നിലയ്ക്കാത്ത സംഗീതമാണ് സിറോ വാലിയുടെ പ്രത്യേകത. യാത്ര സെപ്റ്റംബർ മാസത്തിലാണെങ്കിൽ പറയേണ്ടതില്ല. സംഗീതത്തിന്‍റെ ആഘോഷവും മേളവുമാണ് ഇവിടെ കാണുക. ലോകം മുഴുവൻ ഒരു ഗ്രാമത്തിൽ ഒത്തുചേരുന്ന അപൂർവ്വ ദിനങ്ങൾ. പറഞ്ഞു വരുന്നത് സിറോ മ്യൂസിക് ഫെസ്റ്റിവലിനെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ സംഗീത വേദികളിലൊന്ന്. കെട്ടിലും മട്ടിലുമല്ല കാര്യം എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന അരുണാചൽ പ്രദേശിലെ സിറോ വാലിയിലെ സിറോ മ്യൂസിക് ഫെസ്റ്റിവൽ.
ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ പ്രസിദ്ധമായ സംഗീത മേളകളിലൊന്നാണ് സിറോ മ്യൂസിക് ഫെസ്റ്റിവൽ. അത്ഭുത കാഴ്ചകൾ ഒരുക്കിവെച്ച മാന്ത്രിക താഴ്വരയായ സിറോ വാലിയിൽ, അപ്പതാനി വിഭാഗക്കാരുടെ താമസ കേന്ദ്രത്തില് നടക്കുന്ന ഈ മ്യൂസിക് ഫെസ്റ്റിവലിന് ഒരുപാട് പ്രത്യേകതകളുണ്ട്. അതുകൊണ്ടാണ് ഒരിക്കലെങ്കിലും ഇതിൽ പങ്കെടുക്കണമെന്നത് ഓരോ സഞ്ചാരിയുടെയും ആഗ്രഹമായി മാറുന്നതും.
പടുകൂറ്റൻ വേദികളോ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശസംവിധാനങ്ങളോ ഇല്ലാതെ, പ്രകൃതിയുടെ മടിയിൽ, പച്ചപ്പു നിറഞ്ഞ കുന്നുകളെയും മലകളെയും സാക്ഷിയാക്കി നടത്തുന്ന സിറോ മ്യൂസിക് ഫെസ്റ്റിവൽ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആകർഷിക്കുന്നു. പ്രകൃതി സൗന്ദര്യവും പ്രാദേശിക സംസ്കാരവും സാഹസികതയും സംഗീതത്തിന്‌റെ അസ്സൽ പെര്‌ഫോമൻസുകളും കണ്ടുവരാൻ പറ്റിയ സിറോ മ്യൂസിക് ഫെസ്റ്റിവൽ ഇതാ വരികയായി.
സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024
ഇത്തവണത്തെ സിറോ മ്യൂസിക് ഫെസ്റ്റിവൽ സെപ്റ്റംബർ 26 മുതൽ 29 വരെയുള്ള നാല് ദിവസങ്ങളിലായി നടക്കും. സംഗീതത്തിന്‍റെ ആഘോഷം മാത്രമല്ല ഇതിനെ പ്രസിദ്ധമാക്കുന്നത്, മറിച്ച് അതിന്‍റെ വേദിയും അന്തരീക്ഷവും ഇവിടുത്തെ കാഴ്ചകളും ഇവിടുന്ന് പോകാൻ പറ്റുന്ന ഇടങ്ങളും ഒക്കെ ചേരുന്നാണ് സിറോ മ്യൂസിക് ഫെസ്റ്റിവൽ. സഞ്ചാരികളും ഈ സീസണിൽ ഇവിടേക്ക് എത്തുന്നു. സംഗീതമല്ല, മറിച്ച് ഇവിടുന്ന യാത്രകളും പ്രദേശത്ത് എക്സ്പ്ലോർ ചെയ്യാൻ പറ്റിട ഇടങ്ങളുമാണ് അവരെ ആകർഷിക്കുന്നത്.
സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024 ടിക്കറ്റ് നിരക്ക്
അത്യാവശ്യം ചെലവേറിയ ഒന്നാണ് സിറോ മ്യൂസിക് ഫെസ്റ്റിവൽ ടിക്കറ്റ്. വേദികളിലേക്ക് ടിക്കറ്റില്ലാതെ പ്രവേശനമില്ല എന്നതിനാൽ ടിക്കറ്റ് നേരത്തെ ഉറപ്പാക്കുന്നതാണ് നല്ലത്,. അതിൽ തന്നെ ഫെസ്റ്റിവൽ നടക്കുന്ന നാലു ദിവസത്തേയ്ക്കുമായി ഒറ്റ ടിക്കറ്റ് എടുക്കുവാനും അല്ലെങ്കിൽ ഓരോ ദിവസത്തിനും മാത്രമായി പ്രത്യേകം ടിക്കറ്റ് എടുക്കുവാനും സാധിക്കും. നാല് ദിവസത്തെ ഫെസ്റ്റിവൽ പാസിന് ആകെ 8,500 രൂപയാണ് നിരക്ക്.
ഒരു ദിവസം മാത്രമായി എടുക്കാനാണെങ്കിൽ ഒന്നാം ദിവസം (സെപ്റ്റംബർ 26) 2,600 രൂപ , രണ്ടാം ദിവസം (സെപ്റ്റംബർ 27) നിങ്ങൾക്ക് 3,500 രൂപ, മൂന്നാം ദിവസം (സെപ്റ്റംബർ 28) പാസിന് 3,500 രൂപ , കൂടാതെ നാലാം ദിവസത്തെ (സെപ്റ്റംബർ 29) പാസിന് 3,500 രൂപ എന്നിങ്ങനെയാണ് നിരക്ക്. സിറോ മ്യൂസിക് ഫെസ്റ്റിവൽ എന്താണെന്ന് അറിയുക മാത്രമാണ് ലക്ഷ്യമെങ്കിൽ നിങ്ങളുടെ യാത്ര തിയതി കണക്കാക്കി ഒരു ദിവസത്തെ പാസ് എടുക്കാം. നാല് ദിവസവും പങ്കെടുക്കുന്നുണ്ടെങ്കിൽ നാല് ദിവസത്തേയ്ക്കുള്ള ഒറ്റപ്പാസ് എടുക്കുന്നതാണ് ലാഭകരം.
സീറോ മ്യൂസിക് ഫെസ്റ്റിവല്‍ ആർട്ടിസ്റ്റ് ലൈനപ്പ്
സീറോ മ്യൂസിക് ഫെസ്റ്റിവല്‍ 2024 പതിപ്പ് ലോകമെമ്പാടുമുള്ള കലാകാരന്മാരുടെ ശ്രദ്ധേയമായ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നു.
കൈലാഷ് ഖേർ (ഇന്ത്യ) , ഹനിതാ ഭാംബ്രി (ഇന്ത്യ) , സർത്തക് മുദ്ഗൽ (ഇന്ത്യ) , ഡോ. രാംപ്രസാദ് (ഇന്ത്യ) , സസ്കിര ലാറൂ (നെതർലാൻഡ്സ്) ,ഫക്കീര ബാൻഡ് (കൊൽക്കത്ത, ഇന്ത്യ.) ,ഡോബോം ഡോജി കളക്ടീവ് (അരുണാചൽ പ്രദേശ്, ഇന്ത്യ) , ഗൗവ്‌ലി ബാൻഡ് (കേരളം, ഇന്ത്യ) , പിങ്ക് മോസ് (ഗോവ, ഇന്ത്യ) , ദ ഗ്ലൂട്ടൺസ് (നാഗാലാൻഡ്, ഇന്ത്യ) , ദി പാരഡൈസ് (ബാങ്കോക്ക്, തായ്‌ലൻഡ്) ഹ , നുമാൻകൈൻഡ് (ബെംഗളൂരു, ഇന്ത്യ) , ബോട്ടിൽസ്മോക്കർ (ഇന്തോനേഷ്യ) തുടങ്ങിയ പല ബാന്‍ഡുകളം ഇതിൽ പങ്കാളികളാകുന്നു.
സിറോ മ്യൂസിക് ഫെസ്റ്റിവല്‍, എന്താണ് പ്രതീക്ഷിക്കേണ്ടത്
ഒരിക്കലെങ്കിലും സിറോ മ്യൂസിക് ഫെസ്റ്റിവലിന്‍റെ ഭാഗമാകുക എന്നതാണ് പ്രധാന കാര്യം. തുറന്ന പ്രകൃതിയുടെ നടുവിലുള്ള സംഗീത ആഘോഷമാണിത്. ഓരോ വർഷവും ഇതിൽ പങ്കെടുക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിലും പരിപാടി
അവതരിപ്പിക്കുന്ന സംഗീതജ്ഞരുടെ എണ്ണത്തിലും വർധനവ് ഉണ്ട്. മികച്ച ഇൻഡി കലാകാരന്മാർ, നാടോടി സംഗീതജ്ഞർ, അന്താരാഷ്‌ട്ര സംഗീതജ്ഞർ തുടങ്ങിയവർ ഇതിൽ ഭാഗമാകും. കൂടാതെ, ഈ പ്രദേശത്തിന്‍റെ സംസ്കാരവും ഭക്ഷണവും പ്രാദേശിക അപതാനി സംസ്‌കാരവും നിങ്ങൾക്ക് കണ്ടെത്താം.
സിറോ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ
സിറോ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ നിങ്ങള് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും അരുണാചൽ പ്രദേശിലേക്ക് കടക്കുവാനാവശ്യമായ അനുമതികൾ നേടേണ്ടതാണ്. അതിർത്തി സംസ്ഥാനമായതിനാലാണ് ഇത്തരം നിബന്ധനകൾ. ഇന്ത്യക്കാർക്ക് ഒരു ഇന്നർ ലൈൻ പെർമിറ്റ് (ILP) ഉം വിദേശികൾക്ക് ഒരു സംരക്ഷിത ഏരിയ പെർമിറ്റ് (PAP) നിർബന്ധമാണ്. ഓൺലൈൻ ആയും അല്ലാതെ,വിവിധ സ്ഥലങ്ങളിൽലെ അരുണാചൽ ഭവൻ വഴിയും നിങ്ങൾക്ക് അനുമതിക്കായി അപേക്ഷിക്കാം. ന്യൂഡൽഹി, ഷില്ലോംഗ്, ഗുവാഹത്തി തുടങ്ങി സ്ഥലങ്ങളിൽ അരുണാചൽ ഭവൻ ഉണ്ട്.
നിങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഈ പെർമിറ്റുകൾക്ക് അപേക്ഷിക്കാം.
സിറോ വാലിയിൽ എത്തിച്ചേരാൻ
സിറോ വാലിയിൽ എത്തിച്ചേരുക എന്നത് എളുപ്പമല്ല. അരുണാചലിന്‍റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് ഏകദേശം 2.5 മണിക്കൂറും ഡോണി പോളോ എയർപോർട്ടിൽ നിന്ന് ഏകദേശം 3.5 മണിക്കൂറും ദൂരം ഇവിടേക്കുണ്ട്. ഏറ്റവും മനോഹരവും സാഹസികവുമായ യാത്രാനുഭവം വേണമെങ്കിൽ ഇറ്റാനഗറിൽ നിന്ന് ഷെയർ ജീപ്പിൽ സിറോ വാലിയിലേക്ക് വരാം. അസമിലെ ലാഖിംപൂര്‍ എന്ന സ്ഥലത്തു നിന്നും ഇവിടേക്ക് വരാം
സിറോ മ്യൂസിക് ഫെസ്റ്റിവൽ ചരിത്രം
2012-ൽ ആണ് സിറോ മ്യൂസിക് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. സംഗീതത്തിനൊപ്പം , അഭിനിവേശം, സുസ്ഥിരത, സമൂഹം, സാംസ്കാരിക വൈവിധ്യം എന്നിവയും ഇവിടെ ആഘോഷിക്കുന്നു.
ആഗോള സ്വതന്ത്ര സംഗീത രംഗം പ്രദർശിപ്പിക്കുന്നതിനൊപ്പം വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള തദ്ദേശീയ ഗോത്രങ്ങളെയും കലാകാരന്മാരെയും ഫെസ്റ്റിവൽ പ്രോത്സാഹിപ്പിക്കുന്നു. മ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമുകളിലൂടെ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, പ്രാദേശിക യുവജന സംഘങ്ങൾ എന്നിവരെ ഫെസ്റ്റിവൽ ഉൾപ്പെടുത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















