Search
  • Follow NativePlanet
Share
» » കാലാവസ്ഥ എന്തായാലും കാശ്മീർ യാത്ര മുടങ്ങില്ല; 6.5 കിമീ നീളത്തിൽ സെഡ്-മോർ തുരങ്കപാത, സുരക്ഷിതമായ യാത്ര ഉറപ്പ്

കാലാവസ്ഥ എന്തായാലും കാശ്മീർ യാത്ര മുടങ്ങില്ല; 6.5 കിമീ നീളത്തിൽ സെഡ്-മോർ തുരങ്കപാത, സുരക്ഷിതമായ യാത്ര ഉറപ്പ്

കാശ്മീർ യാത്രകളിലെ പ്രധാന വില്ലൻ കാലാവസ്ഥയാണ്. മഞ്ഞും മഴയും പലപ്പോഴും കാശ്മീർ യാത്രകളെ തടയാറുമുണ്ട്. എന്നാൽ വർഷത്തിലെപ്പോൾ വേണെമങ്കിലും ധൈര്യമായി കാശ്മീരിലെ ശ്രീനഗറിലേക്ക് യാത്ര പ്ലാൻ ചെയ്യാം. ജമ്മു-കശ്മീരിലെ സോനാമാർഗിൽനിന്ന് ഏതു കാലാവസ്ഥയിലും സഞ്ചരിക്കാവുന്ന ഇസഡ് മോർ തുരങ്കപാത ഉദ്ഘാടനം ചെയ്തതോടെ യാത്രകൾക്കായി രണ്ടാമതൊന്ന് ആലോചിക്കേണ്ട.

വർഷത്തിൽ എപ്പോൾ വേണെങ്കിലും ഏതു കാലാവസ്ഥയിലും സോനാമാര്‍ഗിലേക്ക് എത്തിച്ചേരുവാൻ സാഹായിക്കുന്ന സോനാമാർഗ് ടണൽ അഥവാ ഇസഡ് മോർ തുരങ്കപാത കാശ്മീർ യാത്രകളെ ഒന്നുകൂടി എളുപ്പമാക്കിയിരിക്കുകയാണ്. സോനാമാർഗിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത . സെൻട്രൽ കശ്മീരിൽ നിന്നു ലഡാക്കിലേക്കുള്ള റോഡ് യാത്ര കൂടുതൽ എളുപ്പമുള്ളതാക്കും. ജമ്മു കാശ്മീർ ഗതാഗതത്തിന് ഒരു സുപ്രധാന നാഴികക്കല്ലായി ഇതു മാറും.

Z-Morh Tunnel in J amp amp K All-Weather Route Connecting Gagangir and Sonamarg

ശ്രീനഗര്‍- ലേ ദേശീയപാതയിൽ ആറര കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച ഇസഡ് മോർ ടണൽ സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിലാണുള്ളത്. 2400 കോടി രൂപാ മുടക്കി പൂർത്തിയാക്കിയ ഇരട്ടപ്പാതയാണിത്. കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഈ തുരങ്കം ഗഗാംഗീറിനെയും സോനാമാർഗിനെയും ബന്ധിപ്പിക്കുന്നു .മണ്ണിടിച്ചിൽ, ഹിമപാത റൂട്ടുകൾ ഒഴിവാക്കി നിർമ്മിച്ചിരിക്കുന്ന തുരങ്കം ഇവിടേക്ക് സുരക്ഷിതമായ യാത്രയും ഉറപ്പ് തരുന്നു.

ശൈത്യകാലത്ത് മഞ്ഞുവീഴ്ച കനക്കുമ്പോൾ കാശ്മീരിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനമായ സോനാമാർഗിലേക്ക എത്തിച്ചേരുക അസാധ്യമായിരുന്നു. സോനാമാർഗ് ടണല്‍ വന്നതോടെ ഏതു കാലാവസ്ഥയിലും ഇനി ഇവിടേക്ക് എത്തിച്ചേരാം. ലഡാക്കിലേക്കുള്ള യാത്രയും ഇത് സുഗമമാക്കും.

2015 മേയ് മാസത്തിൽ ആരംഭിച്ച ഇസഡ് മോർ ടണൽ നിർമ്മാണം കഴിഞ്ഞ വര്‍ഷം തന്നെ പൂർത്തിയായിരുന്നു. ഇതിലെ പ്രധാന തുരങ്കത്തിന് 10.8 മീറ്റര്‍ നീളമുണ്ട്.
ഇതിന്‍റെ ഭാഗമായാണ് ല്‍ 7.5 മീറ്റര്‍ നീളമുള്ള കുതിരലാട ആകൃതിയിലുള്ള എസ്‌കേപ്പ് ടണല്‍ നിർമ്മിച്ചിരിക്കുന്നത്. അടിയന്തര ഘട്ടത്തിൽ രക്ഷപെടാനായി ഇത് ഉപയോഗിക്കാം. കൂടാതെ, 8.3 മീറ്റര്‍ നീളമുള്ള ഡി ആകൃതിയിലുള്ള വെന്റിലേഷന്‍ ടണല്‍, 110 മീറ്ററും 270 മീറ്ററും നീളമുള്ള പ്രധാന കല്‍വെര്‍ട്ടുകള്‍, 30 മീറ്ററുള്ള ഒരു ചെറിയ കല്‍വെര്‍ട്ട് എന്നിവയുമുണ്ട്. കൂടാതെ, കൂടാതെ 6.05 കിലോമീറ്റർ അപ്രോച്ച് റോഡുകളും രണ്ട് ദിശയിലേക്കും ഉണ്ട്.

ഇസഡ് മോർ ടണലിന്‍റെ പരമാവധി വേഗത മണിക്കൂറില്‌ 80 കിലോമീറ്ററാണ്, കൂടാതെ, മണിക്കൂറിൽ ആയിരം വാഹനങ്ങളെ വരെ ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കത്തിന്‍റെ ഭാഗമായാണ് ഇസഡ് മോർ ടണല്‍ നിർമ്മിക്കുന്നത്. സമുദ്ര നിരപ്പില്‍നിന്ന് 11,578 അടി ഉയരത്തില്‍ നിർമ്മിക്കുന്ന ഈ തുരങ്ക പാതയ്ക്ക് 13.14 കിലോമീറ്റർ നീളമാണ് ഉള്ളത്. 2018 മേയ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കത്തിന്‍റെ നിർമ്മാണം ഉദ്ഘാടനം ചെയ്തത്. ഇസഡ്-മോർ ടണൽ ശ്രീനഗറിനും ലഡാക്കിനുമിടയിലുള്ള ദൂരം ഗണ്യമായി കുറയ്ക്കുകയും വർഷം മുഴുവനും യാത്ര ഉറപ്പാക്കുകയും ചെയ്യും. സോജിലാ പാസിന്‍റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇസഡ്- മോര്‍ ബന്ധിപ്പിക്കും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kashmir road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+