Search
  • Follow NativePlanet
Share
» »12 ദിവസത്തിൽ 24 ലക്ഷം സന്ദർശകർ.. റെക്കോർഡിട്ട് അയോധ്യയും രാമക്ഷേത്രവും, ഈ വർഷം സന്ദര്‍ശിച്ചവരുടെ എണ്ണം

12 ദിവസത്തിൽ 24 ലക്ഷം സന്ദർശകർ.. റെക്കോർഡിട്ട് അയോധ്യയും രാമക്ഷേത്രവും, ഈ വർഷം സന്ദര്‍ശിച്ചവരുടെ എണ്ണം

അയോധ്യ രാമജന്മ ഭൂമിയിൽ ശ്രീരാമ ക്ഷേത്രം ഉയർന്നതോടെ ഇന്ത്യയിലെ എണ്ണപ്പെട്ട യാത്ര സ്ഥാനങ്ങളിൽ ഒന്നായി അയോധ്യ മാറി. ആഭ്യന്തര സഞ്ചാരികളും വിദേശികളും ഒക്കെ തങ്ങളുടെ യാത്രാ പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യയും ഉൾപ്പെടുത്തി തുടങ്ങി. വിശ്വാസികൾ മാത്രമല്ല, സാധാരണ സഞ്ചാരികളും ടൂറിസ്റ്റുകളുമെല്ലാം ഇവിടേക്ക് എത്തുന്നു. 2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തിയ ഇടങ്ങളിലൊന്നു കൂടിയാണ് അയോധ്യ.

അയോധ്യ രാമക്ഷേത്രത്തിൽ 2024 ജനുവരി 22 നാണ് ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ പ്രാണപ്രതിഷ്ഠ നടന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളിലേക്കും രൂപങ്ങളിലേക്കും ദൈവചൈതവന്യം പകർന്നുകൊടുക്കുന്ന അതിവിശിഷ്ടമായ താന്ത്രിക ചടങ്ങാണ് പ്രാണപ്രതിഷ്ഠ. ആധ്യാത്മിക, സാമൂഹിക, സിനിമാ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ഈ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുവാൻ എത്തിയിരുന്നു. ഈ ചടങ്ങിന് ശേഷം ക്ഷേത്രം ഉദ്ഘാടനം ചെയ്തു. തുടർന്ന് അഞ്ച് ലക്ഷത്തോളം പേരാണ് അന്ന് ക്ഷേത്രം സന്ദർശിച്ചത്.

Ayodhya Tourist Footfall 2024

പിന്നീട് ജനുവരി 23 മുതലാണ് പൊതുജനങ്ങൾക്ക് അയോധ്യ രാമക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ക്ഷേത്രം തുറന്ന് ഒരു മാസത്തിനിടയിൽ പ്രതിദിന സന്ദർശകരുടെ എണ്ണം 100,000 നും 150,000 നും ഇടയിലാണെന്നാണ് റിപ്പോർട്ടുകൾ വന്നത്. അതേസമയം, 2024 ജനുവരി 23 ന് രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന ശേഷം, വെറും 12 ദിവസത്തിനുള്ളിൽ 24 ലക്ഷം സന്ദർശകരെയാണ് അയോധ്യ സ്വാഗതം ചെയ്തത്. അയോധ്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശനം നടത്തിയ വർഷങ്ങളിലൊന്നാണ് ഇതെന്ന് നിസംശയം പറയാം. കാരണം മുൻവർഷത്തെ കുറിച്ച് പറയുകയാണെങ്കിൽ പ്രതിവർഷം ശരാശരി സന്ദർശകരുടെ എണ്ണം 19 ലക്ഷം മാത്രം ആയിരുന്നു.

ആദ്യ ചടങ്ങുകൾക്ക് ശേഷം അനുദിനം ഇവിടെ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ഉണ്ടായെന്നാണ് പിന്നീടുള്ള കണക്കുകൾ പറയുന്നത്. പ്രാണപ്രതിഷ്ഠാ ദിനം മുതൽ 2024 ഫെബ്രുവരി 5 വരെ അയോധ്യ സന്ദർശിച്ചവരുടെ എണ്ണം 27.80 ലക്ഷം ആണെന്നാണ് ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച കണക്കുകൾ പറയുന്നത്. തുടര്‍ന്നുള്ള മാസങ്ങളിലെ കണക്ക് നോക്കിയാൽ 2024 ന്‍റെ ആദ്യ പകുതിയിൽ 11 കോടിയിലധികം തീർത്ഥാടകരും വിനോദസഞ്ചാരികളും അയോധ്യ സന്ദർശിച്ചതായി ഉത്തർപ്രദേശ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഉത്തർപ്രദേശ് സന്ദർശിക്കുന്നവരുടെ പ്രധാന ലക്ഷ്യം അയോധ്യയായി മാറിയെന്നാണ് പിന്നീടുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ പറഞ്ഞ കാലയളവിൽ ഉത്തർപ്രദേശിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത 33 ലക്ഷ സഞ്ചാരികളിൽ ഏകദേശം മൂന്നിലൊന്നും അയോധ്യയുടെ സന്ദർശകരാണ്. മാത്രമല്ല. അയോധ്യയിൽ പുതിയ വിമാനത്താവളം വന്നതും ഇവിടേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കിയിട്ടുണ്ട്. പുതുതായി ഉദ്ഘാടനം ചെയ്ത മഹർഷി വാൽമീകി എയർപോർട്ട് വഴി 8 ലക്ഷത്തി പതിനായിരം സന്ദർശകരാണ് അയോധ്യയിലേക്ക് വിമാനമാർഗം യാത്ര ചെയ്തത്.

നിലവിലെ സന്ദർശകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി, ഇപ്പോഴുള്ള ഈ സന്ദർശക തിരക്ക് തുടർന്നാല് മക്കയെയും വത്തിക്കാനെയും മറികടന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി അയോധ്യയിലെ രാമക്ഷേത്രം മാറിയേക്കാം. 2024 ൽ ആകെ എത്ര പേർ അയോധ്യ സന്ദര്‌ശിച്ചു എന്നറിയുവാൻ 2025 മാർച്ച് മാസം വരെ കാത്തിരിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+