സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024: സിറോ വാലി ഒരുങ്ങിക്കഴിഞ്ഞു, സംഗീതത്തെ ആഘോഷമാക്കുന്ന ഫെസ്റ്റിവലിനായി കാത്തിരിക്കുകയാണ് സിറോ. ലോകസംഗീതം എത്തിച്ചേരുന്ന ഈ ചെറിയ പ്രദേശം ഇനി രാവും പകലും സംഗീതത്താൽ നിറയും. പേരുകേട്ട സംഗീതജ്ഞരും ബാൻഡുകളും ഇവിടേക്ക് എത്തുമ്പോൾ സംഗീതസ്വാദകർ നേരത്തെ തന്നെ ഇടംപിടിച്ചിരിക്കും. അപ്പതാനികളുടെ താഴ്വരയുടെ മാന്ത്രിക സൗന്ദര്യം കണ്ടറിയാം എന്നതും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.
വർഷത്തിൽ മറ്റെല്ലാ സമയത്തും അതിമനോഹരമായ അരുണാചൽ താഴ്വര എന്നതാണ് സിറോ വാലിയുടെ ആകർഷണം. പച്ചപ്പും കുന്നുകളും ടെറസ് ഫാമിങ്ങും താഴ്വാരങ്ങളും വ്യത്യസ്തമായ ജീവിതരീതികളും ഒക്കെ കാണുവാൻ എല്ലായ്പ്പോഴും ആഭ്യന്തര സഞ്ചാരികളും അന്തർദേശീയ സഞ്ചാരികളും ഇവിടേക്ക് വരുന്നു. സിറോ വാലിയുടെ സൗന്ദര്യവും പാമ്പര്യവും ഒക്കെയാണ് താഴ്വരയെ യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിലേക്ക് നിര്‍ദ്ദേശം ചെയ്യാൻ കാരണമായതും.
എവിടെയാണ് സിറോ വാലി സ്ഥിതി ചെയ്യുന്നത്
അരുണാചൽ പ്രദേശിലാണ് സീറോ വാലിയെന്ന് അറിയാമെങ്കിലും കൃത്യമായ ലൊക്കേഷനോ എങ്ങനെ എത്തിച്ചേരണമെന്നോ പലർക്കും അറിയില്ല. അരുണാചൽ പ്രദേശിലെ ലോവർ സുബൻസിരി ജില്ലയിലാണ് സീറോ സ്ഥിതി ചെയ്യുന്നത്. സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾക്ക് പേരുകേട്ട അപതാനി ഗോത്രത്തിന്‍റെ ആസ്ഥാനമാണ് ഈ നഗരം. അവരുടെ ജീവിത രീതികളും ആചാരങ്ങളും ഒക്കെയാണ് ഇതിനെ സമ്പന്നമാക്കുന്നത്.
ഭംഗിയേറിയ ഗ്രാമം എന്നു പറയുമ്പോൾ മനസ്സിലെത്തുന്ന ചിത്രത്തേക്കാൾ മനോഹരമാണ് സിറോ വാലി. പൈൻ മരങ്ങളാൽ പൊതിഞ്ഞ കുന്നുകളും പീഠഭൂമിയും മിതമായ കാലാവസ്ഥയും ആണ് ഇവിടെയുള്ളത്. അധികം വ്യാപകമല്ലാത്ത ടെറസ് ഫാമിങ്ങും അതിനുപയോഗിക്കുന്ന കൗതുകകരമായ രീതികളും ഒക്കെ ഇവിടെ കാണാനുമുണ്ട്. ഇതെല്ലാം ചേരുമ്പോൾ അത് സീറോ മ്യൂസിക് ഫെസ്റ്റിവലിന് ഏറ്റവും അനുയോജ്യമായ ഇടമായി മാറുകയും ചെയ്യുന്നു.

സിറോയിൽ എങ്ങനെ എത്തിച്ചേരാം
വടക്കു കിഴക്കൻ ഇന്ത്യയിലെ പലയിടങ്ങളും പോലെ നേരിട്ട് എത്തിപ്പെടുക എന്നത് ഇവിടെ അല്പം ശ്രമകരമായ കാര്യമാണ്. ട്രെയിനിൽ വന്നാലും വിമാനത്തിനാണെങ്കിലും പിന്നെയും കുറച്ചു ദൂരം ടാക്സിയിൽ പോകണം. റോഡ് മാർഗവും ഇവിടേക്ക് വരാൻ സാധിക്കും. ഇവിടേക്കുള്ള യാത്ര കുറച്ച് സാഹസികമാണെങ്കിലും ഇവിടുത്തെ പ്രദേശത്തിൻറെ ഭംഗിയും മാസ്മരികമായ കാഴ്ചകളും വന്നുകണ്ടില്ലെങ്കിൽ നഷ്ടം എന്നു തോന്നിപ്പിക്കുന്ന സ്ഥലങ്ങളും ചേരുമ്പോൾ കുറച്ച് റിസ്ക് എടുത്തായാലും ആളുകൾ എത്തും.
വിമാനമാർഗ്ഗം സിറോയിൽ എത്തിച്ചേരാൻ
സീറോയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഹോളോങ്കി/ഇറ്റാനഗർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ലീലാബാരി, ദിബ്രുഗഡ് വിമാനത്താവളങ്ങളും പരിഗണിക്കാമെങ്കിലും പരിമിതമായ സർവീസുകളാണ് ഈ റൂട്ടിൽ ഉള്ളതെന്നത് വിചാരിച്ച തിതിയിലെ യാത്രകൾക്ക് തടസ്സമായേക്കാം. ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നു വരാമെങ്കിലും ഗുവാഹത്തി- സിറോ വാലി ദൂരം ഏകദേശം 9 മണിക്കൂർ യാത്രയാണ്.
ട്രെയിൻ വഴി സിറോ വാലിയിൽ എത്താൻ
ട്രെയിനിൽ വരുന്നവർക്ക് ഡോണി പോളോ എക്സ്പ്രസ് തിരഞ്ഞെടുക്കാം. ഗുവാഹത്തിയിൽ നിന്ന് സിറോയുടെ ഏറ്റവുംഅടുത്തുള്ള റെയിൽവേ സ്റ്റേഷനായ നഹർലഗൂണിലേക്ക് ഒരു രാത്രി യാത്രയാണ് ഇതിനായി വേണ്ടത്.
നഹർലാഗൂണിൽ നിന്ന്, ഷെയർ ടാക്സിയിൽ മൂന്ന് മണിക്കൂർ യാത്ര ചെയ്ത് സിറോയിൽ എത്താം.
റോഡ് മാർഗം സിറോയിൽ എത്താൻ
വടക്കു കിഴക്കൻ ഇന്ത്യ എക്സ്പ്ലോർ ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് റോഡ് മാർഗ്ഗമുള്ള യാത്ര തിരഞ്ഞെടുക്കാം.
മാത്രമല്ല, ട്രെയിൻ/ വിമാനമാർഗ്ഗം വന്നാൽ തുടർന്ന് സിറോയിലേക്കുള്ള യാത്ര മികച്ച റോഡ് അനുഭവമാണ് നല്കുന്നത്. നഹർലാഗൂണിൽ നിന്നുള്ള യാത്ര ഏകദേശം മൂന്ന് മണിക്കൂറാണ്. ഹോളോംഗി എയർപോർട്ടിൽ നിന്നും ലിലാബാരി എയർപോർട്ടിൽ നിന്നുമുള്ള റോഡുകൾക്ക് യഥാക്രമം നാല് മണിക്കൂറും 3.5 മണിക്കൂറും എടുക്കും.
സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024
ഈ വര്‍ഷത്തെ സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024 2024 സെപ്റ്റംബർ 26 മുതൽ 29 വരെ നാലു ദിവസങ്ങളിലായാണ് നടക്കുന്നത്. മലയാളി സംഗീതജ്ഞരും ബാന്‍ഡുകളും അടക്കമുള്ളവർ ഇത്തവണ ഇവിടെ പെർഫോം ചെയ്യുന്നു. പ്രാദേശിക സംസ്കാരത്തിനും പ്രകൃതി സൗന്ദര്യത്തിനും പ്രാധാന്യം നല്കിയാണ് സിറോ മ്യൂസിക് ഫെസ്റ്റിവൽ നടത്തുന്നത്. സഞ്ചാരികളും സംഗീതാസ്വാദകരും ഒരുപോലെ ആസ്വദിക്കുന്ന സ്ഥലവും അനുഭവങ്ങളുമാണ് സിറോ നിങ്ങൾക്കും നല്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














