Search
  • Follow NativePlanet
Share
» »Year Ender 2024: ദുബായും ലണ്ടനും അല്ല! പ്രവാസികള്‍ക്കും കുടുംബങ്ങൾക്കും മികച്ച ജീവിതനിലവാരം നല്കുന്ന ലോകനഗരങ്ങ

Year Ender 2024: ദുബായും ലണ്ടനും അല്ല! പ്രവാസികള്‍ക്കും കുടുംബങ്ങൾക്കും മികച്ച ജീവിതനിലവാരം നല്കുന്ന ലോകനഗരങ്ങ

നാട് വിട്ട് ലോകം കറങ്ങി, ലോകം നാടാകുന്ന സമയമാണിത്. ജീവിക്കാനായി ലോകത്തിന്‍റെ ഏതറ്റത്തേയ്ക്കും പോകുവാൻ ആളുകൾ തയ്യാറായി നിൽക്കുകയാണ്. മികച്ച ജീവിതവും സൗകര്യങ്ങളും തൊഴിൽ സുരക്ഷിതത്വവും ലഭിക്കുന്ന നാടുണ്ടെങ്കിൽ അവിടെ മികച്ച ജീവിതം കെട്ടിപ്പടുക്കാം എന്ന പ്രത്യാശയിലാണ് പലരും ജനിച്ച നാട് വിട്ടു പുതിയ മണ്ണിലേക്ക് പോകുന്നത്.

എന്നാൽ പറഞ്ഞുകേട്ടു പോകുമ്പോൾ ചതി പറ്റാനുള്ള സാധ്യതകൾ കൂടുതലാണ്. ഏജൻസികളുടെയും മറ്റും മോഹനവാഗ്ദാനങ്ങളില്‌ പോയി കുടുങ്ങിയിട്ടുള്ളവരുടെ അനുഭവങ്ങൾ നമുക്കു ചുറ്റുമുണ്ട്. എന്നാൽ ഉറപ്പായും മികച്ചജീവിതവും ചുറ്റുപാടുകളും നമുക്ക് നല്കുന്ന ചില നഗരങ്ങളുണ്ട്. ജീവിതനിലവാരം സംബന്ധിച്ച് മെർസർ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ ആണ് 2024 ലെ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ജീവിത നിലവാരം നൽകുന്ന നഗരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

Cities Offering Exceptional Standards Of Living for Expatriates and Families

പാർപ്പിടം, വിനോദം, വിദ്യാഭ്യാസം, സാമൂഹിക-സാംസ്കാരിക അന്തരീക്ഷം, ആരോഗ്യ സംരക്ഷണം, സുരക്ഷ,പൊതുഗതാഗതം, വായു ഗുണനിലവാരം, സാമ്പത്തിക സ്ഥിരത എന്നിങ്ങനെ പ്രധാന മേഖലകളിലെ വിവിധ ഘടകങ്ങൾ പരിഗണിച്ചു തയ്യാറാക്കിയ റിപ്പോർട്ടാണിത്. 2024 ൽ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ജീവിത നിലവാരം നല്കിയ നഗരങ്ങൾ.

സൂറിച്ച്, സ്വിറ്റ്സർലൻഡ്
മികച്ച ജീവിത സാഹചര്യങ്ങൾ, സുരക്ഷ, ജോലി, ആരോഗ്യം എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ പരിശോധിക്കുമ്പോള്‍ അതിൽ മുന്നിൽ വരുന്ന നഗരം സ്വിറ്റ്സർലണ്ടിലെ സൂറിച്ച് ആണ്. നഗര ജീവിതത്തിന് ഏറ്റവും നല്ല മാതൃകകളും സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ വർഷം ഇവിടുത്തെ എയര്‍പോർട്ടിലേക്ക് കൂടുതൽ സർവീസ് വന്നതോടെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള യാത്രയും എളുപ്പമായിട്ടുണ്ട്.

വിയന്ന, ഓസ്ട്രിയ
വിദേശികൾക്ക് സ്വന്തം നാടുപോലെ സ്വാതന്ത്ര്യത്തിലും ആരോഗ്യ കാര്യങ്ങളെക്കുറിച്ച് വലിയ ആശങ്കകളുമില്ലാതെ ജീവിക്കുവാൻ പറ്റിയ നഗരമാണ് ഓസ്ട്രിയയിലെ വിയന്ന. സുസ്ഥിരതയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നല്കുന്ന നഗരമാണിത്.

ജനീവ, സ്വിറ്റ്സർലണ്ട്
പ്രവാസികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങൾ നല്കുന്ന രാജ്യങ്ങളിൽ സ്വിറ്റ്സർലാൻഡ് മുന്നിലാണെന്ന് തെളിയിക്കുന്നതാണ് പട്ടികയിൽ മൂന്നാം സ്ഥാനവും സ്വിറ്റ്സർലാൻഡിന്‍റെ രണ്ടാമത്തെ എന്‍ട്രിയുമായ ജനീവ. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച പൊതുവേസവനങ്ങള്‍, വിദേശികളുടെ കമ്യൂണിറ്റികൾ എന്നിങ്ങനെ ജനീവയെ മുന്നിൽ നിര്‍ത്തുന്ന പല ഘടകങ്ങളുണ്ട്.

കോപ്പൻഹേഗൻ, ഡെന്മാർക്ക്
ജോലിയും ജീവിതസും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് പ്രാധാന്യം നല്കുന്ന ഡെന്മാർക്കിലെ കോപ്പൻഹേഗൻ നാലാം സ്ഥാനത്താണുള്ളത്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന തീരുമാനങ്ങൾ, ആരോഗ്യ നയങ്ങൾ, പൊതുഗതാഗത സംവിധാനം എന്നിങ്ങനെ ഇവിടെ ജീവിക്കാനെത്തുന്ന പ്രവാസികൾക്ക് മികച്ച വാഗ്ദാനമാണ് നഗരം നല്കുന്നത്.

ഓക്ലൻഡ്, ന്യൂസീലാൻഡ്
പ്രകൃതിയും നാഗരികതയും ഒരുപോലെ സമന്വയിക്കുന്ന ഇടമാണ് ഓക്ലൻഡ്. ശാന്തസുന്ദരമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്കും, അങ്ങനെയൊരു ഇടം തേടുന്നവർക്കും ഇവിടേക്ക് വരാം

ആംസ്റ്റർഡാം
പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ജീവിത നിലവാരംഉറപ്പു നല്കുന്ന നഗരങ്ങളിൽ മറ്റൊന്നാണ് ആംസ്റ്റർഡാം. കല, സൈക്ലിങ്, പൊതുഗതാഗതം എന്നിങ്ങനെ ആകർഷണീയമായ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്.

വാൻകൂവർ, കാനഡ
മികച്ച ജീവിതം നല്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യമെത്തുന്ന കനേഡിയൻ നഗരമാണ് വാൻകൂവർ. മികച്ച ആരോഗ്യ സംരക്ഷണം, പ്രകൃതിഭംഗി തുടങ്ങി വാൻകൂവറിനെ വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്.

ഫ്രാങ്ക്ഫുർട്ട്, ജർമനി
വാൻകൂവറുമായി ഏഴാം സ്ഥാനം പങ്കുവയ്ക്കുകയാണ് ഫ്രാങ്ക്ഫുർട്ട് ചെയ്തത്. സംസ്കാരം, കണക്ടിവിറ്റി, പച്ചപ്പ് എന്നിങ്ങനെ നിരവധി കാര്യങ്ങളില് മുൻപന്തിയിൽ നില്‍ക്കുന്ന നഗരമാണിത്. ചുരുങ്ങിയ ചെലവിൽ മികച്ച ജീവിതം നയിക്കാം എന്നതാണ് ഫ്രാങ്ക്ഫുർട്ടിനെ വ്യത്യസ്തമാക്കുന്നത്.

ബേൺ, സ്വിറ്റ്സർലൻഡ്
പട്ടികയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള മൂന്നാമത്തെ നഗരമാണ് 9-ാം സ്ഥാനത്തെത്തി ബേൺ. മികച്ച അന്തരീക്ഷം, കർശനമായ സുരക്ഷാ നടപടികൾ, മനോഹര കാഴ്ചകൾ എന്നിങ്ങനെ പോകുന്നു ബേണിന്‍റെ പ്രത്യേകതകൾ.

ബേസൽ, സ്വിറ്റ്സർലൻഡ്
പൊതുഗതാഗതം, സുരക്ഷ, ആരോഗ്യ സംവിധാന, വിദ്യാഭ്യാസ രീതികൾ തുടങ്ങിയവയാണ് ബേസലിനെ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ജീവിത നിലവാരം നൽകുന്ന നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+