഷം ട്രെൻഡ് ആയ യാത്രാ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

 Most Accepted Travel Trends Around The Globe

1. കാലാവസ്ഥ നോക്കിയുള്ള യാത്രകൾ

ഒരു കാലത്ത് യാത്ര പോകണമെന്ന് തോന്നുമ്പോൾ കൂടുതലൊന്നും ആലോചിക്കാതെ പുറപ്പെട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വന്നപ്പോൾ കാലാവസ്ഥയും നമ്മുടെ യാത്ര ഭൂമിയെ എങ്ങനെ ബാധിക്കും, യാത്രകളിൽ കാർബൺ ഫൂട്ട് പ്രിന്‍റ് എങ്ങനെ കുറയ്ക്കാം തുടങ്ങിയ കാര്യങ്ങൾ സഞ്ചാരത്തെ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ട്. പ്രകൃതിയ സംരക്ഷിച്ചും പ്രാദേശികതയെ ബഹുമാനിച്ചും യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യാത്രക്കാർ അധികവും.

പ്രകൃതിയോട് ചേർന്നു നിൽക്കുന്ന താമസ സൗകര്യങ്ങൾ, പ്രാദേശിക താമസക്കാരെയും വിഭാഗക്കാരെയും പരമാവധി പരിഗണിച്ചും കരുതിയും കൊണ്ടുള്ള യാത്രകൾ, തുടങ്ങിയവ അറിഞ്ഞും അറിയാതെയും നമ്മുടെ യാത്രകളുടെ ഭാഗമായി മാറിയിട്ടുണ്ട്. 2023 ലെ ഏറ്റവും വലിയ ട്രാവൻ ട്രെന്‍ഡുകളിൽ ഒന്നാണിത്.

Travel Trends-2023-Local Travel

2. ഓഫ്ബീറ്റ് സ്ഥലങ്ങൾ തേടി

വളരെപേരുകേട്ട, വർഷംമുഴുവൻ തിരക്കുള്ള ലക്ഷ്യസ്ഥാനങ്ങൾ പാടേ ഒഴിവാക്കി അധികമാരും ചെന്നെത്താൻ സാധ്യതയില്ലാത്ത തിരക്കില്ലാത്ത സ്ഥലങ്ങളാണ് ഇപ്പോഴത്തെ യാത്രകളുടെ ആകർഷണം. അന്താരാഷ്ട്ര യാത്രകളുടെ കാര്യത്തിലും ഈ മാറ്റങ്ങളുണ്ട്. എമേർജിങ് ഡെസ്റ്റിനേഷൻ എന്നാണ് ഈ സ്ഥലങ്ങൾ അറിയപ്പെടുന്നത്. വിയറ്റ്നാം, സീഷെൽസ്, സാനിസ്ബാർ, കസാഖിസ്ഥാൻ, മാലദ്വീപ്, ലാവോസ്, ബെലറൂസ്, കൊളംബിയ, ബൾഗേറിയ തുടങ്ങിയ സ്ഥലങ്ങൾ ഇങ്ങനെ ഉയര്ന്നുവന്ന എമേർജിങ് ഡെസ്റ്റിനേഷനുകളാണ്.

3. വെൽനസ് യാത്രകൾ

2023 നു കുറച്ചു വർഷങ്ങള്‍ക്കു മുന്പേ യാത്രക്കാരുടെ ഇടയിൽ പ്രചാരത്തിലായതാണ് വെൽനെസ് യാത്രകൾ. ഇന്നും അതിന്‍റെ പ്രാധാന്യം ഒട്ടും മാറിയിട്ടില്ല എന്നതാണ് ഈ വർഷത്തെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. മാനസീകവും ശാരീരികവുമായ ക്ഷേമവും ആശ്വാസവും തേടി പോകുന്ന യാത്രകളാണിത്. യോഗാ കേന്ദ്രങ്ങൾ, സ്പാ ട്രീറ്റുകൾ, ആരോഗ്യകരമായ ഭക്ഷണാനുഭവങ്ങൾ നല്കുന്ന ഇടങ്ങൾ തുടങ്ങിയയാണ് വെൽനെസ് യാത്രകൾക്ക് ഇപ്പോൾ പേരുകേട്ടിരിക്കുന്നത്.

travel ideas-2023

4. ഡിജിറ്റൽ നൊമാഡ്

കൊവിഡ് കഴിഞ്ഞ് യാത്രകൾ പഴയപടി തുടങ്ങിയപ്പോൾ മുതൽ പ്രചാരത്തിലാതാണ് ഡിജിറ്റൽ നൊമാഡ് യാത്രകൾ. പല രാജ്യങ്ങലും കൂടുതൽ സന്ദർശകരെ തങ്ങളുടെ രാജ്യത്തിലേത്ത് ആകർഷിക്കുന്നതിനായി ഡിജിറ്റൽ നൊമാഡ് വിസ അവതരിപ്പിച്ചിരുന്നു. പുതിയ രാജ്യത്ത് എത്തി നിങ്ങളുടെ ജോലി റിമോർട്ട് ആയി ചെയ്ത് സ്ഥലങ്ങൾ ചുറ്റിക്കറങ്ങി കാണുക, അവിടെ ചെലവഴിക്കുക തുടങ്ങിയവയാണ് ഡിജിറ്റൽ നൊമാഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്നും ജീവനക്കാർക്ക് വർക് ഫ്രം ഹോം ഓപ്ഷൻ നല്കുന്ന കമ്പനികൾ ഉള്ളതുകൊണ്ടു തന്നെ ഡിജിറ്റല്‍ നൊമാഡ് വിസകൾക്ക് ആവശ്യക്കാരും ഏറെയുണ്ട്.

5. ചെലവു കുറഞ്ഞ യാത്രകൾ

ലക്ഷ്വറി യാത്രകളുടെയൊക്കെ സമയം കഴിഞ്ഞു. ഏറ്റവും ചെലവു കുറഞ്ഞു പോകാൻ സാധിക്കുന്ന യാത്രകളാണ് ഇപ്പോഴത്തെ യാത്രകളുടെ ട്രെന്‍ഡ്. 2023 ലെ യാത്രകളിലും ഈ മാറ്റങ്ങൾ കാണാം. നിരക്ക് കുറഞ്ഞ വിമാന ടിക്കറ്റ്, ഏറ്റവും ലളിതമായ താമസ സൗകര്യങ്ങൾ, പ്രാദേശിക കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങൽ, തനിയെ പാചകം ചെയ്യൽ, വലിയ ഗ്രൂപ്പായി യാത്ര ചെയ്യൽ, അധികം ആളുകൾ പോകാത്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കൽ തുടങ്ങിയവയാണ് ഇതിലെ പ്രത്യേകതകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+